ഗൾഫ് ഡയറി [Sanjay Ravi]

Posted by

ഗൾഫ് ഡയറി

Gulf Diary | Author : Sanjay Ravi

 

പത്തു ഭാഗങ്ങളായി ഞാൻ എഴുതിയ ഭാര്യയുടെ പ്രസവ കാലത്തിനു തന്ന പ്രോത്സാഹനത്തിന് ഞാൻ എല്ലാവരോടും ആദ്യം നന്ദി രേഖപ്പെടുത്തട്ടെ .ആ കഥ 90 % യഥാർത്ഥ കഥയാണ് .അല്ല നടന്ന സംഭവം ആണ് .ഇനി ഞാൻ പറയാൻ പോകുന്ന ഗൾഫ് ഡയറി യിൽ വരുന്ന കഥകളും നടന്ന സംഭവങ്ങൾ തന്നെ .കുറച്ചെല്ലാം എരിവും പുളിയും ചേർക്കുന്നു എന്ന് മാത്രം .

******** ******** ******** ******** ******** ******** ******** ******** ******** ******** ********
സഞ്ജയ് .പ്ലീസ് കം ടു മൈ ക്യാബിൻ .ബോസ്സ് രാവിലെ തന്നെ എന്തിനാണ് വിളിക്കുന്നതാവോ ? ഇനി കുഴപ്പവും ഉണ്ടോ ? മനസ്സിൽ വല്ലാത്ത ഒരു ആശങ്ക

ഗുഡ് മോർണിംഗ് സർ .എന്ന് വിഷ് ചെയ്തു ഞാൻ അകത്തേക്ക് കടന്നു .
യെസ് സഞ്ജയ് കം ഇൻ .ഹാവ് എ സീറ്റ് .ഏക് മിനിറ്റു .യെ കുച്ഛ് അർജൻറ് മെയിൽ ഭേജ് നാ ഹൈ
( സംസാരം ENGLISH-HINDI ) കലർന്നതാണ് .പക്ഷെ എല്ലാം മലയാളത്തിൽ ആക്കി എഴുതുന്നു
ഞാൻ മുന്നിലെ കസേരയിൽ ഇരുന്നു അന്നത്തെ പത്രം നോക്കി ഇരുന്നു .

ങ്ങാ എങ്ങിനെ പോകുന്നു ലൈഫ് സഞ്ജയ്
നന്നായി പോകുന്നു
ഇപ്പോൾ കല്യാണം കഴിക്കാനുള്ള പ്ലാൻ എന്തെങ്കിലും ഉണ്ടോ
ഏയ് തല്ക്കാലം ഇല്ല സാർ .ഒരു മൂന്നു നാലു കൊല്ലം കൂടി ഞാൻ ഒന്ന് സുഖിച്ചു ജീവിക്കട്ടെ .
ഓക്കേ .ഞങ്ങളുടെ നാട്ടിൽ ഒരു പഴംചൊല്ലുണ്ടു.
അറിയും സാർ ആ ലഡ്ഡു വിൻറെ പഴംചൊല്ലല്ലെ
യെസ് യെസ് .അതിനാൽ കുറച്ചു കാലം കഴിഞ്ഞു മതി .ഗുഡ് ഡിസിഷ്യൻ .

ഞാൻ വിളിച്ചത് ..സഞ്ജയന് ഇന്ത്യക്കു പുറത്തു കുറച്ചു കാലം പോകുന്നതിനു ഇഷ്ട്ടമാണോ ?
യെസ് സാർ ഈ ഒറ്റത്തടിയായ എനിക്ക് എവിടെ പോകാനും ഒരു മടിയും ഇല്ല .
ഗുഡ് .നമ്മുടെ ഖത്തർ ബ്രാഞ്ച് ഹെഡ് ജോസഫ് നെ സലാലക്കു ട്രാസ്‌ഫെർ ചെയ്തു .ഒരു പണിഷ്മെന്റ് ട്രാസ്‌ഫെർ ആണ് .അവിടെ കുറെ കള്ളക്കളികൾ ചെയ്തു അയാൾ .ഏകദേശം ഒരു ലക്ഷം റിയൽ കമ്പനിക്ക് നഷ്ടമായി .അതുകൊണ്ടു ഒരു നല്ല ബ്രാഞ്ച് ഹെഡ് വേണമെന്ന് CEO പറഞ്ഞപ്പോൾ ആദ്യം എനിക്ക് സഞ്ജയുടെ പേരാണ് നാവിൽ വന്നത് .Are you ready to take the challenge ?
യെസ് സാർ എനിക്ക് യാതൊരു മടിയും ഇല്ല .

Leave a Reply

Your email address will not be published. Required fields are marked *