വില്ലൻ 4 [വില്ലൻ]

Posted by

അഹമ്മദ് ഖുറേഷി..പറഞ്ഞതുപോലെ മിഥിലാപുരിയുടെ സുൽത്താൻ…അബൂബക്കർ ഖുറേഷി അഹമ്മദിന്റെ ഒരേ ഒരു മകൻ..മിഥിലാപുരിയുടെ അന്നത്തെ രാജാവായിരുന്നു അഹമ്മദ് ഖുറേഷി..മിഥിലാപുരി അഹമ്മദിന്റെ നാട്ടുരാജ്യവും..അഹമ്മദ് ഖുറേഷി…ജനങ്ങൾക്ക് മനസ്സമ്മതൻ.. കാരുണ്യവാൻ..ജനങ്ങളുടെ നന്മയെ മാത്രം മുന്നിൽ കാണുന്നവൻ…അഹമ്മദിന് കീഴിൽ മിഥിലപുരിയിൽ സമാധാനവും സന്തോഷവും നിറഞ്ഞു നിന്നു..

അഹമ്മദ് ഖുറേഷി…ഒരു പക്കാ മധുരക്കാരൻ…വീരൻ..അടങ്ങാനല്ലൂർ ജെല്ലിക്കെട്ടിൽ വാടിവാസൽ തുറന്ന് പാഞ്ഞുവരുന്ന ഒരു ഏതൊരു കാളയും അഹമ്മദിനെ കണ്ടാൽ പേടിച്ചുനിന്നുപോകും…ആ കാളയ്ക്കറിയാം തന്റെ ശൗര്യവും വീരവും അഹമ്മദിനുമുന്നിൽ വിലപ്പോകില്ല എന്ന്…ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടമാണ് ജെല്ലിക്കെട്ട്..അഹമ്മദ് ഖുറേഷി…ആത്മവീര്യമുള്ള തമിഴന്റെ ഒരേയൊരു പര്യായം…

മിഥിലാപുരി..പറഞ്ഞതുപോലെ ഖുറേഷികളുടെ നാട്ടുരാജ്യം..വീരന്മാരുടെ നാട്..ജനിച്ചു വീഴുന്ന ഏതൊരാൺകുട്ടിക്കും അവന്റെ നാലാം വയസ്സ് മുതൽ ആയോധനപരിശീലനം നൽകി തുടങ്ങിയിരുന്നു…പഠിപ്പിക്കുന്നത് സകല ആയോധനകലകളിലും ഒന്നാമനായ അക്ബർ അബ്ബാസി..നൂറുപേർ ഒന്നിച്ചു തല്ലാൻ ചെന്നാലും അക്ബർ അബ്ബാസിയുടെ ദേഹത്തു ഒന്ന് തൊടാൻ പോലും സാധിക്കില്ലായിരുന്നു..വീരാധിവീരൻ..ആറടിപൊക്കവും അതിനൊത്ത തടിയും ആനയെ മറിച്ചിടാനുള്ള ശക്തിയും ചേർന്നവൻ അക്ബർ അബ്ബാസി..മിഥിലപുരിയിൽ ജനിച്ചുവളരുന്ന ഓരോ ആൺകുട്ടിയേയും വീരനാക്കേണ്ട ചുമതല അക്ബർ അബ്ബാസിക്കായിരുന്നു..തന്റെ പിതാവ് കാസിം അബ്ബാസിയിൽ നിന്ന് കൈവന്ന ഈ ദൗത്യം തന്റെ പിതാവിനെക്കാളും കഴിവുറ്റതായി അക്ബർ ചെയ്തുപോന്നു..അബ്ബാസി കുടുംബത്തിനായിരുന്നു ഖുറേഷി കുടുംബത്തിന്റെ സംരക്ഷണചുമതല..

അഹമ്മദ് ഖുറേഷിയുടെ വലംകൈയായിരുന്നു അക്ബർ അബ്ബാസി…അഹമ്മദിന്റെ മകൻ അബൂബക്കർ അക്ബറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനും..

അഹമ്മദ് മിഥിലാപുരിയിലെ ജനങ്ങൾക്ക് കണ്ണിലുണ്ണിയായിരുന്നു..അവരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും സാധിച്ചുകൊടുക്കുന്നതിൽ ഒരു മടിയും കാട്ടാത്ത അവരുടെ ഒരേയൊരു നാട്ടുരാജാവ്..അഹമ്മദിന്റെ ഭാര്യ റസിയ ബീഗം ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന ഉത്തമഭാര്യ..സ്നേഹത്തിന്റെ നിറകുടം..

Leave a Reply

Your email address will not be published. Required fields are marked *