“സോറി സർ…പെട്ടെന്ന് സിക് ആയപ്പോ “
മഞ്ജു ഭവ്യതയോടെ പറഞ്ഞു.
“മ്മ്..മ്മ്…എല്ലാര്ക്കും ഓരോ കാരണം ഉണ്ടല്ലോ “
പുള്ളി ഒഴുക്കൻ മട്ടിൽ പറഞ്ഞു. പിന്നെ എന്നെ നോക്കി.
“താനെന്താ കേസ് ..?”
പുള്ളി എന്നെ നോക്കി..
“ഇന്നലെ ഹാഫ് ഡേ ലീവ് ആയിരുന്നു സാർ “
ഞാൻ പതിയെ പറഞ്ഞു മഞ്ജുസിനെ നോക്കി .
“മ്മ്…കാരണം ഒന്നുമില്ലെങ്കി നാളെ വേണ്ടപ്പെട്ട ആരോടേലും വരാൻ പറ..എന്നിട്ട് ഇനി വന്ന മതി “
ഞാൻ ഇടക്കിടെ ലീവ് ആകുന്ന കാര്യം പുള്ളിക് അറിയാം .അതോണ്ട് കാണുന്നതേ കലിപ്പ് ആണ് .ഞാൻ ഒരു പ്രതീക്ഷയോടെ മഞ്ജുസിനെ നോക്കി..
“ഒന്ന് കഴിച്ചിലാക്കി താ “
ഞാൻ പതിയെ പറഞ്ഞു അവളോട് ചേർന്ന് നിന്നു. കൃഷ്ണനുണ്ണി സർ മുൻപിലെ കമ്പ്യൂട്ടറിൽ നോക്കി ഇരിപ്പാണ്.
“സാർ ..ഇത്തവണ ഒന്ന് ക്ഷമിച്ചേക്കു ..നല്ല സ്റ്റുഡൻറ് ആണ് ..”
മഞ്ജു ഒരു ശ്രമം എന്നോണം പറഞ്ഞു.
കൃഷ്ണൻ ഉണ്ണി സർ മഞ്ജുവിന്റെ വകാലത്ത് കേട്ട് മുഖം ഉയർത്തി നോക്കി..
“മ്മ്..അതൊക്കെ ഓക്കേ ..ഇവന്റെ മാർക്ക് ലിസ്റ്റ് ഒകെ ഞാൻ കണ്ടിട്ടുണ്ട്…പക്ഷെ ഇതിങ്ങനെ വിട്ട പറ്റില്ല ടീച്ചറെ ..”
കൃഷ്ണൻ ഉണ്ണി സർ എന്നെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു.
ഞാൻ ആകെ ത്രിശങ്കുവിലായി . ഏറ്റില്ലെങ്കി അമ്മ എല്ലാം അറിയും . വീട്ടിൽ ഓരോ കള്ളം പറഞ്ഞു ക്‌ളാസ്സിനു വരാതെ ഉഴപ്പും അതാണ് സ്റ്റൈൽ . പിന്നെ എക്സാം ടൈമിൽ മാത്രം ഒന്ന് വർക്ക് ചെയ്യും അത്ര തന്നെ !
“എനിക്കറിയാവുന്ന പയ്യൻ ആണ് സാർ..ഇത്തവണ ഒന്ന് ക്ഷമിച്ചേക്കു..ഇനി ആവർത്തിക്കുവാണേൽ സാർ എന്താന്ന് വെച്ചാൽ ചെയ്തോളു “
മഞ്ജുസ് ഒന്നൂടി പറഞ്ഞപ്പോൾ പുള്ളി ഒന്ന് അയഞ്ഞു.
“മ്മ്..ശരി ശരി…എടോ ഇത് തന്റെ ലാസ്റ്റ് ചാൻസ് ആണ് ..ഇവിടെ തന്നെ ജാമ്യക്കാരുള്ളത് ഭാഗ്യം കേട്ടല്ലോ ..”
പുള്ളി ഗൗരവത്തിൽ പറഞ്ഞു.
“ഹോ…”