നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌]

Posted by

ഇക്കയോടുള്ള നന്ദി കാണിക്കാൻ എനിക്ക് ഇതൊരു അവസരം ആണെകിൽ ഞാൻ അതു സന്തോഷത്തോടെ ചെയ്യാൻ ഞാൻ ഒരുക്കവുമാണ് പക്ഷെ ഇക്ക മറന്നുപോയ ഒരു കാര്മുണ്ട് മാഡം പറഞ്ഞത് അവനെക്കാൾ യോഗ്യൻ എന്നാണ് അല്ലാതെ എന്നെപോലെ ഒരു പരാജിതനെ അല്ല മാഡം ആവശ്യപ്പെട്ടത്
പഠിപ്പും അറിവും ആഢ്യത്തവും ഉള്ള ഒരാളെ ആണ് അല്ലാതെ എന്നെപോലെ ഒരുത്തനെ അല്ല ഞാൻ ഇക്കാക്ക് സമ്മദൻ ആയിരിക്കാം മാഡത്തിന്റെ കണ്ണിൽ ഞാൻ ഇപ്പോഴും വെറും ഒരു ഡ്രൈവർ മാത്രം ആണ് ഇപ്പോഴും യാത്രപോകുമ്പോൾ എനിക്ക് ഡ്രൈവർമാരുടെ റൂം ആണ് മാഡം നല്കാറ് മാഡം എന്നെ അങ്ങനെയേ കണ്ടിട്ടുള്ളു അല്ലെങ്കിൽ തന്നെ എനിക്കെന്തുണ്ട് പടച്ചോൻ സഹായിച്ചു കുറച്ചു പണം വന്നു എന്നുമാത്രം അല്ലതെ ഒരിക്കലും നശിക്കാത്ത പഠിപ്പൊ കുടുംബപാര്യമ്പര്യമോ ഇല്ല പണം മാറ്റിനിർത്തിയാൽ ഞാൻ ഒന്നുമല്ലല്ലോ ഇക്ക ആ എന്നെ ആണോ ഇക്ക മകൾക്ക് മുന്നിൽ യോഗ്യൻ ആയി കാണിക്കാൻ നോക്കുന്നത് എന്നെപോലെ ഒരുത്തനെ കാട്ടികൊടുത്താൽ ഇക്ക അവളെ വീണ്ടു ചതിക്കാൻ നോക്കുകയാണ് എന്നവൾ കരുതും അതു ഇക്കയുടെ മകളെ ഇക്കയുടെ അടുത്ത് നിന്നും വീണ്ടും അകറ്റുകയെ ഉള്ളു ഇക്ക ഒരിക്കലും maadathinu ഞാൻ സമാവില്ല ഇക്ക എത്ര വലിയ തെറ്റ് ചെയ്താലും ഒരു ഡ്രൈവറും മുതലാളിയും സമമാവില്ല എച്ച്കെട്ടിയാൽ മുഴച്ചു തന്നെ നിൽക്കും

ഞാൻ പറഞ്ഞല്ലോ ഇക്ക എനിക്ക് സമ്മതമാണ് പക്ഷെ എന്നെപ്പോലൊരുത്തനെ മാടത്തിനു ഒരിക്കലും ചേരില്ല ഇക്ക ഞാൻ എപ്പോഴും തറ തന്നെ ആണ് മാഡത്തിന്റെ എന്നോടൊപ്പം ഉള്ള ജീവിതം ഒരിക്കലും സന്തോഷം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല ഇക്ക ബാക്കി എല്ലാം ഇക്കാക്ക് തന്നെ തീരുമാനിക്കാം എന്നും ഇക്കയെ അനുസരിച്ചു ശീലമല്ല ഉള്ളു എനിക്ക് ഇക്കയുടെ ഏത് തീരുമാനവും സന്തോഷത്തോടെ സ്വീകരിക്കും ഞാൻ
പിന്നെ സ്ത്രീയെ പണത്തിന്റെ മൂല്യത്തിൽ അളക്കുന്നത് തെറ്റുതന്നെ ആണ് പക്ഷെ അങ്ങനെ ചെയ്തില്ലെന്ന് കരുതി ഞാനെങ്ങനെ അയാളേക്കാൾ വലിയവൻ ആകും അതൊരിക്കലും ആവില്ലല്ലോ എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മോശപ്പെട്ടവൻ എന്നെതന്നെ ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് അപ്പോൾ മാത്രെ നമുക്ക് മറ്റുള്ളവരുടെ കുറവുകൾ മറന്നു അവരെയും നമുക്ക് സ്നേഹിക്കാൻ പറ്റൂ ഇക്ക
ഇക്കയുടെ ഏതു തീരുമാനവും എനിക്ക് സന്തോഷമേ ഉള്ളു
അത്രയും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *