സ്വർഗ്ഗകവാടം [ദേവജിത്ത്]

Posted by

“മാഡം ഒരു ഗ്ലാസ് വെള്ളം തരാമോ? ഈ വെയിലത്ത് ഒരുപാട് അലഞ്ഞു നടന്നു, ഒരു മെഷീൻ പോലും ആരും വാങ്ങിയില്ല ”
റീനയ്ക്ക് അത് കേട്ടതോടെ പെണ്കുട്ടിയോട് ദയ തോന്നി ..
” ഇരിക്കൂ ഞാൻ ഇപ്പോൾ വരാം ” റീന അടുക്കളയിലേക്ക് വെള്ളമെടുക്കാൻ പോയി ..
തിരികെ ഫ്രിഡ്ജിൽ നിന്നും കുപ്പി നിറയെ തണുത്ത വെള്ളവുമായി വരാന്തയിലേക്ക് കൊണ്ടു വന്നു പെണ്കുട്ടിയ്ക്ക് നൽകി.

” എവിടെയാണ് സ്ഥലം , എത്ര നാളായി ഇതുമായി നടക്കുന്നു”
“വീട് ഇടുക്കിയിലാണ് മാഡം” പഠനത്തിന്റെ ഭാഗമായി ഞങ്ങളെ ഇതു പോലെ അയക്കും. വീട്ടിലെ കാര്യമൊക്കെ ഓർക്കുമ്പോൾ ചെയ്തല്ലേ പറ്റൂ ” അവൾ വെള്ളം ഇറക്കി കൊണ്ടു പറഞ്ഞു.
“എന്താ മോളുടെ പേര് ”
” ഞാൻ ആദ്യമേ പറഞ്ഞിരുന്നു ” ടീന
” ആഹ് ഞാൻ മറന്നു , ടീന ” വെള്ളം മതിയോ?
” മതി ചേച്ചി , ഓ സോറി മാഡം ”
” വേണ്ട ചേച്ചി എന്നു തന്നെ വിളിച്ചാൽ മതി ” റീന കുപ്പി കയ്യിലേക്ക് വാങ്ങി പറഞ്ഞു.
” നന്നായി വിയർക്കുന്നുണ്ടല്ലോ, കുറച്ചു നേരം അകത്തേക്ക് ഇരിക്ക് ഈ വെയിലത്തു വേഗം ഇറങ്ങേണ്ട ”
” സാരമില്ല ചേച്ചി ” അവൾ നിറഞ്ഞ പുഞ്ചിരിയോടെ മറുപടി നൽകി ..
” ഹേയ്, ഫോർമാലിറ്റി ഒന്നും വേണ്ട കയറി ഇരിക്കൂ” റീന മറുപടി നൽകി ഉള്ളിലേക്ക് കൈ നീട്ടി ക്ഷണിച്ചു.

ടീന തന്റെ വലിയ ബാഗ് വരാന്തയുടെ മൂലയ്ക്ക് നിന്നെടുത്ത് അകത്തേയ്ക്ക് കയറി ഹാളിന്റെ മൂലയ്ക്ക് ഒതുക്കി വെച്ചു.

” ഇവിടേയ്ക്ക് ഇരിക്കൂ” ഹാളിലെ വലിയ സോഫയിലേക്ക് കൈ നീട്ടി ടീനയോട് ഇരിക്കാൻ റീന പറഞ്ഞു.
ടീന സോഫയിലേക്ക് ഇരുന്നു ..
റീന ടീനയ്ക്ക് മുന്നിലെ കസേരയിൽ കാലുമേൽ കാൽ കയറ്റി വെച്ചിരുന്നു.

” വീട്ടിൽ ആരൊക്കെയുണ്ട് ടീനയ്ക്ക് ”
” 2 അനിയത്തിമാരാണ് ചേച്ചി ” ഒരാൾ പത്തിലും മറ്റൊരാൾ പ്ലസ് ടൂ പഠിക്കുന്നു ”
“പഠിക്കാനൊക്കെ എങ്ങനെയുണ്ട് അവർ”
” നന്നായി പഠിക്കുന്നവരാണ് ചേച്ചി , അതാണ് ഞാൻ ഇങ്ങനെ കഷ്പ്പെടുന്നത്, അച്ഛനില്ല ഞങ്ങൾക്ക് , കുറച്ചു കാലം മുൻപ് അമ്മയ്ക്ക് ഒരു ആക്സിഡന്റ് സംഭവിച്ചു അതോടെ ഒരു വശം തളർന്നു കിടപ്പാണ്. അതോടെ അച്ഛൻ നാട്ടിൽ മറ്റൊരു സ്ത്രീയുമായിട്ടാണ് താമസം, ചിലവിനു ഒന്നും തരില്ല . ഇടക്ക് കുടിച്ചിട്ടൊക്കെ വരും പിന്നെ അനിയത്തിമാരോട് കയ്യേറ്റം ചെയ്യും” ടീനയുടെ മുഖം വാടി..

Leave a Reply

Your email address will not be published. Required fields are marked *