വില്ലൻ 4 [വില്ലൻ]

Posted by

സമർ അലി ഖുറേഷി…ഖുറേശികളിൽ ഒന്നാമൻ..ഷാഹി സ്വയം മനസ്സിൽ ഉരുവിട്ടു..ഷാഹി പേജ് മറിച്ചു..അതിലെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി..

ഞാൻ ആനന്ദ് വെങ്കിട്ടരാമൻ..ഒരു പാലക്കാടൻ പട്ടർ..എല്ലാവരും ഡയറി എഴുതുക സ്വന്തം കഥ എഴുതാനാണ്.. എന്നാൽ ഞാൻ ഇവിടെ എഴുതുന്നത് ഞാൻ കണ്ട ഒരു ജീവിതം ആണ്..ഞാൻ കൺകുളിർക്കെ വീക്ഷിച്ച ഒരു ജീവിതം…അത്ഭുതത്തോടെയും ആകാംഷയോടെയും ഭയത്തോടെയും  കണ്ടു നിന്ന ഒരു ജീവിതം..

സമർ അലി ഖുറേഷി…?

അവൻ എന്റെ കഥയിലെ നായകനാണോ അതോ വില്ലനോ…എന്തോ അതിന് എനിക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല..അതുകൊണ്ട് തന്നെ അവനാണ് എന്റെ കഥയിലെ നായകൻ എന്ന് പറയുന്നതിൽ പ്രസക്തിയില്ല..പ്രധാന കഥാപാത്രം..അവനെ നമുക്ക് അങ്ങനെ അഭിസംബോധന ചെയ്യാം..സമറാണ് ഈ കഥയിലെ പ്രധാന കഥാപാത്രം..

അവൻ…സമർ അലി ഖുറേഷി…അവനെക്കുറിച്ചു അറിയണമെങ്കിൽ അതിന് മുമ്പ് നമുക്ക് രണ്ടുപേരെ പരിച്ചയപ്പെടേണ്ടതുണ്ട്… അതിൽ ഒന്നാമൻ അബൂബക്കർ ഖുറേഷി..സമറിന്റെ പിതാവ്..അബൂബക്കർ ഖുറേഷി ആരാണെന്ന് അറിഞ്ഞാലെ സമർ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാനാകൂ..

അബൂബക്കർഖുറേഷി..?

സ്വദേശം തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് മിഥിലാപുരി(Fiction)..വീരന്മാരുടെ നാട്..സ്വന്തം അഭിമാനത്തിന് തന്റെ ജീവനേക്കാൾ വില കൊടുക്കുന്ന ധീരന്മാരുടെ നാട്..അതാണ് മിഥിലാപുരി..അബൂബക്കർ ഖുറേഷിയുടെ സാമ്രാജ്യം..മിഥിലാപുരിയിലെ കിരീടം വെക്കാത്ത രാജാവാണ് അബൂബക്കർ ഖുറേഷി..അവിടുത്തെ ജനങ്ങൾക്ക് അബൂബക്കർ ഖുറേഷി പറയുന്നത് കഴിഞ്ഞേ ഒരു വാക്കുണ്ടായിരുന്നുള്ളൂ..അതിന് കാരണം ഒരേ ഒരു വികാരം..ഭയം..ആ വാക്കിന് മറുവാക്ക് പറഞ്ഞു കഴിഞ്ഞാൽ സ്വന്തം തല ഇരിക്കേണ്ട ഇടത്ത് ഉണ്ടാകില്ല എന്നുള്ള ഭയം..

പക്ഷെഈ കഥ തുടങ്ങുന്നത് അബൂബക്കർ ഖുറേഷിയിൽ നിന്നല്ല..അത് കുറച്ചുമുന്പാണ്… കുറച്ചു കുറേ മുൻപ്..☠️

സ്ഥലംമധുരൈ..

അടങ്ങാനല്ലൂർ ജെല്ലിക്കെട്ട്..ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടമാണ് ജെല്ലിക്കെട്ട്..കാളയുടെ പൂഞ്ഞിലേക്ക് വീണ് അതിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ഓരോരുത്തനും അത് അവന്റെ വീരത്വം തെളിയിക്കാനുള്ള അവസരമാണ്..അതിൽ വിജയിക്കുന്നവന് സമൂഹത്തിൽ വലിയ സ്ഥാനം കിട്ടിയിരുന്നു അത് കൊണ്ട് തന്നെ ജെല്ലിക്കെട്ടിൽ നിരവധി പേർ കാളയെ കീഴ്പ്പെടുത്താൻ ശ്രമിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *