അവളെന്നെ ഒന്ന് തറപ്പിച്ചു നോക്കി .
“അങ്ങനെ ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട ..നീയും വാ “
അവളെന്നെ പിടിച്ചു വലിച്ചു കാറിനടുത്തേക്ക് കൊണ്ടുപോയി. ഞങ്ങടെ അവിടേക്കു കൊണ്ട് വന്ന തമിഴൻ ആ കോട്ടേജിന്റെ മാനേജരുമായി സംസാരിക്കാൻ ആയി അകത്തേക്ക് കടന്നിരിക്കുക ആണ് .
മഞ്ജു പിൻസീറ്റിൽ വെച്ച ബാഗും കവറുകളും എടുത്തു ഒന്ന് രണ്ടെണ്ണം എന്റെ കയ്യിലും പിടിപ്പിച്ചു .
“നടക്ക് നടക്ക്”
അവൾ എന്നെ ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു.
ഞങ്ങൾ നടന്നുകൊണ്ട് റിസപ്‌ഷനടുത്തേക്കു നടന്നു.ഞങ്ങളെ കൊണ്ട് പോയ തമിഴൻ അപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് വന്നു .
“തമ്പി..സിംഗിൾ കോട്ടജ് ക്കു നാലായിരം കട്ടണം”
അയാൾ എന്നോടായി പറഞ്ഞു..
ഞാൻ മഞ്ജുവിനെ നോക്കി..
അവൾക്കു ഓക്കേ ആണ് ..
“ഓക്കേ…റെഡി ആണ്..”
ഞാൻ പേശാൻ ഒന്നും നിന്നില്ല..മഞ്ജുസിന്റെല് കാശ് ഇഷ്ടം പോലെ ഉണ്ടെന്നു എനിക്കറിയാം !
അയാൾക്ക് സന്തോഷമായി. അതില് പുള്ളിടെ കമ്മീഷനും കാണും എന്ന് എനിക്കറിയാം. അങ്ങനെ പുറത്തു ഒറ്റയ്ക്ക് നിൽക്കുന്ന ഒരു കെട്ടിടം ഞങ്ങൾക്കായി ആ റെസിഡെൻസിയുടെ മാങ്ങേര് തുറന്നു തന്നു.
പണം നൽകി ഞങ്ങൾ രസീത് വാങ്ങി . ഞങ്ങളെ അവിടേക്കു കൊണ്ട് വന്ന തമിഴന് ടിപ്പ് ആയി ഒരു നൂറു രൂപയും കൊടുത്തു . അയാൾ ഹാപ്പി ആയി സലാം പറഞ്ഞു ചിരിച്ചു മാനേജരുടെ അടുത്തേക്ക് തിരികെ പോയി.
മഞ്ജുസ് ബാഗും കവറുമൊക്കെ നിലത്തേക്കിട്ടുകൊണ്ട് വാതിൽ തുറന്നു. ഓട് പാകിയ കെട്ടിടം ആണ്..വാർപ്പിനു മീതെ ആണ് ഓട് ഇട്ടേക്കുന്നത്. വാതിൽ എല്ലാം വുഡ് ഉം ഗ്ലാസ്സും മിക്സഡ് ആണ്..മരത്തിന്റെ ക്രോസ്സ് ആയിട്ടുള്ള പാളികൾ ഉള്ള വാതിലിൽ ചില്ലു ഗ്ലാസ്സുകൾ പതിച്ച നിലയിൽ ആണ് . കർട്ടൻ നീക്കിയിട്ടാൽ അകത്തും പുറത്തും നടക്കുന്നത് കാണാൻ ഒക്കില്ല..അല്ലെങ്കിൽ കാഴ്ചകൽ അത്രയും കാണാം .