25പവൻ സ്വർണ്ണവും 2ലക്ഷം രൂപയും ആണ് അവർ മാളൂട്ടിക്ക് ഇട്ടവില
ഞാൻ ഇടയിലേക്ക് ചെന്ന് സംസാരിക്കാൻ ശ്രമിച്ചപോയേക്കും മാളൂട്ടിയും കൂട്ടരും മണ്ഡപത്തിൽ എത്തിക്കഴിഞ്ഞു വിവരം പെട്ടെന്ന് ഫ്ലാഷ് ആയി മാളൂട്ടി നിന്ന് കരയാൻ തുടങ്ങി അവളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കേണ്ട നിമിഷം എന്റെ മാളൂട്ടി നിന്ന് കരയുന്നു പാവം
ഞാൻ സതീഷിനോടായി ചോദിച്ചു
നീയും അറിഞ്ഞുകൊണ്ടാണോ സതീഷേ ഇതൊക്കെ
അവൻ ഒരു ഭാവവും ഇല്ലാതെ നിൽക്കുന്നു
അവൻ 2.5ലക്ഷം വേണെന്ന പറഞ്ഞെ ഞാൻ ഇടപെട്ട അതു രണ്ടാക്കിയത് എന്തോ വലിയ കാര്യം പോലെ അമ്മാവൻ അതു പറഞ്ഞു
ഞാനൊരപല്പനേരം ആലോചിച്ചു എന്നിട്ട് തുടർന്ന്
സതീഷേ ഒന്നങ്ങോട്ടു നോക്കിയേ
ഞാൻ ചൂണ്ടികാണിച്ചിടത്തേക്കു എല്ലാരും നോക്കി മാളൂട്ടി അടക്കം
അവിടെ ഒരു ഹാഷ് കളർ വൊൽക്‌സ് വാഗണ് പോളോ കാർ കിടക്കുന്നു പുത്തൻ പുതിയത് ആണെന്ന് അതിന്റെ തിളക്കം പറയുന്നുണ്ട്
ഇന്നലെ ഡെലിവറി ചെയ്തതാ എന്റെ മാളൂട്ടിയുടെ പേരിൽ അവൾക്കുള്ള കല്യാണ സമ്മാനം എല്ലാം ചേർത്ത് ഒരു 11ലക്ഷം ആയിക്കാണും എന്തായാലും നീ പറഞ്ഞ 2കുറച്ചാലും 9ലക്ഷം ലാഭം ആണ് ഇനി നിനക്ക് എന്റെ മാളൂട്ടിയെ കെട്ടാൻ പറ്റോ
ഇതുപറഞ്ഞു ഞാൻ മാളൂട്ടിയെ നോക്കി സന്തോഷ് വിലപറഞ്ഞതിനല്ല ആ വിലപേശലിൽ ഞാനും കൂടിയതാണ് അവളെ കൂടുതൽ തളർത്തിയത് എന്നവളുടെ മുഖം പറയുന്നു
ഞാൻ ചോദ്യഭാവത്തിൽ സന്തോഷിനെ നോക്കി
ഇക്കാക്കക്കു ഇത് നേരത്തെ പറഞ്ഞൂടായിരുന്നോ എങ്കിൽ ഇതിന്റെവല്ല ആവശ്യവും ഉണ്ടായിരുന്നോ 2ലക്ഷം അച്ഛൻ പറഞ്ഞ പോലെ ഇനി അടുത്ത ആഴ്ച തന്നാലും കുഴപ്പമില്ല
പറഞ്ഞു തീരലും എന്റെ വലതുകാല് സന്തോഷിന്റെ നെഞ്ചിൽ പതിച്ചതും ഒരുമിച്ചായിരുന്നു
പെട്ടന്ന് ഉള്ള ആകാതത്തിൽ അവൻ പിന്നോട്ട് മറിഞ്ഞുവീണു
നായെ അങ്ങനെ വിലപറഞ്ഞു വിൽക്കാൻ ഈ ഏട്ടന് ഒരുഭാരം ആയിട്ടില്ല എന്റെ പെങ്ങൾ ഇതുവരെ അതുകൊണ്ട് ഇപ്പൊ പൊക്കോണം ഇവിടന്നു ചെറ്റേ
എല്ലാരും തരിച്ചു നിൽക്കുകയാണ് മാളൂട്ടി ഓടിവന്നു എന്റെ കയ്യിൽ പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു
ന്റെ മോള് വിഷമിക്കണ്ട ഒരിക്കലും ഇക്കാക്കക്കു മോളുട്ടി ഒരു ഭാരം ആല്ല ഇക്കാക്ക ഉണ്ടാവും എന്നും മോളുടെ കൂടെ ഞാൻ അവളുടെ തലയിൽ തലോടികൊണ്ടിരുന്നു
സന്തോഷ് എണിറ്റു പോകാൻ നിന്നപ്പോൾ മാളൂ അവൻ വിട്ടുകൊടുത്ത മോതിരം ഊരി അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു
നന്മ നിറഞ്ഞവൻ 4 [അഹമ്മദ്]
Posted by