പടച്ചോനെ…എന്ന് ഞാൻ മനസിൽ വിളിക്കാതിരുന്നില്ല..അമ്മാതിരി ഔട്ലൂക്കിൽ ആണ് കക്ഷി എത്തിയത്. ഇതിപ്പോ പിള്ളേരെക്കാൾ അടിപൊളി ആയിട്ടാണ് ടീച്ചേഴ്സും സാറന്മാരും ഒക്കെ എത്തിയിട്ടുള്ളതെന്നു ഞങ്ങൾക്ക് തോന്നി .
മഞ്ജുസിന്റെ പുറത്തും ഒരു ബാഗ് ഉണ്ട്. അതെടുത്തു കാറിന്റെ കീയും ഊരി ലോക് ചെയ്തു മായ മിസ്സ് ഉം മഞ്ജുസും കൂടി ബസ്സിനടുത്തേക്ക് ചിരിയോടെ നടന്നു വന്നു .
“ഡെയി ..ഇതെന്ത് കോലം ”
ശ്യാം മഞ്ജുസിനെ നോക്കി എന്നെ തോണ്ടിക്കൊണ്ട് പറഞ്ഞു .
“അറിയില്ല..പക്ഷെ കിടു ആയിട്ടുണ്ട്..”
ഞാൻ മഞ്ജുസിനെ നോക്കി വാ പൊളിച്ചു നിന്നുകൊണ്ട് പറഞ്ഞു .
വേറെ കാര്യപ്പെട്ട മേക്കപ്പൊന്നും ഇല്ല..മുടി രണ്ടു തോളിലേക്കുമായി കുറേശ്ശെ വിടർത്തിയിട്ടിട്ടുണ്ട് . മഞ്ജുസും മായേച്ചിയും ഞങ്ങളുടെ അടുത്തേക്കായി വന്നു .
“മിസ്സെ സൂപ്പർ ..
മഞ്ജു മിസ് ഡ്രസ്സ് കലക്കി…
മിസ്സെ കിടു ..”
എന്നിങ്ങനെ അവർ ബസ്സിനടുത്തെത്തിയപ്പോൾ ബസ്സിനുള്ളിൽ നിന്നു വിന്ഡോക്കുള്ളിലൂടെ തലനീട്ടി ഓരോരുത്തമാരും , ഈവൻ പെൺകുട്ടികളും പറയുന്നുണ്ട് .
അവൾ അതിൽ സന്തോഷിച്ചെന്ന പോലെ എന്നെ നോക്കി പുരികം ഉയർത്തി ചിരിച്ചു.
“എങ്ങനെ ഉണ്ട് മോനെ “
എന്നാണ് മഞ്ജുസിന്റെ ഭാവം എന്നെനിക് തോന്നി .
ഞാൻ ഒന്നും മിണ്ടാൻ പോകാതെ അവളെ അടിമുടി ഒന്ന് നോക്കി . ആ സമയം അവൾ പിള്ളേരെ നോക്കി കൈവീശി കാണിക്കുകയും എന്തോ കുശലം പറയുകയുമൊക്കെ ചെയ്യുന്നുണ്ട് .
അപ്പോഴേക്കും പ്രകാശ് സാറും , അജീഷ് സാറും അവർക്കരികിലേക്കെത്തി .
“ആഹാ..മഞ്ജു ടീച്ചറെ ഇത് പിള്ളേരെ കടത്തി വെട്ടുമല്ലോ “
അജീഷ് സാർ മഞ്ജുസിനെ അടിമുടി നോക്ക് ചിരിയോടെ പറഞ്ഞു .
“ചുമ്മാ ഇരിക്കട്ടെ മാഷെ…ഒരു എന്ജോയ്മെന്റ് അല്ലെ “
മഞ്ജുസും വിട്ടില്ല..
“ആഹ്..അത് ശരിയാ..എന്തായാലും ടീച്ചർക്ക് ബോറില്ല..നല്ല സ്റ്റൈൽ ആയിട്ടുണ്ട് “
പ്രകാശ് സാറും മഞ്ജുസിനെ പിന്താങ്ങി.
“അതെ അതെ…”