മെഹ്റി മഴയോർമകൾ 1
Mehrin Mazhayormakal Part 1 | Author : Mallu Story Teller
ആദ്യത്തെ എഴുത്ത് ആണ് . ആഖ്യാന രീതിയിൽ കുറവുകൾ ഉണ്ടാവാം, ക്ഷമിക്കുക.
………………….
കണ്ണ് തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റൽ റൂമിൽ ആണ് , ‘അമ്മ അടുത്ത് നിന്ന് തലയിൽ തലോടുന്നുണ്ട് ,മുന്നിലായി സിറാജ് ഉണ്ട്, തലയിൽ കരിങ്കല്ല് കയറ്റിവെച്ച പോലെ ഭാരം എനിക്ക് അനുഭവപെട്ടു , ആശുപത്രിയിലെ കെമിക്കൽ മനം എന്നെ അശ്വസ്തനാക്കി, എനിക്ക് കൈകാലുകൾ അനക്കുവാൻ സാധിക്കുന്നില്ല, എല്ലായിടത്തും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അമ്മയുടെയും സിറാജിന്റെയും മുഖത്തു സന്തോഷവും ദുഃഖവും തളം കെട്ടി നിൽക്കുന്നുണ്ട്. ഇടറിയ ശബ്ദത്തിൽ ഞാൻ അമ്മയോട് ചോദിച്ചു:
” അമ്മെ ഇവിടെ ഞാൻ എത്ര നാളായി “
“രണ്ടു ആഴ്ച…എന്തിനാ മോനെ നീ ഇതെല്ലം ചെയ്തത്?” മുഷിഞ്ഞ സാരിത്തലപ്പ് കൊണ്ട് കണ്ണീർ തുടച്ചു അമ്മ ചോദിച്ചു . അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ ദുഃഖം കൊണ്ട് എന്റെ തൊണ്ട വേദനിക്കാനും ഇടറാൻ തുടങ്ങി
“അവൾ എവിടെ അമ്മെ ? ” ഞാൻ ചോദിച്ചു .
എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് കരഞ്ഞു കലങ്ങിയ മുഖത്തോടെ ‘അമ്മ പുറത്തേക്ക് നോക്കി. പെട്ടന്ന് തന്നെ സിറാജ് അമ്മയെ എന്റെ അരികിൽ നിന്ന് മാറ്റി നിർത്തി. അവൻ പറഞ്ഞു:
‘അവൾ അപ്പുറത് ഉണ്ട് ..സുഖമായിരിക്കുന്നു .. കുഴപ്പം ഒന്നും ഇല്ല”
എനിക്ക് അവളെ ഒന്ന് ….” പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് ഞാൻ മയക്കത്തിലേക് വീണു.. മയക്കത്തിൽ എന്റെ ഓർമകൾ പുറകില്ലോട്ട് സഞ്ചരിക്കാൻ തുടങ്ങി…..
……………………….
പുറത്ത് ശക്തമായ മഴ പെയ്തു കൊണ്ടിരിക്കുന്നുണ്ട് , കാറ്റിന്റെ താളത്തിനു അനുസരിച്ചു മഴത്തുള്ളികൾ നൃത്തമാടുന്നത് കാണാൻ പ്രത്യേഗ ഭംഗി ആണ്.കോളേജ് കാന്റീൻ വരാന്തയിൽ ഒരു ചായ കുടിച്ചു കൊണ്ട് മഴയുടെ ആ നൃത്തം കാണുവാൻ ഒരു പ്രത്യേഗ ഭംഗി തന്നെ .