രതി ശലഭങ്ങൾ 27 [Sagar Kottappuram]

Posted by

ഞാൻ തൊട്ടിലിലേക്കു നോക്കി , കുട്ടിയെ തൊട്ടിലിൽ കാണുന്നില്ല ..ഹാളിൽ എവിടെ എങ്കിലും കാണും എന്ന് കരുതി . അവൻ മുട്ട് കുത്തി ഒകെ നടക്കും ,അല്ലാതെയും നടക്കാനുള്ള ശ്രമം ഒകെ തുടങ്ങി..

ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി , അവൻ ഹാളിലെ നിലത്തു ഇരുന്നു കളിപ്പാട്ടങ്ങളൊക്കെ തിരിച്ചും മറിച്ചും നോക്കുകയും ചപ്പുകയുമൊക്കെ ചെയ്യുന്നുണ്ട്.

ഞാൻ അവന്റെ അടുത്ത് ചെന്ന് അവനെ പിടിച്ചു എഴുന്നേല്പിച്ചു എടുക്കാൻ നോക്കി..പക്ഷെ ഒരു ബലം പിടുത്തം…വരാൻ താല്പര്യമില്ല കക്ഷിക്ക് ! അതോടെ ഞാൻ അവനെ താഴെ വെച്ചു നമ്മുടെ പണിയിലേക്കു നീങ്ങി ! ഉമ്മറ വാതിലിന്റെ അടിയിലെ രണ്ടു പൊളികൾ അടച്ചിട്ടുണ്ട് …അല്ലെങ്കിൽ ചെറുക്കൻ ഇഴഞ്ഞു പുറത്തു പോകും !

ഞാൻ പല്ലു തേപ്പും കുളിയും മറ്റു പരിപാടിയുമൊക്കെ തീർത്തു പുറത്തിറങ്ങി..ഉടുത്തിരുന്ന മുണ്ട് തന്നെ വീണ്ടും ഉടുത്തു , തോർത്ത് കൊണ്ട് ദേഹം പുതച്ചു മുടി. നനഞ്ഞ മുടി ചിക്കി പരത്തി ഞാൻ അകത്തേക്ക് കടന്നു..

കുഞ്ഞാന്റി അടുക്കളയിൽ ദോശ ഉണ്ടാക്കുന്ന തിരക്കിൽ ആണ് . ഞാൻ എനിക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്ന അവളെ നോക്കി..പിന്നെ പതിയെ അടുത്തേക്ക് ചെന്നു..ഞാൻ ശബ്ദമുണ്ടാക്കാതെ ചെന്നു അവളെ ഒറ്റക്കുതിപ്പിന് മുന്നോട്ടു കയ്യിട്ടു വട്ടം പിടിച്ചു…

“കുഞ്ഞാന്റി.ഉമ്മ്ഹ “

ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു…

“യ്യോ .ആഹ് .വിടെടാ തെണ്ടി .”

അവളൊന്നു ഞെട്ടി തിരിഞ്ഞു , കയ്യിലുണ്ടായിരുന്ന ചട്ടുകം കൊണ്ട് അവളെന്റെ തുടയിൽ സ്വല്പം ഉറക്കെ അടിച്ചു..

“ആഹ്..”

ഞാൻ കൈകൊണ്ട് അവിടെ തടവി കൊണ്ട് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. അവൾ

“ഞാനൊന്നങ്ങു തന്നാലുണ്ടല്ലോ ..പേടിപ്പിച്ചല്ലോടാ “

അവൾ എന്നെ നോക്കി കണ്ണുരുട്ടി..

“ഓ പിന്നെ..ഇവിടിപ്പോ വേറെ ആരാ കുഞ്ഞാന്റിയെ വന്നു പിടിക്കാൻ “

ഞാൻ തോർത്ത് നേരെയിട്ടു കൊണ്ട് ചോദിച്ചു..

“എന്നാലും പെട്ടെന്ന് ആകുമ്പോ പേടിക്കില്ലേ”

അവളെന്നെ തറപ്പിച്ചു നോക്കികൊണ്ട് ദോശ മറിച്ചിട്ടു. ഗ്യാസ് സ്റ്റവ്വിൽ ആണ് പാചകം . ഞാൻ അവൾ ദോശ ഉണ്ടാക്കി വെച്ചിരുന്ന പാത്രത്തിൽ നിന്നും ഒരു കഷ്ണം പറിച്ചെടുത്തു ..

Leave a Reply

Your email address will not be published. Required fields are marked *