അഞ്ജലിതീര്‍ത്ഥം സീസന് 2
Anjali theertham Season 2 | Author : Achu Raj
പ്രിയ കൂട്ടുക്കാരെ എന്നെ മറന്നു കാണില്ല എന്ന് വിചാരിക്കുന്നു…പുതിയൊരു കഥയാണ്…മറ്റൊരു പരീക്ഷണം..ഒരിക്കല്‍ ഞാന്‍ പ്രണയത്തില്‍ അഞ്ജലിയെ ശ്രഷ്ട്ടിച്ചപ്പോള്‍ നിങ്ങളെ അവളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചതാണ്…അതുപോലെ ഈ കഥയും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു…
ഈ കഥ ഈ സൈറ്റിന്റെ പ്രണയ സുല്‍ത്താന്‍ akh ബ്രോക്കും നവനധുവിന്റെ ശ്രഷ്ട്ടാവ് ജോ ബ്രോക്കും ഗുരുവായ മന്ദന്‍ രാജക്കും ഗുരുതുല്യ സ്മിതക്കും എന്നെ എഴുതുലോകത്തിന്റെ മാന്ത്രികന് എന്ന് വിശേഷിപ്പിച്ച ഭഗീരനും അങ്ങനെ എന്നോടൊപ്പം തുടക്കം മുതല്‍ വിമര്‍ശിച്ചും പ്രോത്സാഹിപ്പിച്ചും കൂടെ നിന ആല്ബിച്ചന് , അസുരന് ,മാസ്റ്റര്‍,ജോസഫ്,റാഷിദ്,ഭഗവാന്,സിമോണ,കിച്ചു ,ഋഷി ബ്രോ,കട്ടപ്പക്കും, ശ്രീക്കും,വെട്ടവേളിയനും,RDXനും,ഫഹദ്,വിപി,അജൂട്ടന്,benzy,പോന്നു .മൈക്കിളാശാന്‍ തുടങ്ങി (ഇനിയും ഒരുപാട് പേരുണ്ട് കേട്ടോ…ആരേം മനപൂര്‍വം വിട്ടുപോകുന്നതല്ല)എല്ലാവര്ക്കും ടെടിക്കട്റ്റ് ചെയ്യുന്നു….
പ്രണയത്തെ എന്നില്‍ നിറച്ച, പ്രണയം എന്താണ് എന്ന് എന്നെ പഠിപ്പിച്ച എന്റെ ഭദ്രക്കും…..
“ഡാ ..എടാ ഹരി നീ ഒന്ന് എണീക്കുന്നുണ്ടോ..എടാ കോപ്പേ സമയം പോയി ദെ കോളേജില്‍ ഇന്ന് ലെറ്റ് ആയാല്‍ ശരി ആകുലട്ടോ…അറിയാലോ..ആ കള്ള പിള്ള സാര്‍ അല്ലെങ്കിലെ നമ്മളെ നോട്ടമിട്ടിരിക്കുവ…എടാ പൂ..എണീക്കട അങ്ങോട്ടു”
“ഓ..രാവിലെ ഉറങ്ങാനും വിടൂല…എനിക്ക് പിള്ളേനെ കൊപ്പനെ ഒന്നും പേടിയില്ല”
“ഹാ നിനക്ക് പേടിക്കണ്ട നീ പിന്നെ പഠിപ്പിസ്റ്റ് ആണല്ലോ…എടാ കോപ്പേ ക്ലാസില്‍ നിന്നെ കണ്ടില്ലെങ്കില്‍ അങ്ങേര് പറയും ഞാനും സൂരജും കൂടെ നിന്നെ വഷളാക്കുക ആണെന്….ഒന്ന് വന്നെടാ ശവി”
“എന്തോനാട…മനുഷ്യനെ ഉറങ്ങാനും വിടൂല..”
പിറുപിറുത്തുകൊണ്ട് ഹരി എണീറ്റ്…ഹരി ..ഹരിശങ്കര്‍…നോക്കണ്ട ആ ഹരിയല്ല ഈ ഹരി ഇത് വേറെ ഹരി…എല്ലാ ഹരിയും ഒന്നായാല്‍ ശെരി ആകുല…
ഹരി നാലവര്‍ഷ മെഡിക്കല്‍ സ്ടുടെന്റ്റ് ആണ്..പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനനം..പഠനത്തില്‍ മിടുക്കന്….അമ്മയും അച്ഛനും രണ്ടു അനുജത്തിമാരും അടങ്ങുന്ന സന്തുഷ്ട്ട കുടുംബം…പട്ടിണിയുടെ വിലയും ദാരിദ്ര്യത്തിന്റെ കൈപ്പു നീരും കുടിച്ച ബാല്യവും കൗമാരവും…സ്വപനം എന്നും നല്ലൊരു ഡോക്ടര്‍ ആകാന്‍…
കഷ്ട്ടപ്പെട്ടു പഠിച്ചതിന്റെ ഫലം കോട്ടയം മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ ഒന്നാമതായി ഹരിക്ക് അഡ്മിഷന് ലഭിച്ചു..വന്ന അന്നുമുതല്‍ സുമുഖനും സുന്ദരനും ആയ ഹരിക്ക് പ്രോപോസല്സിന്റെ ബഹളമായിരുന്നു..കൂടെ പാടാനും പഠിക്കാനും ഉള്ള കഴിവ് ടീച്ചര്‍മാര്‍ക്കിടയില്‍ പോലും അവനു ആരധികമാര്‍ ഉണ്ടായി..