നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌]

Posted by

ഞാൻ നടന്നു നീങ്ങിയ ശേഷം ഏണിപ്പടികളുടെ ഇടയിൽ നിന്നും നിറഞ്ഞ കണ്ണുകളുമായി ഒരു രൂപം ഇറങ്ങിവന്നു മാഡം പക്ഷെ ഞങ്ങളാരും അതു കണ്ടില്ല എന്ന് മാത്രം ആരും കാണാതെ തന്നെ ആ രൂപം അവിടെ നിന്ന് തന്റെ കാറിൽ പോകുകയും ചെയ്തു
ഞാൻ തിരുച്ചു ഓഫീസിൽ വന്നു എന്റെ ജോലികളിൽ മുഴുകി പിന്നെ അതേപ്പറ്റി എന്നോട് ഒന്നും പറഞ്ഞില്ല
3മാസം കഴിഞ്ഞിട്ടാണ് ഞങ്ങൾ നേരിൽ കാണുന്നത് അപ്പൊ മാഡത്തിന്റെ കല്യാണം അവനുമായി തന്നെ നടത്താൻ തീരുമാനം ആയി എന്ന് പറഞ്ഞു ഇനി ഇപ്പൊ അവൻ ഇട്ടേച്ചു പോയാലും ഞാൻ ഉണ്ടാവുമല്ലോഎന്റെ മോൾക്ക്‌ എന്നുപറഞ്ഞു ഒരുപാട് അദ്ദേഹം കരഞ്ഞു
നിസ്സഹായൻ ആയ ആ പിതാവിനെ നോക്കിനിൽക്കാൻ മാത്രെ എനിക്കും പറ്റിയുള്ളൂ
അങ്ങനെ 3മാസം കൂടി കഴിഞ്ഞു ഈ ഞായറാഴ്ച ആണ് മാളൂട്ടിയുടെ കല്യാണം
വെള്ളിയാഴ്ച വൈകീട്ട് തന്നെ ഞങ്ങൾ ജോലി ആരംഭിച്ചു ഞാനും അഭിയും ഞായറാഴ്ച കല്യാണം കഴിയുന്നവരെ അവിടെ കഴിയാൻ ആയിരുന്നു പ്ലാൻ അങ്ങനെ ജോലികൾ എല്ലാം ഞങ്ങൾ ഒരുമിച്ചു തന്നെ ചെയ്തുകൊണ്ടിരുന്നു ഓരോന്നും എന്നേക്കാൾ നിശ്ചയം ആയിരുന്നു അവനു അവൻ എല്ലാത്തിനും പക്ഷെ എന്റെ അഭിപ്രായം ചോദിച്ചുകൊണ്ടേ ചെയ്യുകയും ഉള്ളു അങ്ങനെ
ഞായറാഴ്ച ആയി രാവിലെ 11.30ക്കാണ് മുഹൂർത്തം എന്നാണ് പറഞ്ഞത് എല്ലാരും മുണ്ടുടുത്തു ഞാനും മുണ്ടും ഷർട്ടും തന്നെ ഇട്ടു ജോലികൾ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു 10.30 ആയപ്പോൾ ചെറുക്കന്റെ കൂട്ടരെത്തി മാളൂട്ടിയുടെ അച്ഛൻ പോയി അവരെ ഒക്കെ സ്വീകരിച്ചിരുത്തി അവർക്കു കുടിക്കാൻ അഭി കൊണ്ടുകൊടുത്തു
അങ്ങനെ 10.45ആയപ്പോൾ ചെറുക്കൻ വീട്ടുകാരുടെ ഇടയിൽ നിന്നും ചെറിയ ചില കശപിശകൾ കേട്ടു തുടങ്ങി ഞാൻ അടുത്തേക്ക് പോയി നോക്കി മാളൂട്ടിയുടെ അച്ഛൻ നടുക്ക് തല തായ്തി നിൽക്കുന്നു ചുറ്റും ചെറുക്കൻ വീട്ടുകാർ അയാളെ കൊത്തിവലിക്കുകയാണ്
പണം ഇല്ലെങ്കിൽ ഒന്നും നടക്കില്ല ചെറുക്കന്റെ അമ്മാവൻ ആണത് പറഞ്ഞത് എന്റെ മാളൂട്ടിയെ വിലപേശി കച്ചവടം നടത്തുന്നു എന്റെ മനസ്സ് പിടഞ്ഞു എന്റെ അനുവാദം ഇല്ലാതെ രണ്ടുതുള്ളി കണ്ണീർ എന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞു വീണു
എന്നെ കണ്ടതും അച്ഛൻ ചെറുക്കൻ വീട്ടുകാരെ ഒന്നടക്കാൻ നോക്കി പക്ഷെ അമ്മാവൻ കത്തിക്കയറുകയാണ്

Leave a Reply

Your email address will not be published. Required fields are marked *