അടുത്ത് നിന്ന നീണ്ടു മെലിഞ്ഞ ഇരു നിറത്തിൽ ഉള്ള പെണ്ണിനെ ചൂണ്ടി അവർ പറഞ്ഞു…. തലയാട്ടി ഞാൻ ചോദിച്ചു…
“നിങ്ങളുടെ സ്ഥലം എവിടെയാ…..???
“കോഴിക്കോട്….”
“കുറെ ആയോ ഇവിടെ….??
“ഇവിടെ പുതിയതാ… “
ഞാൻ തലയാട്ടി കൊണ്ട് റൂമിലേക്ക് നടന്നു…. റൂമിന്റെ പുറത്ത് തന്നെ ഇരുന്ന ബൈക്കിലേക്ക് സ്കൂട്ടി മോഡൽ അതിലേക്ക് ഒന്ന് നോക്കി അറബി തന്ന ചാവി കൊണ്ട് റൂം തുറന്ന് അതിന്റെ ഉള്ളിലേക്ക് കയറി…. വലിയ റൂമാണ് നല്ല സൗകര്യം കട്ടിലിൽ ഉണ്ടായിരുന്ന ബ്ലാങ്കറ്റും ബെഡും എല്ലാം പുതിയത് ചിലപ്പോ ഞാനാകും ഇവിടെ ആദ്യത്തേത്… ചിലപ്പോഴല്ല ഞാൻ തന്നെ ബാത്റൂം ഒന്നും ഉപയോഗിച്ചിട്ടില്ല എന്തായാലും സുഖമായി ഉറങ്ങാം…… ഇസ്മായിൽ തന്ന നമ്പറിൽ നിന്ന് നാട്ടിലേക്ക് വിളിച്ച് ഇവിടെത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു… അത് കേട്ടപ്പോ ഉമ്മാക്കും സന്തോഷമായി…. റൂമിലെ tv ഓണക്കിയപ്പോ മലയാളം ചാനലുകൾ… എന്തോ അത് കണ്ടപ്പോ വലിയ ഒരാശ്വാസം ആയി…. കതകിൽ ആരോ മുട്ടുന്നത് കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നും എണീറ്റത്….. ചാടി പിടഞ്ഞു എണീറ്റ് ഞാൻ വാതിൽ തുറന്നു മുന്നിൽ രണ്ട് പണിക്കാരികളും ഉണ്ട്…… ഞാൻ അവരെ നോക്കിയൊന്ന് ചിരിച്ചു….
“ഉറങ്ങുക ആയിരുന്നോ….??
“വെറുതെ കിടന്നതാ മായങ്ങി പോയി….”
“ഇതാ ചായ….”
എന്റെ നേരെ സൽമ ഒരു ഫ്ലാസ്ക് നീട്ടി….. ഞാൻ അത് വാങ്ങി നിലത്ത് വെച്ചു….
“കഫീൽ വിളിച്ചിരുന്നു നാളെ തന്നെ മെഡിക്കൽ ഉണ്ടാകും…. “
“ഉം… എങ്ങനെയാ പോവുക….???
“ടാക്സി വിടും അതിൽ പോയാൽ മതി….”
“ഉം…”
“എല്ലാം സ്പീഡിലാ നിന്റെ കാര്യങ്ങൾ….”
“അതെന്തേ….???
“അടുത്ത ആഴ്ച്ച മാഡം ഇങ്ങോട്ട് അല്ലെ വരിക അപ്പോഴേക്കും നിനക്ക് ലൈസൻസ് എടുക്കും…..”