വില്ലൻ 4 [വില്ലൻ]

Posted by

കാള അഹമ്മെദിനെയും ഏറ്റി പായാൻ തുടങ്ങി..അഹമ്മദ് പക്ഷെ പിടിവിടാൻ തയ്യാറായില്ല..അവന്റെ പൂഞ്ഞിലെ പിടുത്തത്തിന്റെ ബലം അഹമ്മദ് കൂട്ടി..കാള തന്റെ പാച്ചിൽ നിർത്തി..ഒരിടത്തു നിന്നു.. അഹമ്മദ് അവന്റെ പൂഞ്ഞിൽ പിടിച്ചു അവനെ കിടത്താൻ നോക്കി..കാള അതിനു വഴങ്ങി..അഹമ്മദിന്റെ കരുത്തിനുമുന്നിൽ വഴങ്ങേണ്ടി വന്നു..കാള അഹമ്മദിന് കീഴ്പ്പെട്ടു..കാള കിടക്കാനായി കാലുമടക്കി..കാള പൂർണമായും അഹമ്മദിന് കീഴ്പ്പെട്ടു എന്ന് തോന്നിയ നിമിഷം..അവൻ വീണ്ടും കുതറി..അഹമ്മദ് തെറിച്ചു വീണു..അഹമ്മദ് ദേഷ്യം കൊണ്ട് വിറച്ചു..അഹമ്മദിന്റെ കണ്ണുകൾ ചോരനിറമായി.. അഹമ്മദ് കൈകൊണ്ട് തന്റെ കൊമ്പൻ മീശപിരിച്ചു..ഷർട്ടിന്റെ കൈ മടക്കി മുകളിലേക്ക് കയറ്റി..തന്റെ മുണ്ട് മടക്കികുത്തി കീശയിൽ നിന്നും ഒരു ബീഡിയെടുത്ത് തിരികൊളുത്തി..അഹമ്മദ് പുകയൂതി ആകാശത്തേക്ക് വിട്ടു..

കണ്ടുനിന്ന കാണികൾക്ക് കാര്യം ഏറെക്കുറെ പിടികിട്ടി…അഹമ്മദ് ഖുറേഷിയുടെ വീരസാഹസകൃത്യങ്ങളിലേക്ക് ഇന്ന് ഒരു ഏട് കൂടെ എഴുതിചേർക്കേണ്ടിവരും..അഹമ്മദ് ബീഡി വലിച്ചു പുക പുറത്തേക്ക് ഊതി വിട്ടുകൊണ്ടേയിരുന്നു…കാള ഒരു റൌണ്ട് ചുറ്റി അഹമ്മദിനുമുന്നിൽ വന്നു നിന്നു…അഹമ്മദ് ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകളഞ്ഞു…ശേഷം കൈകൾ പൂഴിയിൽ ആഴ്ത്തി..കയ്യിന്മേൽ പറ്റിയിരുന്ന മണ്ണുകൊണ്ട് തന്റെ നെറ്റിയിൽ തിലകം ചാർത്തി…ശേഷം കൈകളിലുണ്ടായിരുന്ന മണ്ണ് കുടഞ്ഞു..കാളയെ തന്റെ അടുത്തേക്ക് കൈകൊണ്ട് ക്ഷണിച്ചു…കാള വീണ്ടും അഹമ്മദിന് നേരെ പാഞ്ഞടുത്തു..ഇത്തവണ അഹമ്മദ് മാറാൻ നിന്നില്ല..കാള കൊമ്പുകുലുക്കി അഹമ്മദിന് നേരെ പാഞ്ഞുകയറി…അഹമ്മദ് കാളയുടെ രണ്ട് കൊമ്പിലും പിടുത്തമിട്ടു..അഹമ്മദ് ഞരങ്ങിക്കൊണ്ടു പിന്നിലേക്ക് പോയി പക്ഷെ പിടുത്തം മാത്രം വിടാൻ കൂട്ടാക്കിയില്ല..കാള അഹമ്മദിന്റെ ശരീരത്തിൽ കൊമ്പുകളിറക്കാൻ ആവോളം ശ്രമിച്ചുകൊണ്ടിരുന്നു…അഹമ്മദിന്റെ പിന്നിലേക്കുള്ള ഞരങ്ങിപോക്ക് അപ്പോയേക്കും നിന്നിരുന്നു…അഹമ്മദ് കാളയുടെ കൊമ്പുകൾ രണ്ടും രണ്ടുവശത്തേക്ക് പിടിച്ചു ചെരിച്ചു..കാള പ്രാണവേദനകൊണ്ട് പുളഞ്ഞു..അഹമ്മദ് പിടി അയക്കാൻ കൂട്ടാക്കിയില്ല…കൂടുതൽ ചെരിച്ചുകൊണ്ടിരുന്നു… അഹമ്മദ് കോപം കൊണ്ട് വിറച്ചു…അഹമ്മദിനുള്ളിലേക്ക് ദേഷ്യം ഇരച്ചുകയറി…അഹമ്മദ് തന്റെ തലകൊണ്ട് കാളയുടെ തലമേൽ ആഞ്ഞുകുത്തി..കാളയിൽ നിന്ന് ഒരു ഞരക്കം എല്ലാവരും കേട്ടു..അഹമ്മദ് കാളയുടെ കൊമ്പിന്മേലുള്ള പിടി വിട്ടു..അടുത്ത ബീഡിയെടുത്ത് കത്തിച്ചു…എന്നിട്ട് കാളയെ നോക്കി വലിച്ചുകൊണ്ടേയിരുന്നു…കാള തലയൊന്ന് കുതറി..അഹമ്മദിനെ നോക്കി..തലമെലോട്ട് നോക്കി ഒരു സൈഡിലേക്ക് മറിഞ്ഞുവീണു..കാളയിൽ ഒരു അനക്കവും ഉണ്ടായില്ല…കാണികൾ ഈ കാഴ്ച കണ്ടു അമ്പരന്നു…

“ഇതെന്തൂട്ട് മനുഷ്യജന്മമാണ്…”..കാണികളിലൊരുത്തൻ വിളിച്ചുചോദിച്ചു..ആ ചോദ്യം കേട്ടപ്പോൾ തന്നെ ചോദിച്ചവൻ മധുരൈക്കാരൻ അല്ല എന്ന് അവിടെയുള്ളവർക്ക് മനസ്സിലായി…കാരണം ഒരു മധുരൈക്കാരൻ അങ്ങനെ ചോദിക്കില്ല..കാരണം മധുരക്കാരന് ഇത് അഹമ്മദ് ഖുറേഷിയുടെ അനേകം വീരസഹാസകൃത്യങ്ങളിൽ ഒന്ന് മാത്രമാണ്..പുറമേക്കാരന് ഇത് അത്ഭുതവും..

“ഇതോ..ഇതാണ് അഹമ്മദ് ഖുറേഷി…മിഥിലാപുരിയുടെ സുൽത്താൻ..”…കാണികളിലൊരുത്തൻ വിളിച്ചു ചോദിച്ചവന് മറുപടി കൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *