“മലയാളിയാണോ….???
കൊടും ചൂടത്ത് തലയിലൂടെ തണുത്ത വെള്ളം കോരി ഒഴിച്ചാൽ ഉള്ള അവസ്ഥ എങ്ങനെ ഉണ്ടാകും അത് ആയിരുന്നു എനിക്ക്….
“ആ അതേ….”
“എന്താ പേര്….??
“ആസിഫ്….”
“ഞാൻ സൽമ….. ബാബ പറയുന്നത് നിന്നോട് പേടിക്കണ്ട ഇവിടെ പണി കുറവാകും… പിന്നെ ഈ ഏരിയയിൽ വീടുകൾ ആയി വരുന്നതെ ഉള്ളു വീട് വന്നാൽ ഒരുപാട് കൂട്ടുകാർ ഉണ്ടാകും…. എന്നൊക്കെയ….”
ഞാൻ സമാധാനത്തോടെ തലയാട്ടി…. എന്നെയും നോക്കി നിന്ന അറബി പോക്കറ്റിൽ നിന്നും രണ്ട് ചാവി എടുത്ത് തന്നിട്ട് അവളോട് പറഞ്ഞു….
ചാവി വാങ്ങി നോക്കി നിന്ന എന്നോട് സൽമ പറഞ്ഞു….
“അതിലൊന്ന് റൂമിന്റെയാ മറ്റേത് ബൈക്ക് ഉണ്ട് അവിടെ അതിന്റെയാ… നിനക്ക് കടയിൽ പോകാനും വരാനും…..”
അപ്പൊ അടുത്ത് കട ഉണ്ട്…. അത് മതി…. ഞാൻ അതിനെല്ലാം തലയാട്ടി നിന്നു…… അറബി പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അതിൽ നിന്ന് നൂറിന്റെ രണ്ട് മൂന്ന് നോട്ടുകളും എനിക്ക് നേരെ നീട്ടി…. ഒന്ന് മടിച്ചു നിന്ന എൻ്റെ പോക്കറ്റിൽ വെച്ച് അയാൾ സലാം പറഞ്ഞു കാറും എടുത്ത് പോയി…… ഞാൻ ബാഗും എടുത്ത് റൂം ലക്ഷ്യമാക്കി നടന്നപ്പോ എന്നെ സൽമ വിളിച്ചു …. ചോദ്യ ഭാവത്തിൽ തിരിഞ്ഞു നോക്കിയ എന്നോട് പറഞ്ഞു….
“ഭക്ഷണത്തിന്റെ നേരമായാൽ ഞങ്ങൾ റൂമിന്റെ വെളിയിൽ കൊണ്ടു വന്നു വെക്കാം…..”
“ഉം…”
“എന്ത് ആവശ്യം ഉണ്ടെങ്കിലും പറഞ്ഞോളൂ…. ട്ടാ….”
“ഉം…”
“പേടിക്കാൻ ഒന്നുമില്ല അയാൾ നല്ല മനുഷ്യനാ…. ഇത് അയാളുടെ ചിന്ന വീടാ…..”
അതിലെന്തോ ദുരൂഹത ഉണ്ടല്ലോ ഞാൻ അവളെ തന്നെ നോക്കി നിന്നു….
“അതെ അയാളുടെ ആദ്യ ഭാര്യയും മക്കളും ടൗണിൽ ആണ്… ഈ വീട് അയാളുടെ പുതിയ ഭാര്യയ്ക്ക് ഉള്ളതാ…..”
“അവരുണ്ടോ ഇവിടെ….???
“ഹഹഹ…ഇല്ല അടുത്ത ആഴ്ചയാണ് കല്യാണം ….”
പടച്ചോനെ…. ഈ പ്രായത്തിലോ…. ഞാൻ മനസ്സിൽ പറഞ്ഞു…..
“എന്ന ആസിഫ് പോയി… വിശ്രമിച്ചോ….. പിന്നെ ഇത് ഹന്ന… ഇത്തിയൊപ്പിയ ആണ് സ്ഥലം….”