മഞ്ജു വണ്ടി റൈസ് ചെയ്തുകൊണ്ട് പറഞ്ഞു..
“കാണാൻ ആണല്ലോ വന്നത് “
ഞാൻ ചിരിയോടെ അർഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജു ഒന്ന് ചിരിച്ചു.
“എന്നമ്മ പേസിട്ടു ഇറുക്കെൻ ..സീക്രം വണ്ടി എട് “
അയാൾ മഞ്ജുവിനോടായി പുറകിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
“ആ ആഹ് ..എടുക്കാം അണ്ണാച്ചി ..”
മഞ്ജു പതിയെ പറഞ്ഞുകൊണ്ട് കാർ മുന്നോട്ടെടുത്തു .
“എന്നമ്മ ഹണിമൂൺ ആഹ് ?”
പുറകിലിരുന്ന തമിഴൻ ഞങ്ങളോട് തിരക്കിയപ്പോൾ ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി .
“ഇയാളോട് മിണ്ടാതിരിക്കാൻ പറയുന്നുണ്ടോ “
മഞ്ജു എന്റെ അടുത്ത് ചൂടായി…
“അയാള് പറഞ്ഞോട്ടെ ..നമ്മൾ മൈൻഡ് ചെയ്യണ്ട “
ഞാൻ പതിയെ പറഞ്ഞു..
പിന്നെ തമിഴനെ നോക്കി…
“അപ്പടി ഒന്നുമില്ലേ അണ്ണാ ..സുമ്മ ഒരു ട്രിപ്പ്…എല്ലാമേ സുത്തി പാക്കണം അവളോ താൻ”
ഞാൻ പറഞ്ഞപ്പോൾ അയാൾ തലയാട്ടി. പക്ഷെ എന്തോ പന്തികേട് അയാൾക്ക് തോന്നി കാണും .റോഡിൽ തിരക്കൊക്കെ കുറഞ്ഞു തുടങ്ങിയിരുന്നു . സാമാന്യം നല്ല തണുപ്പും മൂടൽ മഞ്ഞും ഉണ്ട് . ചാറിങ് ക്രോസ്സ് എന്ന ഊട്ടിയിലെ ലാൻഡ് മാർക്കിന് അടുത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു കൊമേർഷ്യൽ റോഡിലേക്ക് ഞങ്ങളുടെ കാർ നീങ്ങി.
പതിനഞ്ചു മിനുട്ടോളം ദൈർഘ്യം ഉണ്ട് ഗാർഡനിൽ നിന്ന് ലൈക് സൈഡിലോട്ടു . കൊമേർഷ്യൽ റോഡിലൂടെ അൽപ ദൂരം മുൻപോട്ടു പോയി ഞങ്ങൾ രാജീവ് ഗാന്ധി സർക്കിളിൽ എത്തി .അവിടെ നിന്നും അയാളുടെ നിർദേശ പ്രകാരം നേരെ മുൻപോട്ടു നീങ്ങി ലൈക് റോഡിലോട്ടു കയറി…
റോഡിനു ഇടതു വശത്തു ഊട്ടി ലൈക് തെളിഞ്ഞു..ഞാൻ വിൻഡോയിലൂടെ അത് നോക്കി കാഴ്ചകൾ കണ്ടു..ക്ലോസിങ് ടൈം ഒകെ കഴിഞ്ഞത് കൊണ്ട് നിശ്ചലം ആണ് !
സ്വല്പം കൂടി മുന്നോട്ടു നീങ്ങി . വഴിമധ്യേ മലബാർ ഹോട്ടൽ , കേരളം ഫുഡ് എന്നൊക്കെ ബോർഡുകൾ വെച്ച റെസ്റ്റോറന്റുകളും ഹോട്ടലുകളും ഞാൻ ശ്രദ്ധിച്ചു…
“അണ്ണാ ഇടം വന്തുച്ച ?”