മഞ്ജു ;”ഹലോ …”
ഞാനതിനു മറുപടി ആയി ഒരു “ഹായ് ” നൽകി .
മഞ്ജു ;”ആരാണെന്നു മനസിലായോ ?”
മഞ്ജുവിന്റെ അടുത്ത മെസ്സേജ് . പ്രൊഫൈൽ പിക് ഇല്ലാത്തതുകൊണ്ട് എനിക്ക് ആളെ മനസിലായില്ല. ഞാൻ ഇല്ലെന്നു മറുപടി അയച്ചു.
മഞ്ജു ;”ഓക്കേ ..ഐ വിൽ കാൾ യു “
അടുത്ത മെസ്സേജ് അതായിരുന്നു . മെസ്സേജ് ഞാൻ വായിച്ചു കഴിഞ്ഞു ഏതാണ്ട് ഒരു മിനിറ്റിനകം തന്നെ എന്റെ ഫോൺ ശബ്ദിച്ചു . ഞാൻ കിടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ആ സമയം. റൂമിൽ ബെഡിൽ കിടന്നു ചുമ്മാ വട്സാപ്പും ഫേസ്ബുക്കുമൊക്കെ നോക്കി കിടപ്പായിരുന്നു .
ഞാൻ ആ നമ്പറിലേക്കു സർടിച്ചു. നേരത്തെ മെസ്സേജ് വന്ന നമ്പർ തന്നെ.
ഞാൻ കാൾ എടുത്തു.
ഞാൻ ;”ഹലോ ..”
ഞാൻ പതിയെ ചോദിച്ചു.
മഞ്ജു ;”ഹലോ…”
മറുതലക്കൽ നിന്നു മഞ്ജുവിന്റെ മധുര സ്വരം.
ഞാൻ ;”ആരാണെന്നു പറഞ്ഞില്ല…?”
ഞാൻ വീണ്ടും തിരക്കി.
മഞ്ജു ;”ശബ്ദം കേട്ടിട്ട് മനസിലായില്ലേ ??”
മറുതലക്കൽ നേർത്ത ചിരിയോടുള്ള ചോദ്യം .
ഞാൻ ;”ആയെങ്കിൽ ചോദിക്കില്ലല്ലോ..”
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
മഞ്ജു ;”തന്റെ വീട്ടുകാരോട് സംസാരിക്കണം എന്ന് പറഞ്ഞ ആള് തന്നെയാ “
മഞ്ജു മിസ് ചിരിയോടെ പറഞ്ഞു.
ബെഡിൽ മലർന്നു കിടക്കുകയായിരുന്ന ഞാൻ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റു. അത് പേടികൊണ്ടാണോ വെപ്രാളം കൊണ്ടാണോ ബഹുമാനം കൊണ്ടാണോ എന്നൊന്നുമറിയില്ല .
ഞാൻ ;”ആഹ് ഹ …മിസ് എന്താ ഈ നേരത്തു?”