നന്മ നിറഞ്ഞവൻ 6
Nanma Niranjavan Part 6 | Author : Ahmed | Previous Part
അവൾ എന്റെ ഭാര്യ അവൾ ഉറങ്ങുകയാണ് ഒന്നുമറിയാതെ പാവം
നെസിയുടെ ഉറക്കം എനിക്ക് ഒരുപാട് ഗുണം ചെയ്തു കാരണം പതിയെ പതിയെ എന്റെ മനസ്സ് യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു തുടങ്ങി
ഞാൻ ഓരോന്ന് ആലോചിച്ചിരുന്നു ഇപ്പോൾ എന്തായാലും നെസിയോട് ഒന്നും ചോദിക്കാൻ നിൽക്കണ്ട എനിക്ക് പ്രശ്നം ഒന്നും ഇല്ലാത്തതു പോലെ നിൽക്കാം അവളുടെ വയറ്റിൽ ആരുടേതായാലൂം ഒരു കുഞ്ഞുണ്ട് തെറ്റ് ചെയ്തവർ ആരായാലും ആ കുഞ്ഞു നിരപരാധി ആണ് അതിനു തന്നെകൊണ്ട് ഒരു ദോഷം ഉണ്ടാവാൻ പാടില്ല എന്റെ തീരുമാനം ഞാൻ മനസ്സിൽ ഉറപ്പിച്ചു
കുറച്ച് കഴിഞ്ഞു അസീസ് വന്നു അവൻ വന്നതും നെസി ഉണരുന്നതും ഒരുമിച്ചായിരുന്നു
പെട്ടെന്ന് ഞെട്ടി എണിറ്റ നെസി താൻ കിടക്കുന്നത് ഒരു ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു ഒരു കുറ്റവാളിയുടെ മുഖത്തോടെ എന്നെ നോക്കി കരയാൻ തുടങ്ങുകയാണ്
ഞാൻ അസീസ് കാണാതെ അരുതെന്നു മുഗംകൊണ്ടു കാട്ടി
നെസി ഒരു സംശയത്തോടെ എന്നെ നോക്കി കരച്ചിൽ അടക്കി കിടന്നു
നീ ഇത്ര പെട്ടെന്ന് ഇങ്ങനെ ഒക്കെ ഒപ്പിക്കും എന്ന് ഞാൻ കരുതിയില്ല അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു
ഞാൻ തിരിച്ചു ഒരു ചിരി പാസാക്കി
ഇവിടന്നു വന്നിട്ട് ചിലവ് ഉണ്ടുട്ടോ അവൻ നെസിയെ നോക്കി പറഞ്ഞു
അവൾ ഒന്നു ചിരിച്ചെന്നു വരുത്തി
എന്നാ ഞാൻ പോയിട്ട് വരാം മിൽക്ക് വാൻ പുറപ്പെടാൻ സമയമായി
അസീസ് അതും പറഞ്ഞു പോയി
അവൻ പോയ ഉടനെ ഞാൻ ഒരു കരിക്ക് തുറന്നു അതൊരു ക്‌ളാസിലേക്കു പകർന്നു
എന്നിട്ട് നെസിക്ക് നേരെ നീട്ടി