രതി ശലഭങ്ങൾ 29 [Sagar Kottappuram]

Posted by

“മ്മ്..എന്താ ?

ഞാൻ അവനെ നോക്കി പുരികം ഉയർത്തി .

“ക്യാഷ് താ…ഫിഫ്റ്റി ഫിഫ്റ്റി ”
അവൻ എന്നെ നോക്കി പറഞ്ഞു..

“ഒരു അണ്ടിയും ഇല്ല…പത്തു എനിക്ക് അഞ്ചു നിനക്ക് “

ഞാൻ തീർത്തു പറഞ്ഞു.

“അതെന്ന പരിപാടിയായ അളിയാ “

ശ്യാം കൈമലർത്തി.

“അതേയ്..ഈ കാശ് ഞാൻ ആയതുകൊണ്ട് കിട്ടിയതാ ..നീ ആണെങ്കി ഒരു പറീം കിട്ടില്ല..അപ്പൊ അശോകന് ക്ഷീണം ആവാം “

ഞാൻ പറഞ്ഞുകൊണ്ട് അയ്യായിരം അവനു എടുത്തു കൊടുത്തു .

ഇന്നസെന്റ് പറയും പോലെ..”ഇതിപ്പോ ലാഭം ആയല്ലോ ” എന്ന അവസ്ഥയിൽ ആയിരുന്നു ഞാനും ശ്യാമും ! എന്നാലും മഞ്ജുസ് ചുമ്മാ കാശ് ഒകെ തരണമെങ്കിൽ എന്നോടെന്തോ ഒരിത് ഉണ്ടെന്നെനിക് ഉറപ്പായിരുന്നു .

അന്ന് രാത്രി ഞാൻ മഞ്ജുവിനെ പതിവ് പോലെ വിളിച്ചു . എടുത്ത ഉടനെ ബിസി ആണ് . ഇപ്പൊ സംസാരിക്കാൻ ഒന്നും നേരമില്ല. എന്ന് പറഞ്ഞു മഞ്ജു ഫോൺ വെച്ചു.

പിറ്റേന്ന് പക്ഷെ മഞ്ജുവിനെ രാവിലെ തന്നെ കണ്ടു കിട്ടി . തേടിയ വള്ളി കാലിൽ ചുറ്റി എന്ന പോലെ തലേന്ന് മഞ്ജു പോയത് എന്റെ ഏരിയയിലുള്ള , ഞാൻ മുൻപ് പോയിട്ടുള്ള അവളുടെ ഫാമിലി ഫ്രണ്ട് രമ്യയുടെ വീട്ടിലേക്കാണ് .

ഞാൻ വീട്ടിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുവായിരുന്നു . ബൈക്ക് എടുത്തു എന്നും പോകണമെങ്കിൽ എണ്ണ അടിക്കാൻ ഡെയിലി അത്യാവശ്യം പൈസ വേണം . അതുകൊണ്ടാണ് യാത്ര എന്നും ബസ്സിൽ ആക്കിയത് .

ഞാൻ മൂളിപ്പാട്ടും പാടി നടക്കുമ്പോൾ ആണ് പുറകിൽ ഒരു വാഹനം വന്നു ഹോൺ മുഴക്കുന്നത് . ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മഞ്ജുസ് ആയിരുന്നത് . എന്റെ ഓരം ചേർന്ന് അവൾ വണ്ടി നിർത്തി . ഇടതു കൈ നീട്ടി എതിർ സൈഡിലെ ഡോർ തുറന്നു എന്നെ നോക്കി..

“കേറിക്കോ “

Leave a Reply

Your email address will not be published. Required fields are marked *