“അതിലും ക്ലാസ്, അച്ഛന്റെ സന്തത സഹജാരികൾക്കൊപ്പം കംപനി കൂടുന്ന മകൻ.” ചിരിച്ചുകൊണ്ട് അതുപറഞ്ഞത് സജീവൻ ചേട്ടൻ ആയിരുന്നു.
“അതേ സച്ചേട്ട പനി പിടിക്കണ്ടാട്ടോ, ഇങ്ങാട് കയറിയെ, ഞാൻ തല തോർത്തി തരാം..”
അവൾ കയ്യിലുള്ള പ്ലേറ്റ് താഴെ വച്ചുകൊണ്ടു എന്നോട് പറഞ്ഞു.
“ഹാ ബെസ്റ്റ്, അച്ഛനും ചേട്ടനും തൊട്ടുകൂട്ടാൻ ട്യൂച്ചിങ്‌സ് ആയിവന്ന മകൾ,..” ആശാൻ അവളെ കളിയാക്കികൊണ്ടു പറഞ്ഞപ്പോൾ അവൾ മുഗം വീർപ്പിച്ചുകൊണ്ടു കള്ളപരിഭാവം കാണിച്ച് എൻ്റെ അടുത്തേക്ക് വന്നു.
“ഡീ, ഇന്ന് ആക്കൂനെ കണ്ടിരുന്നു. അവൾക്കു എന്നെ ഇഷ്ട്ടാന്ന്.. ആ സന്തോഷം ആഘോഷിച്ചതല്ലേ…” ഞാൻ എന്റെ തലതാഴ്ത്തി തരുന്ന അവളോട് പതുക്കെ പറഞ്ഞു.
“അയ്യേ അത്രയേ ഉള്ളോ, അതെനിക്ക് പണ്ടേ അറിയാർന്നു, ഞാൻ കണ്ടിട്ടുണ്ട് ആക്കുചേച്ചി നിന്നോട് കാണിക്കുന്ന പ്രത്യേക തൽപ്പര്യോം അടുപ്പോം ഒക്കെ. പിന്നെ ഉള്ള ഇഷ്ട്ടം തുറന്നുപറയാതെ പേടിച്ചു നാടക്കണ ഈ പോത്തിന്റെ കളി എവിടംവരെ പോകുമെന്ന് അറിയാൻ ഞാൻ വൈറ്റ് ചെയ്തതല്ലേ..”
“അതു അങ്ങിനെയാണ് മോളെ, പ്രണയം തുറന്നുപറയാൻ എത്ര വലിയവനും ഒന്നു പേടിക്കും. നമ്മള് ഇതൊക്കെ എത്ര കൺഡിരിക്കുന്നു.” സജീവേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതു അറിയാം, ഈ കാര്യത്തിൽ നിങ്ങൾ ഒരു പുലിയാണെന്നു പണ്ടാരോ പറഞ്ഞതു ഞാൻ ഓർക്കുന്നു.” കുളത്തില്നിന്നു കയറി മുണ്ട് മാറ്റിയുടുത്തുകൊണ്ട്ട് ഞാൻ മറുപടിപറഞ്ഞു.പിന്നീട് കൽപ്പടവിൽ ഇരുന്നിരുന്ന ലച്ചുവിന്റെ മടിയിലേക്കു തലവച്ചു കവളുടെ തൊട്ടു താഴെയായി ഇരുന്നുകൊണ്ട് കുറച്ചുകൂടി കള്ളുമോന്തി ഞാൻ ആശാനേ വിളിച്ചു.
“ഹാ”എന്തോ ചിന്തിച്ചു കൊണ്ടിരുന്ന പുള്ളി ഒന്നു മൂളിയത് മാത്രമേ ഉള്ളു.
“ആ അച്ഛൻ പഴയ കൂട്ടുകാരന്റെ ഓർമ്മയിലോട്ടു പോയി, ഹേയ് അച്ഛേ,, ആ കൂട്ടുകാരന്റെ മകൻ ഇവിടുണ്ട്ട്. പഴയതു ഓരോന്ന് ഓർത്തു സീൻ സെന്റി ആക്കണ്ട.” ലച്ചു ആശാനെ നോക്കിക്കൊണ്ടു പറഞ്ഞു.പിന്നെ അവിടന്നു ഞങ്ങൾ മൂന്നാളെയും കുത്തിപൊക്കി വീട്ടിലേക്കു കൊണ്ടുപോയി. വീടെത്തിയപ്പോൾക്കു കഴിക്കാനുള്ള ഭക്ഷണം ഒക്കെ വിളമ്പി ഞങ്ങളെ കാത്തിരിക്കുന്ന സരിതെച്ചിയെ ആണ് കണ്ടത്.പിന്നീട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ ആക്കുവിന്റെ കാര്യം ഞാൻ ചേച്ചിയോടും അവതരിപ്പിച്ചു. അതുകേട്ടപ്പോൾ ചേച്ചിക്കും വളരെ സന്ദോഷം ആയി. അമ്മയോട് ഇതൊന്നും ഇപ്പൊ പറയേണ്ട എന്നും ഞാൻ എല്ലാരോടും പറഞ്ഞു.
രാത്രി വളരെ വൈകുവോളം ഞങ്ങൾ മൂന്നു പേരും കുടി സംസാരിച്ചു പല തീരുമാനങ്ങളും എടുത്താണ് കിടന്നത്. പിറ്റേ ദിവസം കാലത്തെ എണീറ്റ്‌സജ്ജീവൻ ചേട്ടനെ വീട്ടിലിറക്കി ഞാനും വീട്ടിൽ പോയി കുളിച്ചു റെഡിയായി ഓഫീസിലോട്ടു പോയി. ഓഫീസിൽ നിന്ന് മാമനെ വിളിച്ചു നാളെ അമ്മയും അനുജത്തിയും മാത്രമേ അവിടേക്ക് വരുവുള്ളു എന്നും എനിക്ക് നാളെ ഒഴിവാക്കാൻ പറ്റാത്ത കുറച്ചു ജോലി ഓഫീസിൽ ഉണ്ടെന്നും പറഞ്ഞു ഒഴിവായി..