ആ ഇതാ എനിക്ക് നിന്നെ ഇഷ്ടം നീ ഒന്നു അന്വേഷിച്ചു നോക്കിയിരുന്നു എങ്കിൽ അവര് തമ്മിൽ ഉള്ള ബന്ധം നിനക്ക് മനസിലായേനെ ബട്ട് നീ അവിടെ മോശമായി ഒന്നും ചിന്തിച്ചില്ല എന്നുള്ളത് കൊണ്ട് നിനക്ക് അവരെ സംശയം തോന്നിയില്ല അത് നിന്റെ കുഴപ്പമല്ല നിന്റെ ജീവിതത്തിൽ നീ കണ്ടിട്ടുള്ള ഏക സ്ത്രീ നിന്റെ ഉമ്മയാണ് നിന്റെ കണ്ണിൽ എല്ലാർക്കും നിന്റെ ഉമ്മയുടെ സ്വഭാവവുമാണ് അതാ നിനക്ക് ഒന്നു തോന്നാതെ
ഇതിപ്പോ എന്നോടെന്തിനാ ഇക്ക പറയുന്നേ ഇനി മാഡത്തിന്റെ കൂടെ പോകണ്ട എന്നാണോ
അങ്ങനെ അല്ലേടാ മാണ്ട നീ പോയില്ലേൽ അവള് വേറെ വല്ലോരും കൂട്ടിപോകും ആരാ എന്താ എന്നൊന്നും പറയാൻ പറ്റാത്തോറെ ഒക്കെ കൂടിപ്പോയി ഓൾക്ക് വല്ലതും സംഭവിച്ചു പോയാൽ പിന്നെ എനിക്ക് അതുകൂടി താങ്ങാൻ വയ്യ
ഞാൻ ഇപ്പൊ ഇക്കാക്ക് എന്താ ചെയ്തു തരണ്ടേ
ആ അവൾക്കിപ്പോ അവനെ കെട്ടണം പോലും
ഇക്ക പുച്ചത്തോടെ ആണ് അത് പറഞ്ഞത്
അവൾക്കിപ്പോഴും ഒരു മാറ്റവുമില്ല പഴയ അതെ കുട്ടിക്കളി തന്നെ ആണ് അല്ലെങ്കിൽ അവനെ പോലെ ഒരുത്തനെ എന്റെ മോളു
അവനു എന്താ ഇക്ക കുഴപ്പം
അവനു കുഴപ്പമൊന്നുമില്ല കുഴപ്പം എല്ലാം എന്റെ മോൾക്കാണല്ലോ
മാഡത്തിന് എന്തു കുഴപ്പം സംഭവം എന്തോ സീരിയസ് ആണ് ഞാൻ പിന്നെ അത് ചോദിക്കാൻ നിന്നില്ല നമുക്കെന്തിനാ വയ്യാവേലി
ഇക്ക തുടർന്ന്
കല്യാണം ആലോചിച്ചു പോയ എന്നോടു അവൻ പറയാ ന്റെ മോളുടെ പഴയ കഥയൊക്കെ അവനു അറിയാമെന്നും അവളെ ഈ ജീവിതത്തിൽ ആരും കല്യാണം കഴിക്കില്ല എന്ന് അറിയാമെന്നും അവൻ എന്നോടു പറഞ്ഞെട
പിന്നെ അവൻ എന്തിനാ പ്രണയിച്ചത് എന്ന് ഇക്ക ചോദിച്ചില്ലേ
ചോദിച്ചെടാ അവന്റെ ഉത്തരം എന്നെ തകർത്തു കളഞ്ഞു
അവൻ പറയാ അവന് എന്റെ മോളെ കെട്ടാൻ കുഴപ്പമൊന്നും ഇല്ലെന്നും പക്ഷെ ജീവിതകാലം മുഴുവൻ ഇങ്ങനെ ഒരു വിഴുപ്പു ചുമക്കുന്നതിനു അവനു നഷ്ടപരിഹാരം ആയി ഒരു 3കോടി രൂപ വേണം എന്ന് പിന്നെ എനിക്കൊന്നും പറയാൻ പറ്റിയില്ലേടാ ഞാൻ തളർന്നുവീണില്ല എന്നെ ഉള്ളു
നന്മ നിറഞ്ഞവൻ 4 [അഹമ്മദ്]
Posted by