പക്ഷെ ആദ്യം അവനെവിടെ ഉണ്ടെന്നും, അവനെ എങ്ങനെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കും എന്നതുമായിരിക്കണം നമ്മുടെ ലക്‌ഷ്യം” പൌലോസ് പറഞ്ഞു.
“അതെ, കബീറിന്റെ കാര്യത്തില്‍ എനിക്ക് പറയാനുള്ളത്, വാസു അവരുടെ വീട്ടില്‍ പോയി ഒന്ന് സംസാരിച്ചു നോക്കണം എന്നാണ്. അവന്റെ വാപ്പ ഷഫീന ജ്യൂവലറിയുടെ ഉടമ ഇബ്രാഹിം റാവുത്തര്‍ ആളല്‍പ്പം പിശകാണ്. അയാളെ നിയമപരമായി ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാനുള്ള വകുപ്പില്ലാത്തതിനാല്‍, പൌലോസിനും അതില്‍ ഇടപെടാന്‍ പറ്റില്ല. അതുകൊണ്ട് വാസു അയാളെ നേരില്‍ കണ്ടൊന്നു സംസാരിച്ചു നോക്കുക. അവനെവിടെയുണ്ട് എന്നറിഞ്ഞാല്‍, അത് ഏതു രാജ്യത്തായാലും അവിടുത്തെ പോലീസുമായി ഞാന്‍ ബന്ധപ്പെട്ട് അവനെ ഇവിടെത്തിച്ചോളാം. അതിനുള്ള പെര്‍മിഷന്‍ ഒക്കെ കമ്മീഷണറില്‍ നിന്നും എനിക്ക് കിട്ടും. അലി സാറിന് എന്നെ വലിയ കാര്യമാണ്. മാത്രമല്ല ഈ ഡെവിള്‍സിനെ ഉന്മൂലനം ചെയ്യണം എന്ന് അദ്ദേഹത്തിനും നല്ല ആഗ്രഹമുണ്ട്” ഇന്ദുലേഖ പറഞ്ഞു.
“ഞാന്‍ അയാളെ കണ്ടു സംസാരിക്കാം മാഡം. പോലീസിന്റെ പിന്തുണ എനിക്കുണ്ടെങ്കില്‍, എനിക്ക് ഒരു പ്രശ്നവുമില്ല. വല്ല കുഴപ്പവും ഉണ്ടായാല്‍ നിങ്ങളെന്നെ പൊക്കുമോ എന്നുള്ള ഒറ്റ പേടിയെ എനിക്കുള്ളൂ..” വാസു പറഞ്ഞു.
അതുകേട്ടു ഡോണ ചിരിച്ചു.
“എന്താടീ ഇതിലിത്ര ചിരിക്കാന്‍” ഇന്ദുവിന് അവളുടെ ചിരിയുടെ കാരണം മനസിലായില്ല.
“എടീ ഇന്ദൂ..ഇവന് ഭൂമുഖത്ത് പേടി എന്ന സാധനം ആകെപ്പാടെ ഉള്ളത് നിന്റെ വര്‍ഗ്ഗത്തിനോട് മാത്രമാണ്. ഒരു സിംഹത്തിന്റെ മുന്‍പില്‍ പെട്ടാലും പൊരുതി ജയിക്കാനെ വാസു നോക്കൂ..പക്ഷെ പോലീസിനെ കണ്ടാല്‍ ഇവന്‍ ചുരുണ്ടുകൂടും..” ഡോണ പറഞ്ഞു.
“മോളെ ഡോണ..അത് പേടിയല്ല. ഒരു ഉത്തമ പൌരന്‍ നിയമത്തിനും നിയമപാലകര്‍ക്കും നല്‍കുന്ന ബഹുമാനമാണ്..” ഇന്ദുലേഖ പറഞ്ഞത് കേട്ടപ്പോള്‍ ഡോണ വീണ്ടും ഉറക്കെ ചിരിച്ചു.
“എന്താടി നീ ആളെ കളിയാക്കുന്ന ചിരി ചിരിക്കുന്നത്?”
“എടി മണ്ടി..പണ്ടിവന് ചരല് വാരല്‍ പരിപാടി ഉണ്ടായിരുന്നു. ഈ ഉത്തമ പൌരനെ അന്നൊരു എസ് ഐ പിടിച്ച് നല്ലൊരു പെട കൊടുത്തു. അന്ന് മുതലാ ഇവന് കാക്കി കണ്ടാല്‍ പേടി ആയത്” ഡോണ ചിരിക്കിടെ പറഞ്ഞു.
വാസു ചമ്മലോടെ മുഖം കുനിക്കുന്നത് കണ്ട ഇന്ദുലേഖയും ചിരിച്ചു.
“പോടീ..നീ ചുമ്മാ..”
“എനിവേ..എടി അപ്പോള്‍ നമ്മുടെ അടുത്ത ടാര്‍ഗറ്റ് കബീര്‍. ഇച്ചായാ ഇവനെ തനിച്ച് അങ്ങോട്ട് വിടണോ? അയാള്‍ക്ക് ഗുണ്ടകളും മറ്റും ഉണ്ടെന്നാണ് എന്റെ അറിവ്” ഡോണ പൌലോസിനെ നോക്കി.
“നീ പേടിക്കണ്ട. വാസു തനിയെ പോയാല്‍ മതി. വാസു പക്ഷെ ഒരിക്കലും തനിച്ചല്ല എന്ന് മാത്രം നീ അറിഞ്ഞോ” പൌലോസ് പറഞ്ഞത് കേട്ടപ്പോള്‍ ഡോണയുടെ മുഖം വിടര്‍ന്നു.
മൃഗം 25 [Master]
Posted by