രക്ഷപെട്ട ആശ്വാസത്തിൽ ഞാനൊന്നു ശ്വാസം വിട്ടുകൊണ്ട് തലയാട്ടി. പിന്നെ മഞ്ജുസിനെ നോക്കി നന്ദി സൂചകം ആയി ചിരിച്ചു കാണിച്ചു.
അവളുടെ മുഖത്ത് വേറെ പ്രേത്യേകിച്ചു ഒന്നും ഉണ്ടായില്ല.
“താങ്ക് യു സർ ..എന്ന ഞാൻ അങ്ങോട്ട് “
മഞ്ജു പതിയെ തിരക്കി. പൊക്കോ പൊക്കോ എന്ന ഭാവത്തിൽ പ്രിൻസി കൈകൊണ്ട് ആക്ഷൻ കാണിച്ചു. ഞാൻ ആണ് ആദ്യം പുറത്തു ചാടിയത്.
മഞ്ജു എന്റെ അടുത്തൂടെ ഒന്നും മിണ്ടാതെ ഗൗരവത്തിൽ കടന്നു പോയി .
“താങ്ക്സ് “
ഞാൻ അവളുടെ പുറകെ വേഗത്തിൽ നടന്നുകൊണ്ട് പറഞ്ഞു..
“മ്മ്…”
അവൾ മൂളി.എന്റെ അടുത്ത് സ്വല്പം ദേഷ്യം ഉണ്ടെന്നു എനിക്ക് തോന്നി. പിന്നെ നേരെ സ്റ്റാഫ് റൂമിലേക്ക് കയറി. ഞാൻ നേരെ ക്ളാസ്സിലേക്കും വിട്ടു. ആദ്യത്തെ പിരീഡ് മഞ്ജു ആണ് . ഇപ്പൊ പഴയ പോലെ ബോഡി നോക്കി വെള്ളമിറക്കുന്ന പരിപാടി ഇല്ല .മാത്രമല്ല ഇപ്പൊ അങ്ങനെ ഒന്നും കാണിക്കുന്നില്ല ! ഫുൾ ചുരിദാറിൽ കേറി പിടിച്ചിട്ടുണ്ട് !
ആ പിരീഡ് മാത്രം ആണ് ഒരാശ്വാസം ! മഞ്ജുസിനെ ചുമ്മാ നോക്കി കൊണ്ടിരിക്കും . ബാക്കി ഒകെ ബോറടിയുടെ ഗിരി ശൃംഗങ്ങൾ ആണ് .
ഇന്റെർവെല്ലിനു പൈസ മഞ്ജുവിന് കൊടുക്കാം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല. അവൾ ഫുൾ തിരക്കിൽ ആയിരുന്നു സ്റ്റാഫ് റൂമിൽ ! ഇനി ലൈബ്രറി മീറ്റിങ് മാത്രമേ സാധ്യമുള്ളൂ . ഞാൻ ഉച്ച ആകാൻ വേണ്ടി കാത്തിരുന്നു . ശാപ്പാടൊക്കെ കഴിച്ചു നേരെ ലൈബ്രറിയിൽ പ്രസാദ് അണ്ണന്റെ അടുത്ത് പോയിരുന്നു . ശ്യാം ഈ ടൈമിൽ പാർക്കിംഗ് സൈഡിൽ തന്നെ ആകും . ഞാൻ അവനോടു പറഞ്ഞിട്ട് തന്നെ ആണ് എന്നും ലൈബ്രറിയിയ്ക്കു ചാടുന്നത് .
സ്വല്പം കഴിഞ്ഞപ്പോൾ മഞ്ജു അവിടേക്കു പതിവ് പോലെ എത്തി . ഇത്തവണ നേരെ ഇരുന്നു വായിക്കാനുള്ള സ്ഥലത്തേക്കാണ് പോയത് . അവിടെ വേറെയും പിള്ളേർ ഉള്ളതുകൊണ്ട് എനിക്കങ്ങോട്ട് പോകാൻ മടി ആയി. മഞ്ജു തലയ്ക്കു കയ്യും കൊടുത്തു ടേബിളിൽ ഊന്നി ഇരുന്നുകൊണ്ട് ഏതോ ബുക്ക് വായിക്കുന്നുണ്ട്. കഷ്ടകാലത്തിനു അന്ന് പതിവില്ലാതെ ഒന്ന് രണ്ടു ടീച്ചേഴ്സും അവിടെ ഇരിപ്പുണ്ട് . ഞാൻ സംഗതി നടപ്പില്ല എന്ന് കണ്ടു തിരികെ പോയി.