“നീ എന്താ മിണ്ടാത്തത്…. അവൾ പറഞ്ഞിട്ടൊന്നും അല്ല ഞാൻ അറിഞ്ഞത്… അവളോട് പോയി ചോദിക്കാൻ നിക്കണ്ട….”
“ഞാൻ ആരോടും ചോദിക്കാനും ഇല്ല പറയാനും ഇല്ല….”
“ഞാൻ അറിഞ്ഞതായി അവൾ അറിയണ്ട….”
“ഉം…”
“എല്ലാം കഴിഞ്ഞോ….??
“ഫോണ് വിളിക്കും…”
“അത് നുണ…. “
“അല്ല സത്യം…”
“ഇന്നവൾ വന്നത് നടക്കാൻ പോലും വയ്യാതെയാണ്… അകം പുറം മറിച്ചോ അവളെ…??
ഒന്നും മിണ്ടാതെ അവളുടെ വാക്കുകൾ വിശ്വസിക്കാൻ പ്രയാസപ്പെട്ടു ഞാൻ ഇരുന്നു….
“അവളെ പോലെ അല്ല ഞാൻ … നമ്മൾ വിചാരിച്ചാൽ ഇവിടെ പലതും നടക്കും ഒരു കുഞ്ഞു പോലും അറിയാതെ…”
“എന്ത്…??
“നീ ഇവിടെ വന്നത് പൈസക്ക് അല്ലെ…??
“അതേ…”
“എന്റെ കൂടെ നിക്കോ ഇപ്പൊ കിട്ടുന്നതിനേക്കാൾ കൂടുതൽ നിനക്ക് കിട്ടും…”
“എങ്ങനെ…??
“അതൊക്കെ ഉണ്ട്…. നിനക്കൊരു റിസ്‌ക്കും ഇല്ല”
“കാര്യം പറയ്…”
“പൈസ ഞാൻ തരാം അത് നീ നാട്ടിൽ എത്തിക്കണം അത് നിന്റെ പേരിലും നിന്റെ അക്കൗണ്ടിലും ഇടാൻ പാടില്ല….”
“എന്തൊക്കെയാ പറയുന്നത് നിനക്ക് എവിടുന്ന പൈസ… അടിച്ചുമാറ്റൽ ആണോ…??
“ഈ വീട്ടിലെ മുഴുവൻ കാര്യങ്ങളും എന്നെയ ഏൽപ്പിച്ചിരിക്കുന്നത് ഇപ്പൊ ഈ സാധനങ്ങൾ വാങ്ങിയ വകയിൽ മുന്നൂർ റിയാൽ എനിക്ക് കിട്ടി… അതൊന്നും അവർ അറിയില്ല…. എന്റെ കയ്യിൽ ഇപ്പൊ പതിനായിരം റിയാൽ അടുക്കേ ഉണ്ട്….”