“മാമൻ പേടിക്കണ്ട, അവളെ ഞാൻ പറഞ്ഞു മനസിലാക്കാം…”എന്നു പറഞ്ഞുകൊണ്ട് ഞാനും അകത്തോട്ടുപോയി.
അവളുടെ മുറിയിലോട്ടു കയറിച്ചെന്നു ഞാൻ കാണുന്നത് എന്തൊക്കെയോ പിറുപിറുത്തു സ്വന്ധം തലോണയിൽ തലച്ചയ്ച്ചു കമിൽന്നുകിടക്കുന്ന അവളെ യാണ്. ശബ്ദം ഉണ്ടാക്കാതെ അടുത്തേക്ജ ചെന്നപ്പോൾ അവൾ
“ദുഷ്ടൻ, ഒരു സ്നേഹവും ഇല്ല. എന്തൊക്കെ ആയിരുന്നു ഇത്തിരി മുൻപ് വരെ, ആര്ക്കും വിട്ടുകൊടുക്കില്ല, ആനയാണ്, ചേനയാണ്, കൊരങ്ങൻ. ഇങ്ങാട് വരട്ടെ എന്നെ കേട്ടിച്ചുകൊടുക്കാൻ. ഞാൻ ആരാണെന്നു കാണിച്ചുകൊടുക്കുന്നുണ്ട്.ദുഷ്ടൻ… തടിയൻ..”
“അല്ല ആരോടാ എന്റെ പൊന്നു ഈ സംസാരിക്കണേ, ആരാ ഇവിടെ ദുഷ്ട്ടൻ..”
അത്രയും ചോദിച്ചുകൊണ്ട് ഞാൻ അവളുടെ പിൻകഴുത്തിൽ പതുക്കെ ഇക്കിളിയിട്ടു.
“കഷ്ട്ടം ഉണ്ടുട്ടാ സച്ചേട്ട, എന്തിനാ എന്നെ ഇങ്ങിനെ വിഷമിപ്പിക്കണത്. സചേട്ടനു എന്നെ ഇഷ്ട്ടാന്ന് അച്ഛനോട് പറഞ്ഞ പോരായിരുന്നല്ലോ, എതിർപ്പ് ഒന്നും പറയില്ലർന്നു, എന്നിട്ടു ഇപ്പൊ വേറെ ആലോജനക്കു കൂടും നിന്നൊണ്ട് വന്നേകണു.ഞാൻ ചത്തുകളയുംട്ടാ അതേങ്ങാനും നടന്ന..”
അവള് വിഷമത്തോടെ കൊഞ്ചിക്കൊണ്ടു എന്നോട് അതുപറഞ് കിടക്കയിൽ തന്നെ എണീറ്റിരുന്നു.
“ടീ പോത്തെ, നിന്നോട് ഞാൻ പറഞ്ഞോ ആ വരുന്നവനെ കെട്ടാൻ, അവൻ വരട്ടെ,വന്നു നിന്നെ കാണട്ടെ, കാര്യമുണ്ട് എന്നിട്ട്…”ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവൾക്കു മറുപടി കൊടുത്തു.
“എന്നെക്കൊണ്ട് ഒന്നും വയ്യ വല്ല വായിനോക്കീടേം മുന്നി പോയി കെട്ടിയൊരുങ്ങി നിക്കാൻ,..”
“എന്ന ഒന്നും ഇടാണ്ട് പൊക്കോ, അപ്പോ കാണുന്നോർക്കും ഒരു വിരുന്നാകും” അവളെ ഒന്നു ചൊടിപ്പിക്കാനായി ചിരിച്ചുകൊണ്ടാണ് പറഞ്ഞതു.
“ഛീ, അസത്ത്.. എന്നിട്ട് എന്താ മോന്റെ ഉദ്ദേശം. എന്തിട്ട പ്ലാന്. “അവൾ എന്നെ തല്ലാൻ കൈയൊങ്ങികൊണ്ടാണ് അതു ചോദിച്ചത്.
“അവർ വരട്ടെ, എന്നാലേ അവരുടെ ഇതിലെ റോളിനെ കുറിച്ചും അവരെ കുറിച്ചും വ്യക്തമായ ഒരു പിക്ചർ കിട്ടുകയുള്ളൂ” പല കണക്കുകൂട്ടലുകളോടെയും ആണ് ഞാൻ അങ്ങിനെ പറഞ്ഞതു…
“ഡാ ഇന്നാ നിനക്കുള്ള ചായ, കഴിക്കാൻ പലഹാരം എടുക്കട്ടേ,..” പെട്ടന്ന് എനിക്കുള്ള ചായയും ആയി മുറിയിലോട്ടു കയറിവന്ന അമ്മായി ചായ നീട്ടിക്കൊണ്ടു എന്നോട് പറഞ്ഞു.
“ആപ്പോ എനിക്ക് ചയായില്ലേ,..” അവൾ കൊഞ്ചിക്കൊണ്ടു അമ്മയിയോട് ചോദിച്ചു..
“തമ്പുരാടിക്കു ഇനി ഞാൻ കയ്യിൽ എടുത്തുതന്നാലെ ഇറങ്ങുള്ളായിരിക്കും, ആ മേശപ്പുറത്തു എടുത്തു വെച്ചിട്ടുണ്ട്, വേണങ്ങേ പോയി എടുത്തുകുടി, അല്ലേ വേറെ കുടുംബത്തിലോട്ടു കേറിച്ചെലൻഡോള,..”
അക്കു 2 [തൃശൂകാരൻ]
Posted by