മായാലോകം [VAMPIRE]

Posted by

മായാലോകം
Mayaalokam | Author : VAMPIRE

ആദ്യമായിട്ടാണ് ഞാൻ ഒരു കഥ എഴുതുന്നത്
അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം
*******************************************
എടാ തെണ്ടി സമയം 8 ആയെടാ നീ വന്നു എണീക്കുന്നുണ്ടോ അതോ ഞാൻ നിന്റെ തല വഴി വെള്ളം ഒഴിക്കണോ?
രാവിലെ തന്നെയുള്ള അമ്മയുടെ ചീത്തവിളി കേട്ടാണ് ഞാൻ ഉണർന്നത് അത് പിന്നെ പതിവുള്ളതാണ്. എന്തോ അത് കേട്ടില്ലെങ്കിൽ മനസ്സിന് ഒരു സുഖം കിട്ടില്ല. എന്തായാലും അടുത്ത തെറി വരുന്നതിനു മുന്നേ എഴുന്നേക്കാം!
ഇന്ന് ചായക്ക് എന്താ അമ്മേ!
ചായക്ക്‌ ഇന്നലെ നിന്റെ തന്ത രണ്ട് ആനമുട്ട കൊണ്ട് വന്നിട്ടുണ്ട് എന്റെ പൊന്നുമോൻ അതീന്നു ഒരെണ്ണം എടുത്തു തിന്നോ!
ഇന്നെന്താ എന്റെ അമ്മക്കുട്ടി രവിലെ തന്നെ കലിപ്പ് മോഡിലാണല്ലോ എന്ത് പറ്റി?
അത്തരത്തിലാണല്ലോ നീ ഓരോന്ന് കാണിച്ചു കൂട്ടുന്നത്.
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ……..
പത്താംക്ലാസിൽ മാർക്ക് കുറവായപ്പോ നീ പറഞ്ഞു പ്ലസ്ടുന് നന്നായി പഠിക്കാന്ന് ! എന്നിട്ട് എവിടെയും സീറ്റ് കിട്ടാഞ്ഞപ്പോ പോയി പ്രൈവറ്റിൽ ചേർത്തു!
എന്നിട്ട് നീ പഠിച്ചോ? പ്ലസ്ടുന് മൂന്ന് വിഷയത്തിൽ തോറ്റു. അപ്പൊ നീ പറഞ്ഞു എനിക്ക് മെക്കാനിക്കൽ എഞ്ചിനീറിങ് പഠിക്കണം എന്ന്.
അതിലെങ്കിലും നന്നാവും എന്ന് വിചാരിച്ചു നീ പറഞ്ഞ കോളേജിൽ തന്നെ നിന്നെ ചേർത്തി. ഇപ്പൊ നീ പറയുന്നു ഇനി അങ്ങോട്ട്‌ പോകുന്നില്ലെന്ന്. അല്ല എനിക്ക് അറിയാം മേലാഞ്ഞിട്ട് ചോദിക്ക്യാ നിനിക്കെന്തിന്റെ സൂക്കേടാ.
അതോ എന്റെ മോനു തിന്നിട്ട് എല്ലിന്റെ എടേൽ കുത്തിണ്ടാ. എന്താ നിന്റെ ഭാവം !
എന്റെ അമ്മേ! അമ്മക്ക് ശരിക്കും എന്താ ഇണ്ടായെന്നു അറിയോ!
ഇന്നലെ ലഞ്ച് ബ്രേക്കിന് മുന്നേ ഇള്ള ലാസ്റ്റ് ഹവറിൽ സാർ ലീവ് ആയിരിന്നു. അപ്പൊ ഫ്രീ ടൈം ആയിരിന്നു അപ്പൊ ഞാനൊന്നു കിടക്കാന്ന് വിചാരിച്ചു. അങ്ങനെ കുറച്ചു നേരം കിടന്നപ്പോ എനിക്ക് വിശന്നു, അപ്പൊ ഞാൻ വിചാരിച്ചു ഇപ്പൊ ഫ്രീ ടൈം അല്ലെ കുറച്ച് ഭക്ഷണം കഴിക്കാന്ന്. അങ്ങനെ കഴിച്ചോകൊണ്ടിരിക്കുമ്പോ എടേൽ ഒരു സാർ കേറി വന്നിട്ട് പറഞ്ഞു ഈ ഹവർ പ്രാക്ടിക്കൽ ആണ് എല്ലാരോടും അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു. അങ്ങനെ അയാൾ പറഞ്ഞിട്ട് പോവുമ്പോ എന്നെ കണ്ടു. അപ്പൊ അയാൾ പറയാ ഊണ് കഴിക്കാൻ ഒക്കെ ഒരു സമയം ഉണ്ട് അപ്പൊ കഴിച്ചാൽ മതി വേഗം കൈ കഴുകി ചെല്ലാൻ. അപ്പൊ ഞാൻ പറഞ്ഞു ഇത് തീർത്തിട്ട് വരാന്ന്.
നമ്മൾ ഒരു കാര്യോം പകുതിക്കു വെച്ച് നിർത്തി പോകരുതല്ലോ!

Leave a Reply

Your email address will not be published. Required fields are marked *