മഞ്ജുസ് തിരിഞ്ഞെന്നെ തല ഉയർത്തി എത്തിച് നോക്കികൊണ്ട് പറഞ്ഞു .
“ഓ…ആയിക്കോട്ടെ..ഞാനൊന്നും പറഞ്ഞില്ലേ..”
ഞാൻ പതിയെ പറഞ്ഞു അവളെ ചിരിയോടെ നോക്കി. അഭിനയമൊക്കെ കേമം ആകുന്നുണ്ടെന്ന ഭാവത്തിൽ..
“ഹാഹ്…നിനങ്ങൾക്കിതു എന്തിന്റെ പ്രെശ്നം ആണ്..എപ്പോ കണ്ടാലും അടിയാണല്ലോ “
മായേച്ചി ഞങ്ങളെ മാറി മാറി നോക്കി അത്ഭുതത്തോടെ തിരക്കി.
“അതൊക്കെ ചുമ്മാതെയ മായ മിസ്സെ ..ആക്ടിങ് അല്ലെ…ശരിക്ക് എന്നെ വല്യ കാര്യമാ! അല്ലെ മഞ്ജു മിസ്സെ “
ഞാൻ അവളെ നോക്കി ചോദിച്ചു..
“പിന്നെ…ഭയങ്കര കാര്യമാ….”
മഞ്ജു ഒന്നാക്കിയ ട്യൂണിൽ പറഞ്ഞു മായയെ നോക്കി.
“ഹ ഹ ..നിങ്ങള് പക്ഷെ ഇടക്കൊക്കെ ഒന്നിച്ചു വരാറുണ്ടല്ലോ “
മായേച്ചി പെട്ടെന്ന് ചോദിച്ചപ്പോൾ മഞ്ജുസ് ഒന്ന് പരുങ്ങി. ഞാനും ! അപ്പൊ ഇതൊക്കെ ശ്രദ്ധിക്കുന്നവരും കോളേജിൽ ഉണ്ടെന്നു അപ്പോഴാണ് എനിക്ക് മനസിലായത്..
“അത്..അത് പിന്നെ..സ്ടുടെന്റ്റ് അല്ലെ ..വഴിയിൽ വെച്ചു കാണുമ്പോ ലിഫ്റ്റ് കൊടുക്കുന്നതാ”
മഞ്ജു പരുങ്ങി എന്നെ നോക്കികൊണ്ട് തട്ടിവിട്ടു.
“മ്മ്….പക്ഷെ വേറെ ആർക്കും ലിഫ്റ്റ് കൊടുക്കുന്നത് കണ്ടിട്ടില്ലല്ലോ “
മായേച്ചി അർഥം വെച്ചു , അജീഷ് സാറും പ്രകാശ് സാറും കേൾക്കാതെ പതിയെ പറഞ്ഞു . മഞ്ജുസ് വീണ്ടും ഒന്ന് പതറിപ്പോയി ചോദ്യം..
“അതിപ്പോ ..അങ്ങനെ ഒക്കെ ചോദിച്ച…”
മഞ്ജുസ് ഉരുണ്ടു കളിയ്ക്കാൻ തുടങ്ങി..
“മ്മ്..മ്മ്….”
മായേച്ചി ഞങ്ങളെ നോക്കി ഒന്നമർത്തി മൂളി. അപ്പൊ ഇനി അവൾക്കും വല്ല സംശയം ഉണ്ടോ ! ഞങ്ങളാകെ കൺഫ്യൂസ് ആയി .
പിന്നെ സ്വല്പ നേരം ഞങ്ങളൊന്നും മിണ്ടാൻ നിന്നില്ല..
സ്വല്പം കഴിഞ്ഞതോടെ പാലക്കാട് ടൌൺ എത്തി. അവിടെ നിന്നും രാത്രി ഭക്ഷണം കഴിച്ചു. ബസ്സുകാർക്കു പരിചയമുള്ള ഹോട്ടലിൽ ആണ് നിർത്തിയത്. അവരെ സംബന്ധിച്ചു ചാകര ആയിരുന്നു. രണ്ടു ബസ് ആളുണ്ട് .
ആവശ്യമുള്ളവരൊക്കെ കഴിച്ചു തിരിച്ചു ബസ്സിൽ കയറി.