രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Posted by

“ചെ…”

ശ്യാം ജാള്യതയോടെ മുഖം താഴ്ത്തി .

“അതേയ്..ശ്യാമേ നീ ഇവിടെ അലമ്പൊന്നും ഉണ്ടാക്കല്ലേ ..എനിക്ക് നിന്നെയ പേടി “

മഞ്ജു പിന്നെ ഒരുപദേശം പോലെ പറഞ്ഞു.

“എന്റെ മിസ്സെ ..ഞാനൊന്നും ചെയ്യുന്നില്ല പോരെ..പിന്നെ ഈ പറയുന്നവൻ അത്ര മിടുക്കൻ ഒന്നുമല്ല…”

ശ്യാം കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടൊന്നു താങ്ങി..

“അത് സാരമില്ല..ഞാൻ സഹിച്ചു ..നീ നിന്റെ കാര്യം നോക്കിയാ മതി..”

മഞ്ജുസ് എന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.

“ദേ ആരേലും കാണും ട്ടോ “

ഞാൻ മഞ്ജുസിന്റെ അടുത്ത് പതിയെ പറഞ്ഞു..

“കണ്ട ഇപ്പൊ ഒന്നുമില്ല..അച്ഛൻ സമ്മതിച്ചതല്ലേ…”

മഞ്ജു ചിരിയോടെ എന്റെ തോളിൽ അവളുടെ തോൾ തട്ടികൊണ്ട് പറഞ്ഞു.

“ആഹ്..ബെസ്റ്റ് ..ചക്കിക്കൊത്ത ചങ്കരൻ തന്നെ ”
ശ്യാം കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചുകൊണ്ട് പറഞ്ഞു..

“ഇവനെ ഞാനിന്നു എന്തേലും ചെയ്യും..”

അവന്റെ വർത്താനം കേട്ട് ചൊറിഞ്ഞു വന്ന മഞ്ജുസ് കലിപ്പായി .

“ഹ ഹ..പിന്നല്ലാതെ..ഇവനെ മിസിസ്ന് ശരിക്കു അറിയാഞ്ഞിട്ട..”

ശ്യാം വീണ്ടും തുടങ്ങി..

“ഡാ..ഇവാൻ ഇനി എത്ര നാറി ആണേലും എനിക്ക് ഓക്കേയാ ..എന്താ പോരെ ..”

മഞ്ജുസ് എന്നെ നോക്കികൊണ്ട് പറഞ്ഞു..

“മ്മ്..അങ്ങനെ എങ്കി അങ്ങനെ..പക്ഷെ മിസ്സെ ഇവനെ കെട്ടിയ നിങ്ങള് ദുഖിക്കും .ഇത് എന്റെ വാക്ക് ..വേണേൽ കുറിച്ചിട്ടോ”

ശ്യാം തമാശ രൂപേണ പറഞ്ഞു..

“ഓ..പതുക്കെ..എടാ കാലമാട നീ ..”

മഞ്ജുസ് അവന്റെ ശബ്ദം ഉയർന്നപ്പോൾ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു..

“ഓ.സോറി ..”

ശ്യാം എരിവ് വലിക്കുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞു..

മഞ്ജുസ് തിരിഞ്ഞു എന്നെ നോക്കി.

“നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ ..?”

Leave a Reply

Your email address will not be published. Required fields are marked *