“ആദ്യമായി അല്ലെ…. ഭാഷ മനസ്സിലാക്കാനും ഇവിടെ പൊരുത്തപ്പെടാനും സമയം എടുക്കും…. നാട്ടിലെ അവസ്ഥ ആലോചിച്ചു പിടിച്ചു നിക്ക് എല്ലാം ശരിയാകും….”
അത് കേട്ടപ്പോ കരച്ചിലും പിന്നെ ഒരു ശക്തിയും എനിക്ക് കിട്ടി…. റൂമിന്റെ പുറത്ത് കാറിന്റെ ഹോണ്‍ കേട്ട് അവൻ വാതിൽ തുറന്നു…. തിരിച്ച് വന്ന് എന്നോട് പറഞ്ഞു ….
“ടാ അയാൾ വന്നിട്ടുണ്ട്….”
തലയാട്ടി ഞാൻ യാന്ത്രികമായി എന്റെ ബാഗും എടുത്ത് പുറത്തേക്കിറങ്ങി…. എന്നെ കെട്ടിപ്പിടിച്ച് അവനൊന്ന് തെങ്ങിയോ….. ഇല്ല ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയില്ല…. ചിലപ്പോ കരഞ്ഞു പോകും…. ചിലപ്പോഴല്ല എന്തായാലും കരയും…. വണ്ടിയിൽ നിന്നും വെള്ള ടോപ്പും കയ്യിൽ ഒരു ദസവി യും ആയി ഇറങ്ങി വന്ന ആളെ ഞാൻ ഒന്ന് നോക്കി…. നല്ല പ്രായം ഉണ്ട് ആൾക്ക്…. ഒരു അറുപത് എങ്കിലും കാണും…. വന്നെന്റെ കൈ പിടിച്ച് സലാം പറഞ്ഞു… തിരിച്ചു ഞാനും… പിന്നെ എന്തോ ചോദിച്ചതിന് ഇസ്മായിൽ ആണ് മറുപടി പറഞ്ഞത്……അയാളുടെ കൂടെ ഒരു മണിക്കൂർ എടുത്തു വീട് എത്താൻ…. കെട്ടിടങ്ങൾക്ക് വലിപ്പവും റോഡിന് വീതിയും കുറഞ്ഞു വന്ന് നാട്ടിലെ റോഡും ചുറ്റും മണൽ കുന്നുകളും ആയി തുടങ്ങി….. ഇതെങ്ങോട്ടാ ഈ പോകുന്നത് പടച്ചോനെ….. എന്റെ ഉള്ളിലെ ഭയം കണ്ടിട്ട് ആവണം അയാൾ എന്തോ പറഞ്ഞു എന്നോട്…. മനസ്സിലാവാതെ ഞാൻ വായിൽ നോക്കി ഇരുന്നപ്പോ മുറി ഇംഗ്ലീഷിൽ പറഞ്ഞു….
“ഒൺലി ടെൻ മിനുറ്റ്….”
വീട് എത്താനാകും എന്ന് ഞാൻ ഊഹിച്ചു….. പറഞ്ഞത് പോലെ തന്നെ 10 മിനുട്ടുനുള്ളിൽ വീടെത്തി…. കൊട്ടാരം തന്നെ ആയിരുന്നു അത്…. ഞാൻ നോക്കിയത് ചുറ്റിലും വല്ല വീടും ഉണ്ടോ എന്നാണ്…. ഇല്ല കണ്ണെത്തും ദൂരത്തൊന്നും ഇല്ല…. മനസ്സിലെ ആവലാതി കൂടി വന്നു… അത് കണ്ടിട്ട് ആവണം കാറിന്റെ ഹോണ്‍ അയാൾ അടിച്ചു പിടിച്ചു…. നിമിഷങ്ങൾക്ക് ഉള്ളിൽ അടുക്കളയിൽ നിന്ന് ആകണം രണ്ട് സ്ത്രീകൾ ഇറങ്ങി വന്നു… അവരോട് ചിരിച്ച് എന്തൊക്കെയോ അയാൾ പറഞ്ഞു തിരിച്ച് അവരും…
അവിടെ നിന്ന രണ്ട് പെണ്ണുങ്ങളിൽ ഒരാൾ ഇടക്ക് എന്നെ തന്നെ നോക്കുന്നുണ്ട്…. അവരോട് അറബി എന്തൊക്കെയോ പറഞ്ഞു…. അതെല്ലാം കേട്ട് നിന്നിട്ട് എന്നോട് ചോദിച്ചു….