സ്വർഗ്ഗകവാടം [ദേവജിത്ത്]

Posted by

ഭക്ഷണം കഴിച്ച പാത്രങ്ങൾ ഇരുവരും ചേർന്ന് കഴുകി വെച്ചതിനു ശേഷം ഇരുവരും ഹാളിലേക്ക് നടന്നെത്തി ..

” ഹോ, എന്റെ വയർ പൊട്ടറായി ചേച്ചി , എന്നെ കഴിപ്പിച്ചു കൊന്നു ” വയർ തടവി കൊണ്ട് ടീന മൂലയ്ക്കുള്ള കസേരയിലേക്ക് ഇരുന്നു ..
” എനിക്ക് സന്തോഷമായി , ഒരാളുടെ വിശപ്പ് ശമിപ്പിക്കാൻ കഴിയുന്നത്ര കൊടുക്കുന്നതിൽ വല്യ പുണ്യം വേറെയില്ല , അതുമല്ല എനിക്ക് കൂട്ടായി ഒരാൾ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കാണാൻ ആണ് കൂടുതൽ ഇഷ്ടം ” റീന ഒരു കാൽ മടക്കി അതിന്റെ മുകളിൽ ഇരുന്ന് കൊണ്ട് പറഞ്ഞു ..
” ഇനി ടീന , എന്നാണ് ഈ വഴിയൊക്കെ ”
” അറിയില്ല ചേച്ചി , അവർ ഓരോ ആളുകളെ പല വഴിക്ക് വിടും . പോയ വഴിക്ക് തന്നെ വീണ്ടും വിടില്ല ” ..
” അതെന്താ .. പിന്നെ ആ വഴിക്ക് പോയാൽ സാധനം വാങ്ങിയവർ കൈ വെക്കും എന്നു കരുതിയാണോ ?” റീന ഹാസ്യ രൂപേണ ചോദിച്ചു.
” അയ്യട , ഞങ്ങൾ കൊടുക്കുന്നത്.നല്ല വസ്തുക്കൾ തന്നെയാ , അതല്ലേ ഞാൻ ഉപയോഗിച്ചു നോക്കിയിട്ട് വാങ്ങിയാൽ മതിയെന്ന് പറഞ്ഞത് , ചേച്ചിക്ക് പിന്നെ വാങ്ങാൻ താത്പര്യം ഇല്ലല്ലോ ” ടീന മുഖത്ത് നിരാശ കലർത്തി മറുപടി നൽകി .
” അയ്യോ സങ്കടം ഒന്നും വേണ്ട , നീ അതെടുക്കു ഞാൻ വാങ്ങിക്കാം ,ഇനി അതിന്റെ സങ്കടം വേണ്ട ”
“ഔദാര്യം ആണോ, എന്നാൽ വേണ്ട താത്പര്യമില്ല ” ടീന ശുണ്ഠി കലർത്തി മറുപടി നൽകി .
” ഓ , ഒന്ന് വാങ്ങിക്കാം എന്ന് കരുതിയപ്പോൾ ജാഡ , ഇനി വേണ്ട ” റീന അതേ രൂപത്തിൽ മറുപടി നൽകി.
” അയ്യോ ചതിക്കല്ലേ , ഒരെണ്ണം പോയാൽ ഒരു ദിവസത്തെ വിൽപനയുടെ കണക്കിൽ നിന്നും ഒന്നു കുറഞ്ഞു കിട്ടും , വഴക്കും ” ടീന മുഖം താഴ്ത്തി …
” സങ്കടം ആവേണ്ട , നീ എടുക്കു ഞാൻ വാങ്ങിക്കാം ഒരെണ്ണം , നേരത്തെ കാണിച്ചത് ഹെഡ് മസ്സാജ് മാത്രമായി ഉപയോഗിക്കാൻ ഉള്ളതല്ലേ? ”
” ആ മെഷീൻ മൾട്ടി പർപാസ് ആണ് ചേച്ചി , നമുക്കതിൽ എക്സ്ട്രാ ഫിറ്റ് നടത്തിയാൽ മുതുക് വേദന, കാൽ വേദന ,കൈ , തോൾ ഇവിടെയെല്ലാം മസ്സാജ് ചെയ്യാൻ സാധിക്കും . ” ടീന താൻ ഒതുക്കി വെച്ചിരിക്കുന്ന ബാഗിന് സമീപത്തേക്ക് നടന്നു നീങ്ങി ”
” അതെല്ലാം ചേർത്താണോ , ഈ വില ”
” അതേ ചേച്ചി , ഇതാണ് ഫുൾ പാക്ക് ” ടീന പായ്ക്കറ്റ് റീനയ്ക്ക് നേരെ നീട്ടി.
” ഇതിങ്ങനെ തന്നാൽ എനിക്ക് ഒരു കുന്തവും മനസിലാവില്ല , നീ പറഞ്ഞു ത ”
ടീന റീനയുടെ അടുത്തേക്ക് ഒരു കസേര വലിച്ചിട്ട് അവിടെ ഇരുന്നു.
” ധാ ഇതാണ് മെഷീൻ , ഇതിന്റെ മുകൾ ഭാഗത്ത് കാണുന്നതാണ് ബട്ടൻ , അത് സ്വിച്ച് ഒൻ ചെയ്താൽ ഈ ഭാഗം പ്രവർത്തിക്കാൻ ആരംഭിക്കും . ഹെഡ് മസ്സാജ് ചെയ്യുവാൻ എക്സ്ട്രാ ഒന്നും വയ്‌ക്കേണ്ട കാര്യമില്ല.. കാൽ, തോൾ , കൈ ഇതിനെല്ലാം വേണ്ടി ഈ 3 ടൈപ്പ് ഫിറ്റിങ് ആണ് വേണ്ടത്..” ടീന വാചാലയായി..
” ചേച്ചിയ്ക്ക് ഞാൻ കാണിച്ചു തരാം , ഈ ഉരുണ്ട ഫിറ്റിങ് ഉപയോഗിച്ചാൽ മുതുക് മസ്സാജ് ചെയ്യാൻ സാധിക്കും, അത് വഴി മുതുക് വേദനയ്ക്ക് ആശ്വാസം കിട്ടും ” ടീന മെഷീനിൽ ഫിറ്റിങ് ചെയ്തു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *