എന്റെ നിലാപക്ഷി 5
Ente Nilapakshi Part 5 | Author : Ne-Na | Previous part
കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ജീന അനുപമയുമായി നല്ല സൗഹൃദത്തിലായി. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളൊക്കെ ജീന പെട്ടെന്ന് മനസിലാക്കി എടുക്കുവാൻ മിടുക്കി ആയതിനാൽ ജോലിയെ കുറിച്ച് പഠിപ്പിച്ചെടുക്കുവാൻ അനുപമയ്ക്കും എളുപ്പമായിരുന്നു.
ജീന ശ്രീഹരിക്ക് ഒപ്പം ഒരേ വീട്ടിലാണ് താമസം എന്ന ന്യൂസ് ഈ കുറച്ച് ദിവസങ്ങൾക്കുളിൽ തന്നെ ഓഫീസിനുള്ളിൽ പരന്നിരുന്നു. ശ്രീഹരിയും ജീനയും പ്രണയത്തിലാണ് അവർ തമ്മിൽ ഉടൻ വിവാഹിതനാകും എന്നതായിരുന്നു സ്റ്റാഫുകൾക്ക് ഇടയിലുള്ള സംസാരം. ജീന ശ്രീഹരിയോട് കാണിക്കുന്ന അമിത സ്വതന്ത്രവും ആ സംസാരങ്ങൾക്ക് ബലമേകി. അതുകൊണ്ട് തന്നെ ജീനയോട് ഒരു ബഹുമാനത്തോടെ മാത്രമാണ് അവിടുള്ളവർ പെരുമാറിയിരുന്നത്.
അനുപമ പക്ഷെ അവർ പ്രണയത്തിലായിരുന്നെന്ന് വിശ്വസിച്ചിരുന്നില്ല.
അന്നൊരു ദിവസം ഓഫീസിൽ ലഭിച്ച ഫ്രീ ടൈമിൽ അനുപമ ജീനയോട് ചോദിച്ചു.
“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”
ജീന ആകാംഷയോടെ ചോദിച്ചു.
“എന്താ?”
“ഞാൻ ഇത് ചോദിക്കണോ വേണ്ടയോ എന്ന് ഒരുപാട് പ്രാവിശ്യം ആലോചിച്ചു, ഒരു ആകാംഷകൊണ്ട് എപ്പോൾ ചോദിക്കുവാണ്.”
ജീന അനുപമയുടെ മുഖത്ത് തന്നെ നോക്കി.
“ജീനയും സാറും തമ്മിൽ പ്രണയത്തിലാണോ?”
പരിസരം മറന്നുള്ള ഒരു പൊട്ടിച്ചിരി ആയിരുന്നു ജീനയുടെ മറുപടി.