അനന്തം,അജ്ഞാതം,അവർണ്ണനീയം [Aman]

Posted by

വേലക്കാരെയൊക്കെ വരച്ച വരയിൽ നിർത്താൻ അമ്മയെ കഴിഞ്ഞേ ആളുള്ളു. ശരിക്കും അച്ഛനല്ല അമ്മയായിരുന്നു ഐ എ എസ്സ് ആവേണ്ടിയിരുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഇനി സ്വഭാവമാണെങ്കിലോ അച്ഛന്റെ നേരെ ഓപ്പോസിറ്റാണ്‌ അമ്മ…തന്റേടം മാത്രമല്ല ഇച്ചിരി പൊങ്ങച്ചവും ആർഭാടവുമൊക്കെ ഉണ്ടെങ്കിലേ ജീവിതം ജീവിതമാവൂഎന്ന പോളിസിയാണ് എപ്പോളും.. ചത്താലും ചമഞ്ഞൊരുങ്ങിയിരിക്കണമെന്നു വാശിയുള്ളത് പോലെ…അതുകൊണ്ടെന്താ ഐ എ എസ്സ്‌ കാരനായ അച്ഛനെക്കാൾ ഉന്നത ബന്ധങ്ങളും സോഷ്യൽ ലൈഫും അമ്മയ്ക്കാണ് എപ്പോളും കൂടുതൽ ഉള്ളത്. ചില ദിവസങ്ങളിലൊക്കെ രാത്രി ഇത്ര വൈകി വരാൻ മാത്രം അമ്മ എവിടെയാണ് പോവാറുള്ളതെന്നോർത്ത് പണ്ടൊക്കെ ഞാൻ അത്ഭുതംകൂറാറുണ്ട്.. അച്ഛനെന്താണാവോ ഈ അമ്മയോട് മറുത്തൊരക്ഷരം ഒരിക്കലും പറയാത്തതെന്ന് അപ്പോഴൊക്കെ ഞാൻ ആലോചിക്കാറുണ്ടായിരുന്നു…! ”

നമിത അമ്മയെ പറ്റി ഓരോന്ന് ഓർത്തു. സത്യം പറഞ്ഞാൽ ഷൂട്ടിങ്ങ് കഴിയുവോളം അമ്മയും കൂടെ ഉണ്ടാവുമെന്നുള്ള ധൈര്യത്തിൽ മാത്രമാണ് അവൾ സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിച്ചത് പോലും. നല്ലപോലെ കലാവാസനയുള്ള കൂട്ടത്തിലാണെങ്കിലും സിനിമ ഒരിക്കലും അവളെ മോഹിപ്പിച്ചിട്ടില്ല… “അല്ലെങ്കിലും അമ്മയ്ക്കായിരുന്നല്ലോ വീട്ടിൽ മറ്റാരേക്കാളും തന്നെ സിനിമാ വലിയൊരു സിനിമാ നടിയായി കാണണമെന്നാഗ്രഹം. അച്ഛനു പിന്നെ സ്വന്തമായിട്ടെന്തെലും ആഗ്രഹമുണ്ടോന്ന് തന്നെ സംശയമാണ്.. പക്ഷെ കഴിഞ്ഞ രണ്ടു മാസത്തെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള അലച്ചിലോട് കൂടി തനിക്ക് ശരിക്കും മതിയായി. നടിയുമാവേണ്ട ഒരുകുന്തവുമാവേണ്ട എന്ന് തോന്നിപ്പോയി… എത്ര യാത്രകൾ എന്തൊക്കെ അനുഭവങ്ങൾ… ഛീ..” ചില ഓർമ്മകൾ മനസ്സിലേക്ക് കടന്നുവന്നപ്പോൾ ലജ്ജകൊണ്ട് അവളുടെ മുഖം ചുവന്ന് വന്നു.. “വെറുതെ അല്ല ആളുകൾ സിനിമാ നടികളെ ഒളിഞ്ഞും തെളിഞ്ഞും വെടികളെന്നും വേശ്യകളെന്നുമൊക്കെ വിളിക്കുന്നത്. എന്നാലും തനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വന്നല്ലോ…!!!” ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ച, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ സംഭവങ്ങൾ അവളുടെ മനസ്സിലേക്ക് തിരമാലകണക്കെ ആർത്തലച്ച് വന്നു….

Leave a Reply

Your email address will not be published. Required fields are marked *