ഞാൻ ഫോൺ വച്ചു
ഇതിപ്പോ എന്തുകാര്യം ആണ് ഇക്കാക്ക് എന്നോട് മാഡം അറിയാതെ പറയാൻ ഉള്ളത് ആ എന്തായാലും വരുന്നിടത്തു വച്ചു കാണാം
മാടത്തിനു വല്ല പണിയും ആണേൽ എന്റെ ഓഫീസ് പൂട്ടും
അങ്ങനെ 30മിനിറ്റ് കഴിഞ്ഞു മാഡം എത്തി ഞാൻ ഒരു മീറ്റിംഗ് ഉണ്ടെന്നു മാളൂട്ടിയോടു പറഞ്ഞു ഇറങ്ങി പിന്നെ മാഡം പോകുന്നെങ്കിൽ എന്നോട് വിളിച്ചു പറയണം എന്നും പറഞ്ഞു ഒരു ക്ലൈന്റ് വരുന്നുണ്ട് അവർക്കു മഠത്തോട് നേരിട്ട് സംസാരിക്കാൻ ആണെന്ന് പറഞ്ഞു ഞാൻ പൊന്നു
ഞാൻ പെട്ടെന്ന് തന്നെ ഇക്കയുടെ വീട്ടിൽ എത്തി
കാളിങ് ബെൽ അടിച്ചപ്പോൾ ഇക്ക വന്നു തുറന്നുതന്നു
ആാാ നീ വന്നോ കയറിവാ
ഇക്ക അകത്തേക്ക് പോയി സോഫായിൽ ഇരുന്നു ഞാനും അടുത്തായി ഇരുന്നു ഇക്കയുടെ മുഖത്തു എന്തോ ടെൻഷൻ ഉണ്ട് അതെനിക് വായിച്ചെടുക്കാം
എന്താ ഇക്ക കാണണം എന്ന് പറഞ്ഞത്
ഞാൻ മൗനം വെടിഞ്ഞു ചോദിച്ചു
എടാ എന്റെ മോൾക്കിപ്പോ 30വയസ്സായി അവളിപ്പോഴും മറ്റൊരു കല്യാണം കായിക്കണ്ടു നിൽക്കുന്ന കാരണം ഒക്കെ എന്താന്ന് നിനക്കും അറിയാമല്ലോ അല്ലെ
ഒരു ചുക്കും അറിയില്ലെങ്കിലും അറിയാം എന്ന് ഞാനും വെറുതെ തലയാട്ടി
ആ നാട്ടുകാർ അതൊക്കെ വെറുതെ പറയുന്നത പാവ എന്റെ മോളു ചതിച്ചതാ അവളെ എല്ലാരും ചേർന്നു ആ പാവത്തിനെ അതിനു ശേഷ അവളിങ്ങനെ ആയ ഇക്ക കണ്ണീർ ഒപ്പിക്കൊണ്ട് പറഞ്ഞു
ഇയാളിപ്പോ ഇതൊക്കെ എന്നോടു എന്തിനാ പറയുന്നേ ആവോ
അവൾക്കിപ്പോ ഒരു പ്രേമം ഉണ്ടെന്നു നിനക്കും അറിയാമല്ലോ അല്ലെ
ഞാൻ ഇല്ലെന്നു തലയാട്ടി
പിന്നെ എന്നതിനാട നിന്നെ കൂട്ടി അവൾ ഇടയ്ക്കിടെ കൊച്ചിയിൽ അവനെ കാണാൻ പോകുന്നെ ഇക്ക അത് കുറച്ചു ദേഷ്യത്തിൽ ആണ് പറഞ്ഞത്
അള്ളോ ഇക്ക എനിക്ക് അതേകുറിച്ചു ഒന്നും അറിയില്ല മാഡം പോകുന്നു വരുന്നു എപ്പോ പോകുമ്പോഴും ഒരു പയ്യനെ കാണാറുണ്ട് എന്നുള്ളത് അറിയാം എന്നല്ലാതെ അവര്ത്തമ്മിൽ എന്താ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല അതെന്റെ പണിയും അല്ലല്ലോ