രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Posted by

“പിന്നെ ആവാതെ ..”

അവൾ ചിരിച്ചുകൊണ്ട് അകന്നു മാറി .

പിന്നെ സാരിയൊക്കെ നേരെയാക്കി ഇട്ടു .

“പിന്നെ ഈ റിങ്ങിനെക്കാൾ എനിക്കിഷ്ടം ആയത് നീ ആദ്യം തന്ന ഗിഫ്റ്റാ ..”

മഞ്ജു ചുണ്ടിൽ തൊട്ടു കാണിച്ചുകൊണ്ട് പറഞ്ഞു .

“ശേ..എന്ന ആദ്യം പറയണ്ടേ..ഒരു നൂറു ഗിഫ്റ് തന്നേനെ “

ഞാൻ ചിരിയോടെ പറഞ്ഞു .

“അയ്യടാ …”

അവൾ എന്റെ തുടയിൽ അടിച്ചുകൊണ്ട് പറഞ്ഞു ചിരിച്ചു .സ്വല്പ നേരം കൂടി ശൃംഗരിച്ചു ഞാനും മഞ്ജുസും മടങ്ങി .

ദിവസങ്ങൾ അങ്ങനെ കടന്നു പോയി . മുൻപേ നിശ്ചയിച്ചു , പല അസൗകര്യങ്ങൾ കൊണ്ട് നീണ്ടുപോയ ഞങ്ങളുടെ കോളേജ് ടൂർ അപ്പോഴും എങ്ങും എത്താതെ കിടക്കുക ആയിരുന്നു .

ക്രിസ്ത്മസ് വെക്കേഷനായിരുന്നു ആദ്യം പ്ലാൻ ഇട്ടിരുന്നത്. ഡൽഹി – ആഗ്ര ഒക്കെ ആയിരുന്നു ആദ്യത്തെ പ്ലാൻ . അവിടെ മൂടൽ മഞ്ഞും മലിനീകരണവും ഒകെ ആണെന്ന് വാർത്തയും മറ്റും കണ്ടപ്പോൾ ആ പ്ലാൻ പെട്ടെന്ന് ക്യാൻസൽ ആക്കുകയായിരുന്നു . പിന്നെ ബൈ ട്രെയിൻ ആണ് രണ്ടു മൂന്നു ദിവസം എന്നോർത്തപ്പോൾ പലർക്കും താല്പര്യം കുറഞ്ഞു . ബസ്സിലാവുന്നതിന്റെ സുഖം ട്രെയിനിൽ കിട്ടില്ലെന്ന പക്ഷം ആയിരുന്നു കുറെ പേർക്ക് .ആടാനും പാടാനും ജോളി അടിക്കാനുമൊക്കെ എയർ ബസ് ആണ് നല്ലത്

പിന്നെയും പ്ലാൻ വന്നപ്പോഴാണ് കോളേജിലെ ഒരു സ്ടുടെന്റ്റ് അപകടത്തിൽ മരണപ്പെടുന്നത്. അതോടെ വീണ്ടും ടൂർ മുടങ്ങി ! ഇത്തവണ കുളു -മണാലി ഒക്കെ ആയിരുന്നു പ്ലാൻ . ഒടുക്കം അതും ഖുദാ ഗവ . പിന്നീട ഹോളിഡേയ്‌സ് ഇല്ലാത്തതുകൊണ്ട് ടൂർ അങ്ങനെ നീണ്ടു പോയി . വീണ്ടും ഞങ്ങളുടെ ബാച്ച് പ്രെശ്നം ഉണ്ടാക്കിയപ്പോഴാണ് ചെറിയ രീതിയിൽ രണ്ടു മൂന്നു ദിവസം കൊണ്ട് പോയി വരാവുന്ന രീതിയിൽ ആലോചിക്കാം എന്നൊക്കെ പ്രിൻസിയും ടീമും പറയുന്നത് .

അങ്ങനെ ആണ് ഹൈദ്രബാദ് -കർണാടകയിലെ ഹംപി പോലുള്ള ചില സ്ഥലങ്ങളൊക്കെ പരിഗണനക്ക് വരുന്നത് . ചുരുങ്ങിയത് പോയി വരാൻ നാലഞ്ചു ദിവസം എങ്കിലും വേണമെന്ന് പലരും നിർബന്ധം പിടിച്ചു . ആകെ ഓടി ഉള്ള ഒരു മെമ്മറി അല്ലെ ! മാത്രമല്ല ബസ് ആണെങ്കിൽ 17 -18 മണിക്കൂർ പിടിക്കും അങ്ങെത്തിക്കിട്ടാൻ. അപ്പോൾ തന്നെ വരവും പോക്കും ആയി രണ്ടു – രണ്ടര ദിവസം പോയിക്കിട്ടി.അതുകൊണ്ട് മിനിമം നാലഞ്ചു ദിവസം വേണമെന്ന വാദം പ്രിൻസി ഒക്കെ അംഗീകരിച്ചു. വർക്കിംഗ് ഡേയ്സ് അധികം പോവാതിരിക്കാൻ വെള്ളിയാഴ്ച വൈകീട്ട് പോയി ചൊവ്വാഴ്ച തിരിച്ചു വരുന്ന രീതിയിൽ പ്ലാൻ ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *