രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Posted by

കോളേജിലെ വിശേഷണങ്ങളുമൊക്കെ സംസാരിച്ചിരുന്നു . മുത്തശ്ശി അവരുടെ ക്ഷേത്രത്തിലെ കാര്യങ്ങളും , പൂജയുടെ രീതിയും ഉത്സവത്തിന്റെ ചടങ്ങുകളുമൊക്കെ ഞങ്ങളുടെ മുൻപിൽ വിളമ്പി . രാത്രിയിൽ ചെണ്ടമേളത്തോടെ താലം എഴുന്നെള്ളിപ്പുണ്ട് . അത് കാണാൻ ക്ഷേതരത്തിൽ വരണം എന്നൊക്കെ മുത്തശ്ശി പറഞ്ഞു. ഞങ്ങളെല്ലാം തലയാട്ടി കേട്ടു.

കുറച്ചു നേരം കൊണ്ട് ഞങ്ങൾ അവരുമായി കമ്പനി ആയെങ്കിലും അധിക നേരം അംസാരിക്കാനൊന്നും ഒത്തില്ല. പല തിരക്കുകൾ ഉണ്ട്.അവർക്കൊക്കെ . അവർ പിന്നെ കാണാം എന്ന് പറഞ്ഞു ഇറങ്ങി , മഞ്ജുസും അവരുടെ കൂടെ ഇറങ്ങി . പോകും നേരം രാത്രി കാണാം എന്നൊക്കെ മഞ്ജുസ് ആംഗ്യ ഭാഷയിൽ പറഞ്ഞു ചിരിച്ചു .

ഞങ്ങൾ പിന്നെ അവിടെയൊക്കെ ചുറ്റി തിരിഞ്ഞു. ശ്യാം ഉള്ളോണ്ട് വല്യ ബോറടി ഉണ്ടായിരുന്നില്ല . പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അവൻ സ്ഥിരം പരിപാടിയുമായി മുന്നോട്ടു പോയി . ഇടക്കു ഒന്ന് രണ്ടു വട്ടം മഞ്ജുസിന്റെ അച്ഛന്റെ മുൻപിൽ ചെന്ന് പെട്ടു. പുള്ളി വിശേഷങ്ങളൊക്കെ തിരക്കി ,അസൗകര്യങ്ങൾ എന്തേലും ഉണ്ടെങ്കിൽ പറയാൻ മടിക്കേണ്ട എന്നും പറഞ്ഞു .

ഞാൻ എല്ലാം കേട്ടതല്ലാതെ ഒന്നും തിരിച്ചു പറയാൻ നിന്നില്ല. അങ്ങനെ ഒന്നിരുട്ടി കഴിഞ്ഞതോടെ ക്ഷേത്രത്തിലേക്കുള്ള എഴുന്നളിപ്പിന്റെ നേരം ആയി. തറവാട്ടിലെ സ്ത്രീകളും പെണ്കുട്ടികളുമൊക്കെ വെള്ളിപ്പാത്രത്തിൽ ദീപം തെളിയിച്ചു താലം ആയി ചെണ്ട മേളത്തിന് അകമ്പടി ആയി , ഭഗവതി രൂപങ്ങളായ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടിനൊപ്പം ക്ഷേത്ര നടയിലേക്കെത്തും .

മഞ്ജുസിന്റെ വീടിനടുത്തുള്ള മറ്റൊരു ക്ഷേത്രത്തിൽ നിന്നു തുടങ്ങുന്ന ഘോഷയാത്ര നടന്നുകൊണ്ടു തറവാട്ടമ്പലത്തിലെത്തി അവസാനിക്കും . അത് കഴിഞ്ഞാൽ കളം പാട്ടും , നാഗ പാട്ടും , കളം മായ്ക്കലും ഒക്കെ ആണ് .

ഞാനും ശ്യാമും ആ കാഴ്ച കാണായി അവർക്കൊപ്പം ഇറങ്ങി . മഞ്ജുസിന്റെ ഫാമിലിയിൽ സുന്ദരികളായ കുറെ ഐറ്റംസ് ഉണ്ട്. അവരെയൊക്കെ വായ് നോക്കികൊണ്ട് ഞാനും ശ്യാമും നടന്നു. മിക്കവാറും സെറ്റ് ശരിയാണ് . ചെറിയ പെണ്കുട്ടികളൊക്കെ പട്ടുപാവാടയും ഉടുപ്പും ആണ് .

മഞ്ജുസ് സെറ്റ് സാരിയിൽ കൂടുതൽ സുന്ദരി ആയിട്ടുണ്ട്. ഒരു കറുത്ത ബ്ലൗസും സെറ്റ് സാരിയുമാണ് വേഷം. ബ്ലൗസിന്റെ കൈമുട്ടോളം ഇറക്കമുള്ള കയ്യിന്റെ അറ്റം സ്വർണ നിറത്തിലുള്ള കസവോട് കൂടിയതാണ് ! സ്വല്പം ഇറുക്കം അതിനുണ്ടെന്നു എനിക്ക് തോന്നി , അടിയിലിട്ട ബ്രാ വള്ളികൾ ബ്ലൗസിനിടയിൽ അമർന്നു കിടക്കുന്നത് നിഴലിച്ചു കാണാൻ ഉണ്ട് . കയ്യിലെ വെള്ളിത്താലത്തിലെ ദീപ പ്രഭ അവളുടെ മുഖത്ത് തട്ടി തിളങ്ങുമ്പോൾ , സ്വർണ നിറത്തിൽ മഞ്ജുവിന്റെ മുഖം പ്രകാശിക്കും ! ഒപ്പമുള്ളവർക്കൊപ്പം അവൾ പതിയെ നടന്നു നീങ്ങുന്നുണ്ട് . ദീപങ്ങളിൽ നിന്നുള്ള ചൂടും , ആളുകളുടെ ബാഹുല്യവും കാരണം മഞ്ജുസ്‌ ചെറുതായി വിയർക്കുന്നുണ്ട്..കഴുത്തിലെ വിയർപ്പിൽ ഒട്ടിക്കിടക്കുന്ന അവളുടെ സ്വർണ മാലയും കാതിലെ കമ്മലുമെല്ലാം ആ കഴ്ചക്കു കൂടുതൽ ചന്തം നല്കുന്നുണ്ട് . അപ്പടിയെ ചെന്ന് ഒരുമ്മ അങ്ങ് കൊടുക്കാൻ തോന്നും !

ആ ദീപ പ്രഭയിൽ തിളങ്ങുന്ന അവളുടെ നെറ്റിയിലും കഴുത്തിലുമൊക്കെ ഉയർന്നു പൊങ്ങിയ വിയർപ്പു കണങ്ങൾ അവളെ കൂടുതൽ സുന്ദരി ആക്കുന്ന പോലെ എനിക്ക് തോന്നി..കവിൾ ചെരിച്ചു അവൾ ബ്ലൗസിന്റെ ചുമലിൽ ആ വിയര്പ്പു പണിപ്പെട്ടു തുടക്കുന്നുണ്ട്.

അവൾക്കു അഭിമുഖത്തമായി ഇപ്പുറത്തെ സൈഡിൽ അവളെ തന്നെ നോക്കി ഞാനും നടക്കുന്നുണ്ട്. മഞ്ജു ഇടക്കിടെ മുഖം ഉയർത്തി എന്നെ നോക്കും..ഒന്ന് ചിരിക്കും ..ഞാൻ തിരിച്ചും..

Leave a Reply

Your email address will not be published. Required fields are marked *