ഞാൻ “എന്താ ” എന്ന ഭാവത്തിൽ പുരികം പോകുമ്പോൾ മഞ്ജു മുഖം വെട്ടിക്കും. ഞാൻ വീണ്ടും കണ്ണിറുക്കി കാണിക്കും , ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റിനും നോക്കി എല്ലാം ഭദ്രമാണെന്ന് ഉറപ്പാക്കിയ ശേഷമേ ചെയ്യൂ …
അങ്ങനെ ആ പിരീഡ് കഴിഞ്ഞുള്ള ബെൽ മുഴങ്ങി .
മഞ്ജു ;”ഓക്കേ ..വി വിൽ ഡിസ്‌കസ് ഇറ്റ് ലാറ്റെർ ..”
മിസ് ബെൽ മുഴങ്ങിയ ഉടനെ പറഞ്ഞുകൊണ്ട് ബുക്ക്സ് എടുത്തു കയ്യിൽ ഇടിച്ചു . പിന്നെ എന്നെയും ശ്യാമിനെയും നോക്കി .
മഞ്ജു ;”ശ്യാം ആൻഡ് കവിൻ..ബോത്ത് ഓഫ് യു പ്ലീസ് കം വിത്ത് മി “
മിസ് ചിരിയോടെ പറഞ്ഞുകൊണ്ട് മുടി ഒരു കൈകൊണ്ട് ഒതുക്കി , പിന്നെ പുറത്തേക്കു നടന്നു. ഞാനും ശ്യാമും ഒന്നും മനസിലാകാതെ മുഖത്തോടു മുഖം നോക്കി .
മഞ്ജു ;”എളുപ്പം വാടോ രണ്ടാളും “
മിസ് ക്ലസ്സിന്നു പുറത്തേക്കു പോകാൻ നേരെ ഒന്നുടെ പറഞ്ഞു.
ഞാനും ശ്യാമും വേഗം ഡെസ്‌ക് അല്പം നിറക്കികൊണ്ട് എഴുന്നേറ്റു . മിസ് ഞങ്ങളെ കാത്തു ക്ലസ്സിനു പുറത്തു കയ്യും കെട്ടി നിൽപ്പുണ്ടായിരുന്നു . ആ കൈകൾക്കിടയിൽ പുസ്തകവും ഉണ്ട്. മിസ് മൂളിപ്പാട്ടൊക്കെ പാടി അങ്ങനെ നിൽപ്പുണ്ട്. ഞങ്ങൾ അടുത്തെത്തിയപ്പോൾ മിസ് പാട്ടൊക്കെ നിർത്തി ഗൗരവത്തിലായി..
ശ്യാം ;”എന്താ ടീച്ചർ ?”
ശ്യാം ഗൗരവത്തിൽ ചോദിച്ചു.
മഞ്ജു ;”ഒന്നുമില്ല ..ലാസ്റ്റ് അവർ ലൈബ്രറി ഹാളിൽ മീറ്റിങ് ആണ് , അവിടെ ചെയർ ഒകെ അറേഞ്ച് ചെയ്യണം “
ശ്യാം ;”അത്രേ ഒള്ളു , ഏറ്റു മിസ്സെ..”
ക്‌ളാസ് കട്ട് ചെയ്യാൻ കിട്ടിയ അവസരമോർത്തപ്പോൾ ശ്യാമിന് സന്തോഷം ആയി .
മഞ്ജു ;”മ്മ്…ന്ന വാ “
മിസ് എന്നെ നോക്കിയാണ് അത് പറഞ്ഞതെന്ന് എനിക്ക് തോന്നി.
ശ്യാം മിസ്സിന് പിന്നാലെ നടന്നു.
ഞാൻ സംശയിച്ചു നിൽക്കുന്നത് കണ്ടു മിസ് ഒന്ന് തിരിഞ്ഞു നോക്കി.
മഞ്ജു ;”ഡോ വരുന്നില്ലേ ?”