അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]

Posted by

“എടാ ഹരി നീ വരുന്നുണ്ടോ ദെ ഇല്ലെങ്കില്‍ ഇവന്‍ ഇതെല്ലം കുടിച്ചു തീര്‍ക്കും”
അകത്തേക് നോക്കി വിളിച്ചു പറഞു സൂരജ്…അവര്‍ സ്വന്തമായ് ഒരു വീടുടുതാണ് നില്‍ക്കുന്നത്…സൂരജ് ആണ് എടുത്തത്‌ ആ വീട്..മൂന്നു മുറികള്‍ ഉള്ള ഒരു വീടാണത്…അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ശശി എന്നൊരു വേലക്കാരനും ഉണ്ട്…
“എന്നാ അവനെ ഞാന്‍ കൊല്ലും”
ഹാളിലേക്ക് കുളി കഴിഞു വന്ന ഹരി പറഞ്ഞു…മൂവരും ഇരുന്നു വെള്ളമടിക്കാന്‍ തുടങ്ങി..
“അളിയാ എനിക്കൊരു കാര്യം ഇപോ..ദിപ്പോ അറിയണം”
അടിച്ചു വീലായി കിരണ്‍ പറഞ്ഞു..
”ഹാ തുടങ്ങി…”
സൂരജ് അത് പറഞ്ഞു ഒരു സിഗരറ്റു കത്തിച്ചു..
“എന്തുവാടാ”
“എടാ ഹരി,,,നമ്മ്മുടെ അഞ്ജലിക് എന്താ ഒരു കുഴപ്പം..ഞാന്‍ നോക്കിട്ടു ഒന്നും കണ്ടില്ല….എടാ സൂരജെ നീ വല്ല കുഴപ്പവും കണ്ടോ”
“ദെ കള്ളുകുടിക്കുംബോളും അല്ലാതെപ്പോഴും ഈ ടോപ്പിക്ക് വേണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്”:
“ഹാ എന്ന് പറഞ്ഞാല്‍ എങ്ങനാ ഹരി ഈ കാര്യത്തില്‍ ഞാനും അവന്‍റെ കൂടെ തന്നെയാ..എടാ അവള്‍ക്കു നിന്നെ ഒരുപാട് ഇഷ്ട്ടമാണ് “
“ആയികൊട്ടെ അതിനു ഞാന്‍ എന്ത് വേണം”
“നീ പോയി അവളെ കെട്ടണം”
“ഓ ആയിക്കോട്ടെ…നാളെ തന്നെ കേട്ടിയെക്കാമേ”
അതും പറഞ്ഞു ടേബിള്‍ ഉണ്ടായിരുന്ന പെഗും എടുത്തു കൊണ്ട് ഹരി അകത്തേക്ക് നടന്നു..
“എടാ സൂരജെ എന്‍റെ പെങ്ങളെ വിളി എനിക്കിപ്പോള്‍ അവളോട്‌ സംസാരിക്കണം”
ഏതു പെങ്ങള്‍”
“ഓ നിനക്കൊന്നും അറിയില്ല,..എന്‍റെ പെങ്ങള്‍ അഞ്ജലികുട്ടി,,”:
“ഡാ പുല്ലേ വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം ഇല്ലെങ്കില്‍ സ്വന്തം മുറിയില്‍ പോയി കിടനോണം..അല്ലാതെ പാതി രാത്രി കൊണക്കാന്‍ നടന്നാല്‍ ഉണ്ടല്ലോ”
സൂരജും അവിടെ നിന്നു പോയി…
“ഹാ ഞാന്‍ പറഞ്ഞാല്‍ ഒരു പട്ടിക്കും ഇവിടെ കേള്‍ക്കാന്‍ വയ്യ അല്ലെ…അങ്ങനെ രണ്ടു പെഗ്ഗ് അടിച്ചാല്‍ ഉടനെ ഫിറ്റാകുന്നവനല്ല ഈ കിരണ്‍…എന്‍റെ കപ്പാസിറ്റി നിങ്ങളുടെ ഒക്കെ ചിന്തകള്‍ക്കും മേലെ…അതുക്കും മേലെ…”
ആരെയൊക്കെയോ നോക്കികൊണ്ട് അത് പറഞ്ഞു കിരണ്‍ ഗ്ലാസിലെ അവസാന തുള്ളിയും കുടിച്ചു ശേഷം മോബൈല്‍ എടുത്തു ഓണാക്കി…ശരിക്കും അത് പിടിക്കാനുള്ള ശക്തി പോലും ഇലാത്ത പോലെ അത് രണ്ടു തവണ നിലത്തു വീണു…വീണ്ടും കാള്‍ എടുത്തു വിളിച്ചു ..
“ഹലോ”
“ഹാ കിരണേ പറയെടാ”
“നീ ആരാ”
‘ഹേ എന്നാ എന്‍റെ ഫോണിലേക്ക് വിളിച്ചിട്ട് ഞാന്‍ ആരാണെന്നോ…നീ കുടിചിട്ടുണ്ടോടാ”
“ഹാ അത് അപ്പൊ നീ..നമ്മുടെ ചോന്തം തടിച്ചിപ്പാറു,,,നീ വേറെ ലെവല്‍”
“ദെ കിരണേ ബാക്കി ഉള്ളവര്‍ കളിയാക്കുന്നത് സഹിക്കാം പക്ഷെ നിങ്ങള്‍ അല്ല നീ ഇങ്ങനെ പറയുമ്പോള്‍ സത്യമായും വിഷമമാ കേട്ടോ”

Leave a Reply

Your email address will not be published. Required fields are marked *