രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]

Posted by

“ഒന്നുമില്ല..അവിടെ ഭയങ്കര ബോറഡിയാ..ഇവിടെ ഇപ്പൊ നീ ഉണ്ടല്ലോ നേരം പോവാൻ…”

അവൾ ചിരിയോടെ പറഞ്ഞു.

പിന്നെ ഡോർ അൺലോക്ക് ചെയ്തുകൊണ്ട് കാറിനകത്തേക്ക് കയറി. പിന്നാലെ ഞാനും !

“എവിടെക്കാ പോവ്വാ..?”

അവളെന്നെ നോക്കി..

“ഇതെന്താ ടൂർ പോകുവാണോ ..ഏതേലും ഒരു ഹോട്ടല് കാണുമ്പോ ചവിട്ടിയ പോരെ..”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“മ്മ്….”

അവൾ അമർത്തി മൂളി എന്നെ ഒന്ന് അടിമുടി നോക്കി . എന്റെ ഈ ഒഴുക്കൻ മട്ടിലുള്ള സംസാരം മഞ്ജുസിനു തീരെ ഇഷ്ടമല്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം…അവളുടെ നോട്ടവും ആ ഗിയർ മാറ്റുന്ന സ്പീഡും കണ്ടപ്പോഴേ എനിക്ക് അത് മനസിലായി !

Leave a Reply

Your email address will not be published. Required fields are marked *