“എടാ അവിടെ നിക്കഡാ , കാന്റീനിൽ നിന്ന് എന്റെ വക ചായ വേടിച്ചു താരം , അവിടെ നിക്ക്” പെണ്ണിനെ പോലെ ഫുഡും അവന്റെ weakness ആണ്.
ചായ എന്ന് കേട്ട ആശാൻ അവിടെ നിന്ന് തിരിച്ചു വന്നു എന്നോട് പറഞ്ഞു ” അല്ലെങ്കിലും നിനക്കു മാത്രം ആണ് എന്നോട് സ്നേഹം ഉള്ളത് ,ചായ മാത്രം പോരാ , രണ്ടു വടയും വേണം, അമ്മാതിരി പണിയാ കാട്ടിയത്.”
ചിരിച്ചു കൊണ്ട് അവന്റെ തോളിൽ കയ്യിട്ട് കൊണ്ട് ഞങ്ങൾ ക്യാന്റീനിലേക് നടന്നു. മഴ ചാറി തുടങ്ങിയിരുന്നു .
അവൻ അവളുടെ ശരീരത്തെ പറ്റി പറഞ്ഞപ്പോൾ ശ്രദ്ധിക്കാതിരുന്നു എങ്കിലും ഇതെല്ലം അവളോട് സംസാരിക്കുന്നതിന്റെ ഇടയിൽ ഞാൻ അറിയാതെ എന്റെ കണ്ണുകൾ ശ്രദ്ധിച്ചിരുന്നു. കോളേജിലെ ഏറ്റവും വല്യ സുന്ദരി ഒന്നും അല്ലെങ്കിലും അവളെ പോലെ ഒരു കൊച്ചിനെ കണ്ടാൽ ആരാണ് ഇതെലാം ശ്രദ്ധിക്കാത്തതു ?
2-3 ദിവസം കഴിഞ്ഞപ്പോൾ പറഞ്ഞത് പോലെ അവൾ വീണ്ടും വന്നു എന്നെ കാണാൻ . പക്ഷേ പെട്ടെന്ന് തന്നെ അവൾ പറഞ്ഞ കവിത എഴുതി കൊടുക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല. അവളെ കാണാനും സംസാരിക്കാനും വേണ്ടി ഏകദേശം രണ്ട് ആഴ്ചയോളം പല ഇല്ലാത്ത തടസ്സങ്ങളും പറഞ്ഞ് ഞാൻ തള്ളിനീക്കി. അതിനിടയിൽ എല്ലാ ദിവസവും ഞങ്ങൾ കണ്ട് മുട്ടുകയും സംസാരിക്കുകയും ചെയ്തു. അവളുടെ കുടുംബം ,സ്വപ്നങ്ങൾ അങ്ങനെ പലതും സംസാരിച്ചു. കണിശക്കാരനായ മത വിശ്വാസി ആയിരുന്നു അവളുടെ ഉപ്പ. ഉമ്മ ഒരു പാവം,വേറെ കൂടെപിറപ്പുകൾ ആയി ആരും ഇല്ല ,ഒറ്റമകൾ . ഒടുവിൽ 3 ആഴ്ചകൾക്ക് ശേഷം “ജലം ” എന്ന പേരിൽ ഒരു കവിത ഞാൻ അവർക്ക് എഴുതി നൽക്കി. ആ 3 ആഴ്ച്ചകൾ കൊണ്ട് ഞങ്ങൾ പരസ്പരം നല്ലത് പോലെ മനസ്സിലാക്കിയിരുന്നു , നല്ല സുഹൃത്തുകളായി ഞങ്ങൾ മാറിയിരുന്നു. പക്ഷേ മറ്റു സുഹൃത്തുകളിൽ നിന്നും വ്യത്യസ്തമായി എന്തോ ഒന്ന് അവളിൽ ഉണ്ടായിരുന്നു. അവളോട് സംസാരിക്കുമ്പോഴും മറ്റും എന്തോ ഒരു പോസറ്റീവ് എനർജി എനിക്ക് ലഭിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഒരു ദിവസം ഞാൻ സിറാജിനോട് ക്ലാസ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് പോവും വഴി ഇതിനെ പറ്റി സംസാരിച്ചു. കാര്യം പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു:
“മോനേ ഹർഷാ, എനിക്ക് ഇത് ആദ്യമേ തോന്നിയിരുന്നു. നിനക്ക് അവളോട് എന്തോ ഉണ്ടെന്ന് “