മഞ്ജു സെന്റര് മിററിലൂടെ എന്നെ നോക്കി . ഞാൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.
“ഒന്നുമില്ല..നല്ല മണം..ഇന്നേതു സ്‌പ്രേയാ “
ഞാൻ മഞ്ജുവിന്റെ അടുത്തേക്ക് മുഖം ചേർത്ത് ശ്വാസമെടുത്തുകൊണ്ട് ചോദിച്ചു.
“ഉണ്ട…”
അവൾ ദേഷ്യത്തോടെ എന്നെ ഇടം കൈ പുറകിലേക്കിട്ടു തള്ളിക്കൊണ്ട് പറഞ്ഞു .ആ കൈതലം എന്റെ മുഖത്തു അമർന്നു കൊണ്ട് പുറകിലോട്ടു തള്ളി വീഴ്ത്തി .നല്ല മിനുസമുള്ള കൈവെള്ള ആണ് മഞ്ജുവിന്റെ .
ഞാൻ പിന് സീറ്റിലേക്ക് വീണുകൊണ്ട് ചിരിച്ചു.
“ഉണ്ടയോ..അതേതു കമ്പനി “
ഞാൻ തമാശ എന്നോണം ചോദിച്ചു.
“നിന്റെ അച്ഛനുണ്ടാക്കിയ കമ്പനി ..”
മഞ്ജു തിരിഞ്ഞു ദേഷ്യത്തോടെ പറഞ്ഞു .
“ദേ വേണ്ട വേണ്ട..അച്ഛനെ പറയണ്ട “
ഞാൻ വീണ്ടും മുന്നോട്ടാഞ്ഞു ഇരുന്നുകൊണ്ട് പറഞ്ഞു.
“പറഞ്ഞ നീ എന്നെ അങ്ങ് മൂക്കിൽ കേറ്റും.. പോടാ “
മഞ്ജു എന്നെ കളിയാക്കി.
ഞാനതു ആസ്വദിച്ചെന്നോണം ചിരിച്ചു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരിക്കെ എന്റെ വീടിനോടു വണ്ടി എടുക്കാനായി. സമയം അഞ്ചര , അഞ്ചേ മുക്കാൽ ഒകെ ആയി കാണും .
“എവിടെയാ നിന്റെ വീട് “
മഞ്ജു സ്വല്പം ഗൗരവത്തിൽ തിരക്കി. ഞാൻ പിൻസീറ്റിൽ ചാരി കിടപ്പായിരുന്നു .
“ഇവിടെ അടുത്ത് തന്നെ ..റോഡ് സൈഡ് അല്ല..സ്വല്പം ഉള്ളിലാ “
ഞാൻ മറുപടി നൽകി.