ശ്വാസം പുറത്തോട്ടു ഊതുമ്പോൾ വായിലൂടെ പുക വരുന്നുണ്ടായിരുന്നു .ഞാൻ അയാളോട് ചോദിച്ചപ്പോൾ എന്റെ വായിലൂടെ പുക പുറത്തേക്കു വന്നു..തണുപ്പ് കാലാവസ്ഥയിൽ അങ്ങനെ സംഭവിക്കാറുണ്ട് !
“ആഹ്…ഇങ്കെ താൻ….പക്കത്തിലെ താൻ “
അയാൾ പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു.
“ഇത് കുറെ ആയല്ലോ “
മഞ്ജു എന്നെ നോക്കി.
“കിട്ടിക്കോളും…”
ഞാൻ അവളെ സമാധാനിപ്പിച്ചു .
ലൈക്കും പിന്നീട് കാർ നീങ്ങി. ലേക്കിനടുത്തു അപ്പോഴും കുറച്ചു കടകളും വഴിയോര കച്ചവടക്കാരും അവശേഷിച്ചിട്ടുണ്ട്. സ്വല്പം സഞ്ചാരികളും ലോക്കൽസുമെല്ലാം അങ്ങിങ്ങായി ഉണ്ട്..വഴിയോരത്തും റോഡിലൂടെയും കുതിര വണ്ടിയും കുതിരകളും നടന്നു നീങ്ങുന്നുണ്ട്..
ലേക്ക് കഴിഞ്ഞു വലത്തോട്ട് ഒരു ഡീവിയേഷൻ എടുത്തു തിരിഞ്ഞു സ്വല്പം മുന്നോട്ടു പോയ ഞങ്ങളോട് അയാൾ വണ്ടി നിർത്താൻ പറഞ്ഞു . മഞ്ജു കാർ നിർത്തി. ഞങ്ങൾ സൈഡിലോട്ടു നോക്കി..
ഒരു കൊച്ചു വീട് പോലത്തെ റെസിഡൻസി ആണ് . ഒന്നിലേറെ റൂംസ് ഉണ്ട്. സിംഗിൾ ആയി വേറിട്ട് നിൽക്കുന്ന കോട്ടേജും ഉണ്ട്.
“തമ്പി വെളിയേ വാ.ഇത് തൻ ഇടം “
അയാൾ ഞങ്ങളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു .
കാണാൻ മോശമല്ലാത്ത റെസിഡൻസി ആണ് .ലൈറ്റുകൾ എല്ലാം തെളിച്ചിട്ടുണ്ട്. അതിന്റ മുറ്റത് പരവതാനി വിരിച്ച പോലെ പുല്തകിടി ഉണ്ട്.ചെറിയൊരു ഗാർഡൻ, അതിൽ കുറച്ചു പൂക്കൾ..വെട്ടിയൊതുക്കിയ പുൽത്തകിടി…ആ പുല്തകിടിയിലേക്കു എടുത്തുവെച്ച ഒരു ടേബിൾ..അതിനു ചുറ്റും കസേരകൾ..തണുപ്പും ആസ്വദിച്ചു അവിടെ ഇരുന്നു നമുക്ക് ചായയോ ആഹാരമോ കഴിക്കാം..അതിനോടൊപ്പം തീ കായാനുള്ള സംവിധാനവും ഒരുക്കി വെച്ചിട്ടുണ്ട്.
ആ കോട്ടേജിനു മുൻപിൽ നിന്ന് നോക്കിയാൽ പരന്നു കിടക്കുന്ന ഊട്ടി ലേക്കും പരിസരവും കാണാം. ഊട്ടി ബോട്ട് ഹൌസ് എന്നെഴുതിയ കമാനം ഞാൻ അവിടെ നിന്ന് നോക്കിയപ്പോൾ തന്നെ കണ്ടിരുന്നു .
ഞാനും മഞ്ജുവും പുറത്തിറങ്ങി..മുടിഞ്ഞ തണുപ്പ് ആണ് ! താടിയെല്ല് കൂട്ടി ഇടിക്കുന്ന പോലെ എനിക്ക് തോന്നി. വെറും ഷർട്ടും പാന്റും മാത്രം ആണ് വേഷം .
“ഹോ ഹോ ..മഞ്ജുസേ ബാഗ് എടുത്തോ “
ഞാൻ അവളോടായി പറഞ്ഞു.