അവനു നേരെ കത്തിയുമായി വന്നവനെ വിനുവിന്റെ കൂട്ടാളിയില്‍ ഒരുത്തന് ഇടിച്ചു വീഴ്ത്തി..സംഘട്ടനം അവിടെ കൊടുമ്പിരി കൊണ്ട്…ചുവരില്‍ ചവിട്ടി ചാടി അടിച്ച വിനു മറ്റൊരുത്തനെ മൂക്കിനി ഇടിച്ചു വീഴ്ത്തി…ഓരോരുത്തരായി വിനിവിന്റെ പ്രഹരത്താല്‍ തകര്‍ന്നു വീണപ്പോള്‍ ഭോധം വരും മുന്നേ മായയും പ്രകാശനേയും വിനുവിന്റെ ആളുകള്‍ പിടിച്ചു കെട്ടിയിട്ടു അടുത്ത തൂണില്‍..
അവസാന ആളെയും അടിച്ചു വീഴ്ത്തി വിനു മായയുടെ മുന്നിലേക്ക് വന്നു..
“നീ എന്നടി മോളെ കരുതിയെ ധാ ഈ നില്ക്കുന്ന ആണും പെണ്ണും കേട്ടവനെ കൂടെ കൂട്ടിയാല്‍ എന്നെ അങ്ങ് ഒലത്താന്നോ…”
അത് പറഞ്ഞുകൊണ്ട് വിനു പ്രകാശന്റെ നാഭിക്കിട്ടു ചവിട്ടി…അവന് വേദന കൊണ്ട് പുളഞ്ഞു…സ്റ്റെല്ല ഭയന്നുക്കൊണ്ട് ജീപ്പിന്റെ പിന്നിലേക്ക് നീങ്ങി നിന്നു…കൂടെ സോഫിയയും ഉണ്ടായിരുന്നു…പ്രകാശനാണ് അവളെ കൂടെ കൂട്ടാന്‍ സ്റ്റെല്ലയോടു പറഞ്ഞത്…ഇവിടെ എല്ലാം കഴിഞ്ഞാല്‍ ഉടനെ തന്നെ തനിക്കുള്ള വീതവു എഴുതി വാങ്ങി സോഫിയയെ കൊണ്ട് പോകാന്‍ ആയിരുന്നു പ്രകാശന്റെ പദ്ധതി
“എടി നിന്നെക്കാളും വലിയ തപ്പാനകളുടെയും കളി അറിയാവുന്ന മറ്റവനമാരുടെം ഒക്കെ ഇടയില്‍ നിന്ന ഞാന്‍ ഇന്ന് കാണുന്ന ഈ വിനു ആയതു,…പണ്ടത്തെ എന്റെ സ്വഭാവം ഞാന്‍ മനപൂര്‍വം മറക്കാന്‍ ശ്രമിക്കുകയാണ് പക്ഷെ നീ ഒക്കെ കൂടെ എന്നെ കൊണ്ട് നല്ലത് ചെയ്യിക്കില്ല അല്ലെ”
ക്രൂരമായ മുഖഭാവത്തോടെ ആണ് വിനു അത് ചോദിച്ചത് ..പ്രകാശന് വേദന കൊണ്ട് പുളഞ്ഞു കരയുകയാണ്….മായയുടെ മുഖം മാത്രം പക്ഷെ അപ്പോളും പേടി ഇല്ലാതെ കാണപ്പെട്ടു..
“എന്താടി ഇത്ര പുചിച്ചു ചിരിക്കാന്‍”
“വിനു സാറേ . നിങ്ങള്‍ക്കിപ്പോള്‍ എന്നെ എന്ത് വേണമെങ്കിലും ചെയ്യാം ..പക്ഷെ എന്നിട്ടും എനിക്ക് ഭയമില്ല…അപ്പോള്‍ ഞാന അല്ലെ ശെരിക്കും ഹീറോ”
“എടി പുല്ലേ ചാകാന്‍ പോകുന്നെനു മുന്നേ നിനക്ക് ഹീറോയോ സീറോയോ ഒക്കെ ആകാം..ഒരു വിരോധവുമില്ല…നിന്റെ അവസാന ആഗ്രഹമായി കണ്ടു ഞാന്‍ അതങ്ങ് സഹിക്കുന്നു ….”
“ഹാ അങ്ങനെ അത്ര വലിയ സൗജന്യങ്ങള്‍ എല്ലാം തന്നു എന്നെ അങ്ങനെ സ്നേഹിച്ചു കൊല്ലാതെ സാറേ…ഇപ്പോളും ഞാന്‍ പറയുന്നു എനിക്ക് ഭയമില്ല മാത്രമല്ല വിജയം അവസാനം എന്റേത് മാത്രമായിരിക്കും”
അത് പറഞ്ഞുകൊണ്ട് ചുണ്ടില്‍ പൊടിഞ്ഞ ചോരത്തുള്ളികള്‍ സൈടിലേക്കു നീട്ടി തുപ്പിക്കൊണ്ട് മായ ചിരിച്ചു…അവളുടെ ആ ചിരി വിനുവിനെ തീരെ പിടിച്ചില്ല കൈയില്‍ കിട്ടിയ ഇരുമ്പ് കഷണം അവള്‍ക്കു നേരെ നീട്ടി കൊണ്ട് മുന്നോട്ടു നടക്കാന്‍ ശ്രമിക്കവേ തന്റെ തലയ്ക്കു പിന്നില്‍ വന്നു മുട്ടിയ സാധനത്തെ തിരിച്ചറിയാന്‍ വിനുവിന് അധികം ബുദ്ധിമുട്ടുണ്ടായിരുന്നില്ല…
അതൊരു തോക്കാണ്….വിനു ഒന്ന് പകച്ചു..ശേഷം പതിയെ തിരിഞ്ഞു…തനിക്കു നേരെ നിറയൊഴിക്കാന്‍ തോക്കുമായി നിന്ന ആളെ കണ്ടു വിനു ഞെട്ടി…അവന്റെ കരങ്ങള്‍ ആദ്യമായി വിറച്ചു…നെഞ്ചം തകര്‍ന്നടിഞ്ഞ പോലെ കണ്ടു…
അനുവാദത്തിനായി 7 [അച്ചു രാജ്]
Posted by