നിരഞ്ജനയും അനന്യയും ഞാനും 1
Niranjanayum Ananyayum Njaanum Part 1 | Author : Sidhu
എന്റെ ആദ്യത്തെ കഥയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.
ഇത് എന്റെ ജീവിതത്തിൽ നിന്നും എടുത്ത ഒരേടാണ്.
ഞാൻ ഒരു എൻജിനീയിംഗ് വിദ്യാർത്ഥി ആയിരുന്ന കാലം. ഞാൻ ഒരു ആറടി പൊക്കവും കാണാൻ വലിയ തെറ്റില്ലാത്ത ഒത്ത വണ്ണവും ഒക്കെ ഉള്ള ഒരു യുവാവാണ്. അധികം ഇല്ലെങ്കിലും കോളജിലെ ചില പെൺകുട്ടികൾക്ക് എന്നെ നോട്ടം ഉണ്ടായിരുന്നു. പക്ഷേ ആരോടും തിരിച്ച് ഒന്നും തോന്നാതെ ആദ്യ വർഷം കടന്നു പോയി.
രണ്ടാം വർഷം ജൂനിയർ സ്റ്റുഡന്റ്സ് വന്നപ്പോഴാണ് ജീവിതത്തിന് വഴിത്തിരിവ് വന്നത്. ഫ്രേഷേഴ്‌സ് ഡേയുടെ അന്ന് തന്നെ കറുത്ത ടോപ് ഇട്ട നീളമുള്ള ഒരു പെൺകുട്ടി എന്റെ ശ്രദ്ധയിൽ പെട്ടു. ഇരുനിറം ആണെങ്കിലും ആരും ഒന്ന് നോക്കി പോവുന്ന അഴക്. മുടിയാണെങ്കിൽ നിൽക്കുമ്പോൾ ചന്ദിയ്ക്കും താഴെ വരെ ഉണ്ട്.
അത് വരെ തോന്നാത്ത എന്തോ ഒരു ഇത് ഇവളോട് തോന്നി. കൂടെ ഉണ്ടായിരുന്ന സുകുവിനോട് ഞാൻ പറഞ്ഞു: “ഡാ, കൊച്ച് കൊള്ളാം ല്ലെ?”. ദാരിദ്രവാസി അപ്പഴേക്കും വേറെ ഒരുത്തിയെ ചൂണ്ട ഇടുന്ന തിരക്കിൽ.
ഞാൻ ആകെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിൽ ആയി. എങ്ങനെ എങ്കിലും ഒന്ന് മുട്ടണം. പക്ഷേ എങ്ങനെ? പെണ്ണിനാണെങ്കിൽ ഒടുക്കത്തെ ഭാവം.
അങ്ങനെ ഇരുന്നപ്പൊഴാണ് ലാബ് ടൂർ വന്നത്. എല്ലാ ഡിപ്പാർട്ട്മെന്റിൽ ഉള്ള ലാബുകളും ഫസ്റ്റ് ഇയർ കുട്ടികളെ കാണിക്കണം. അതിന് എല്ലാ ഇയറിൽ നിന്നും വോളന്റിയേഴ്സ്. എനിക്ക് ടീം ആയി കിട്ടിയത് ഫസ്റ്റ് ഇയർ ആയ അനന്യ ആണ്. പൊക്കം കുറഞ്ഞ് എണ്ണ കറുപ്പുള്ള ഒരു തലശ്ശേരി പെൺകുട്ടി. എന്റെ പിന്നിൽ നിന്ന് മാറാതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു അവൾ. ആദ്യമൊന്നും ഞാൻ കാര്യം ആക്കിയില്ല. പിന്നെയാണ് അവൾ ഹോസ്റ്റൽ വിശേഷം പറയാൻ തുടങ്ങിയത്.
അവളും ഞാൻ ആദ്യം കണ്ട നീണ്ട മുടിക്കാരിയും ഒരു റൂമിലാണ് താമസം. ഇത് കേട്ടപ്പോൾ എന്റെ ലഡ്ഡു പൊട്ടി. അതിന് ശേഷം ഞാൻ അനന്യയും ആയി കമ്പനി ആവാൻ തുടങ്ങി. ഞങ്ങൾ പെട്ടെന്ന് അടുത്തു. എങ്കിലും എന്റെ മനസ്സിലിരുപ്പ് ഞാൻ അവളോട് പറഞ്ഞില്ല.
അങ്ങനെ കുറച്ച് ദിവസങ്ങൾ പോയി. ഞാനും അനന്യയും ഇപ്പോൾ നന്നായി അടുത്തിരുന്നു. എന്നും ഒരുമിച്ചായിുന്നു ലഞ്ച് പോലും. ഇടയ്ക്ക് ഒരു ദിവസം അവളുടെ കൂടെ നീണ്ട മുടിക്കാരിയും ലഞ്ചിന് കാന്റീനിൽ വന്നു.