മായാലോകം [VAMPIRE]

Posted by

അങ്ങനെ ഊണും കഴിഞ്ഞിരിക്കുമ്പോളാണ് ശാരദേച്ചി വരുന്നത്.

നീ എന്തേ പഠിപ്പ് ഒക്കെ നിർത്തിയെന്ന് കേട്ടല്ലോ ?
ഉം.
എന്തേ.?
അതൊന്നും നമുക്ക് ശരിയാവില്ല.!
എന്നാ നിനക്ക് അച്ഛനെ പോയി ഒന്ന് സഹായിച്ചൂടെ.?
ഏയ്..എനിക്ക് വേറെ കുറച്ച് ലക്ഷ്യങ്ങളൊക്കെ ഇണ്ട്
എന്ത് ലക്ഷ്യം.?
അത് സമായമാവുമ്പോ പറയാം.
അതേ ഞാൻ വേറെ ഒരു കാര്യം പറയാനാ വന്നേ. നീ ഇന്ന് ഫ്രീ ആണോ .?
എന്തേ ശാരദേച്ചി.?
അച്ചൂന് ഇന്ന് ഒരു കൂട്ടുകാരിടെ ബർത്ത് ഡേ പാർട്ടി ഇണ്ട്. പോയിട്ട് വരുമ്പോ രാത്രിയാകും. എനിക്കാണെങ്കിൽ എന്റെ വീട് വരെ ഒന്ന് പോണം. അമ്മക്ക് വയ്യെന്ന് പറഞ്ഞ് ഏട്ടൻ വിളിച്ചിരുന്നു. നീ ഒന്ന് അവളേം കൂട്ടി പൂവോ.?
അതിനെന്താ ഞാൻ പൊക്കോളാം.
രാധിക എവിടെ.?
അമ്മ മേലേക്ക് പോയിണ്ട്‌ കിടക്കാനാണെന്ന് തോന്നുന്നു.
നീ അവളോട് പറഞ്ഞാൽമതി. എന്നാ ഞാൻ ഇറങ്ങാ. കുറച്ച് കഴിഞ്ഞാൽ നീ അങ്ങോട്ട് ചെല്ല്.!
ആ ഞാൻ പൊക്കോളാം.
ഉം ശരി.
ശാരദേച്ചി ഞങ്ങളുടെ അയൽവാസിയാണ്. അഞ്ചുവർഷം മുമ്പാണ് അവർ ഞങ്ങളുടെ അടുത്തേക്ക് സ്ഥലം മാറി വന്നത്. അതിൽപിന്നെ ഞങ്ങൾ ഒരു കുടുംബം പോലെയാണ്. ശാരദേച്ചിയുടെ ഭർത്താവ് ചെന്നൈയിൽ ബിസിനസ്സ് ആണ്. സുരേഷ് എന്നാണ് ആളുടെ പേര് . സുരേഷേട്ടൻ മാസത്തിലൊരിക്കലേ വരാറുള്ളൂ. ആളൊരു പഞ്ച പാവമാണ്. ഞങ്ങളുടെ കുടുംബം അവർക്ക് വലിയൊരു ആശ്വാസമാണെന്ന് സുരേഷേട്ടൻ എപ്പോഴും പറയാറുണ്ട്.
പിന്നെയുള്ളത് അവർക്ക് രണ്ട് പെണ്മക്കളാണ്. മൂത്തവൾ അശ്വതി. അച്ചു എന്നാണ് അവളെ വിളിക്കുന്നത്. അച്ചു പി.ജി ചെയ്തുകൊണ്ടിരിക്കുകയാണ് രണ്ടാമത്തേത് അഞ്ജലി . അഞ്ജു എന്ന് വിളിക്കും അവൾ ഡിഗ്രീ 2nd year ആണ്.
അഞ്ജുവും ഞാനും തമ്മിൽ പ്രണയത്തിലാണ്.!

വളരെ നാളത്തെ എന്റെ പരിശ്രമത്തിനൊടുവിലാണ് ഞാൻ അവളെ എന്റെ സ്വന്തമാക്കിയത്.
വട്ട മുഖം. വലിയ കണ്ണുകൾ. ചെറിയ നാസിക. ചുവന്ന ചുണ്ടുകൾ. അരക്കൊപ്പം മുടി. കാണാൻ ശരിക്കും ഒരു അപ്സരസ്സ് തന്നെയാണ് എന്റെ അഞ്ജു.!!
അവളെ കണ്ട മാത്രയിൽ ഹൃദയത്തിൽ കുറിച്ചിട്ടതാണ് അവൾ എന്റേത് മാത്രമാണെന്ന്. പറഞ്ഞു വർണ്ണിക്കാൻ പറ്റാത്ത എന്തോ ഭംഗിയാണ് എന്റെ പെണ്ണിന്.!
പ്രണയം തുടങ്ങിയിട്ട് രണ്ട് വര്ഷമായെങ്കിലും കാര്യമയ്യിട്ടൊന്നും തന്നെ നടന്നിരുന്നില്ല. എല്ലാം കല്യാണം കഴിഞ്ഞിട്ട് മതിയെന്നായിരിന്നു അവളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *