“എന്ന അപ്പുറത്തുള്ള ആൾക്കായല്ലോ “
ഞാൻ മഞ്ജുസിനെ നോക്കികൊണ്ട് ചോദിച്ചതും അവൾ തിരിഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി . വല്യ ചൂടിലാണ്..അല്ലെങ്കിൽ അങ്ങനെ ആക്ട് ചെയ്യുവാണ് എന്നെനിക്കു ആ നോട്ടം കണ്ടപ്പോൾ തോന്നി !
“മഞ്ജു ടീച്ചറെ ..എന്ത് പറയുന്നു..”
മായ അവളെ നോക്കി തിരക്കി..
“നീ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ..ഇവന്മാരുടെ ഓരോ ഷോ “
മഞ്ജു പുച്ഛത്തോടെ പറഞ്ഞു..
“ദി ഷോ മസ്റ്റ് ഗോൺ..എന്നാണല്ലോ മിസ്സെ ..”
ശ്യാം ഇടക്കു ജോക്കർ സിനിമ സ്റ്റൈലിൽ കയറി പറഞ്ഞു..
അത് കേട്ടപ്പോൾ മായ മിസ് ഒന്ന് ചിരിച്ചു .
“മഞ്ജു ടീച്ചർ വേണ്ടെങ്കി വേണ്ട..മായ മിസ്സിന് ഞങ്ങള് ഡെഡിക്കേറ്റ് ചെയ്യുന്നു..ഓക്കേ അല്ലെ..”
ഞങ്ങൾ അവളെ നോക്കി ടേബിളിൽ താളം പിടിച്ചു..
പിന്നെ “മായ” എന്ന പേരോ , വാക്കോ വരുന്ന ഒന്ന് രണ്ടു സിനിമ പട്ടു അവളെ നോക്കി കൊട്ടിപ്പാടി..
“മായ മഞ്ചലിൽ ഇട്ടു വഴിയേ പോകും തിങ്കളെ..”
“മായ മയൂരം പീലി നിർത്തിയോ …”
“മായ ദേവകിക്കു മകൻ പിറന്നേ നല്ല മകൻ പിറന്നേ “
“മായ പൊന്മാനേ നിന്നെ തേടി ഞാൻ “
മായ എന്ന് പറയുമ്പോൾ ഞങ്ങൾ മിസ്സിന്റെ നേരെ തിരിഞ്ഞു കയ്യൊക്കെ നീട്ടും…
അവൾ ചിരിയോടെ , സ്വല്പം നാണത്തോടെ ചുറ്റും നോക്കും . ഞങ്ങളുടെ കോപ്രായം കണ്ടു വേറെ സ്റ്റാഫും പിള്ളേരുമൊക്കെയേ ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ ഞങ്ങൾക്കും ആവേശം ആയി..
“ഡാ..ഡാ..മതി മതി..കുറെ ആയി നിങ്ങള് ആളെ കളിയാക്കുന്നു “
ഞങ്ങളുടെ സൗണ്ട് കൂടുന്നത് കണ്ട മായ ഞങ്ങളെ വിലക്കി കൊണ്ട് പറഞ്ഞു. മഞ്ജുസും അതെല്ലാം കണ്ടു ചിരിക്കുന്നുണ്ട്..മായ മിസ് ആള് കമ്പനി ആയതുകൊണ്ടാണ് ഇതൊക്കെ ചെയ്യാൻ ഞങ്ങളെ സമ്മതിക്കുന്നത് . വേറെ വല്ലോരും ആണെന്കി ചിലപ്പോ ഞങ്ങൾ ഈ സ്വാതന്ത്രം എടുക്കില്ല…
“ഇത് കളിയാക്കിയതല്ലല്ലോ ..നിങ്ങള് ഞങ്ങടെ ചങ്ക് അല്ലെ…”
ശ്യാം മായ മിസ്സിനെ ഒന്ന് പൊക്കിക്കൊണ്ട് പറഞ്ഞു .