രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Posted by

“എന്നാലും നിനക്കു ഒരു ജോബ് വേണ്ടേ..അല്ലാണ്ടെ എങ്ങനെയാ പെണ്ണ് കെട്ടുന്നേ ..അതിനാ ഞാൻ ശരിക്കു പഠിക്കാൻ പറഞ്ഞത്…”

മഞ്ജു ഗൗരവത്തിൽ പറഞ്ഞു

“മ്മ്….”

ഞാൻ തലയാട്ടി .

“ഞാനിപ്പോ അതും വിട്ടു ..ഇനി ആദ്യം വീട്ടുകാരുടെ കാര്യം ഒന്ന് ശരിയാക്കട്ടെ..എന്നിട്ടല്ലേ പഠിപ്പും ജോലിയും ഒക്കെ “

മഞ്ജു അമ്മയുമായി വഴക്കിട്ട നിരാശയിൽ പറഞ്ഞു .

“മ്മ്….അത് കളയെടോ..വീക്കെൻഡ് ടൂർ അല്ലെ..അടിച്ചു പൊളിക്കണ്ടേ “

ഞാൻ മഞ്ജുസിനെ പ്രതീക്ഷയോടെ നോക്കി .

“ഉവ്വ…കുറച്ചു ഗ്യാപ് ഇട്ടു നിന്നോളുണ്ട് …വെറുതെ ആർക്കും സംശയം തോന്നേണ്ട “

അവൾ ഒരു മുൻകരുതൽ പോലെ പറഞ്ഞു .

“മ്മ്…എന്നാലും ഗ്യാപ് കിട്ടിയ ഞാൻ വരുമെ…”

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

“എന്റെ കയ്യിന്നു നല്ലതു കിട്ടുവെ ..”

അവളും അതെ ട്യൂണിൽ പറഞ്ഞു .

“ഓ പിന്നെ….”

ഞാൻ അവളെ കളിയാക്കി..

“ഒരു പിന്നേം ഇല്ല…ഞാൻ സ്റ്റാഫ് ആയിട്ട കൂടെ വരുന്നേ ..അല്ലാതെ നിന്റെ കെട്ട്യോളായിട്ടല്ല “

അവൾ ചിരിയോടെ പറഞ്ഞു .

“അതൊക്കെ നമുക്ക് ശരിയാക്കാന്നെ ..ഇയാള് ഒന്ന് കട്ടക്ക് നിന്ന മതി “

ഞാൻ അവളെ പിരികയറ്റി…

“ഇല്ല മോനെ നടക്കില്ല ..അത് പ്രതീക്ഷിച്ചിട്ട് നീ ടൂറിനു വരണ്ട “

മഞ്ജു കട്ടായം പറഞ്ഞു .

“ഇയാളിതെന്തോന്നു ..”

ഞാൻ അവളെ നോക്കി കെഞ്ചി..

“നിനക്കെന്തിന്റെ കേടാ …ബസ്സ് മൊത്തം പിള്ളേരാവും..പിന്നെ വേറേം ടീച്ചേർസ് ..അതിന്റെ എടേലു എന്ത് കാണിക്കാനാ”

അവൾ എന്നെ നോക്കി ശുണ്ഠി എടുത്തു .

Leave a Reply

Your email address will not be published. Required fields are marked *