ഞാനാകെ ഉരുകി ഒലിക്കാൻ തുടങ്ങി…..
“ആസിഫെ ഹന്നാക്ക് അറിയില്ലല്ലോ ഞാൻ നിനക്ക് അയച്ചു തന്നത്…??
“ഇല്ലടി… “
“എന്ന ഞാൻ പിന്നെ വിളിക്കാം ഇങ്ങോട്ട് വിളിക്കല്ലേ….”
“ആഹ്..”
ഫോണ് കട്ടാക്കി ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിൽ നടന്നു… എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടാതെ……. ഒരുപാട് തവണ സല്മാക്ക് വിളിക്കാൻ ഫോൺ എടുത്തെങ്കിലും അങ്ങോട്ട് വിളിക്കരുത് എന്നവൾ പറഞ്ഞത് ഓർമ്മ വരും…..
സമയം ഇഴഞ്ഞു നീങ്ങി രാത്രി ഒമ്പത് മണി ആയി സാധാരണ എനിക്ക് ഈ നേരത്താണ് ഫുഡ് കൊണ്ടു വരിക ഒൻപതിന് മുന്നേ എന്നല്ലാതെ ശേഷം ഇതുവരെ ആയിട്ടില്ല…. ഒരു സിഗരറ്റ് കത്തിച്ച് പുറത്തേക്ക് ഇറങ്ങിയ എന്റെ മുന്നിലൂടെ വീട്ടിൽ നിന്നും ഒരു കാർ പുറത്തേക്ക് വന്നു.. ഇതുവരെ കാണാത്ത വണ്ടി ആണല്ലോ അത്… എന്നോർത്ത് ഇരിക്കുമ്പോൾ ആണ് സൽമ വരുന്നത് കണ്ടത് സിഗരറ്റിന്റെ പുക ആഞ്ഞു ഉള്ളിലേക്ക് വലിച്ച് ഞാൻ അവളെ നോക്കി നിന്നു…. എന്റെ കയ്യിൽ ഫുഡ് തന്നിട്ട് അവൾ പറഞ്ഞു…
“ഹന്ന പോയി….”
“പോയന്നോ എന്തേ….??
“ഇപ്പൊ പോയത് അവളാണ്… ഞാൻ പറഞ്ഞില്ലേ ആ ഫോട്ടോ എടുത്ത പ്രശനമാണ്…..”
“എന്നിട്ടവൾ പറഞ്ഞോ ആർക്കാ അയച്ചത് എന്ന്…??
“അതറിയില്ല… പറഞ്ഞു കാണും കാരണം അവളെയും കൊണ്ട് മുറിയിൽ കയറി അവർ വേഗം വന്നു…. എന്നിട്ട് മാഡം അവളോട് പറഞ്ഞു…. “ഹന്നെ നീ പറയുന്നത് സത്യം അണങ്കിൽ നല്ലത് പോലെ പോകാം നിനക്ക് ഞാൻ നിന്റെ ഫോൺ ശരിയാക്കാൻ പോവുകയ എന്നിട്ട് ഞാൻ നോക്കും അപ്പൊ നീ പറഞ്ഞത് നുണ അണങ്കിൽ ” പൊന്നാര ആസിഫെ ഇത്രക്കെ മാഡം പറഞ്ഞോള്ളു ഹന്ന കരഞ്ഞു കൊണ്ട് എന്നെ നോക്കി… ഉടനെ മാഡം അവളുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി…. പിന്നെ നടന്നത് എനിക്കറിയില്ല….”
ആകെ തളർന്ന് ഇപ്പൊ വീഴുമെന്ന നിലയിൽ ഞാൻ സൽമയെ നോക്കി….
“എന്താടാ എന്താ നിനക്ക് പറ്റിയത്….??
“ഹേയ്…. അവൾ എല്ലാം പറഞ്ഞു കാണും അല്ലെ….??
“നൂറു വട്ടം….”
“അവളെ എന്താ ചെയ്യ ഇനി…??
“അവളെ ചെയ്യാമായിരുന്നു മാഡത്തിന് ഇനി ഒന്നുമില്ല അവളെ നാട്ടിലേക്ക് വിടും…”
“എല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ എന്താകും മാഡം അവളെ വെറുതെ വിട്ടത് അല്ലെ….??
“അതാണ് എനിക്കും മനസ്സിലാവാത്തത്……”