”സാരമില്ല ഞാൻ നോക്കിക്കൊള്ളാം , നീ പോയി കഴിഞ്ഞാ ഇവളുടെ ഫോൺ വന്നത് , ഒരു ബന്ധു വീട്ടിലല്ലേ നിന്നിരുന്നത് , അവിടുന്നവര് ഇറക്കി വിട്ടു ,… ”
പെട്ടെന്ന് മാളു തിരക്കിട്ടു വരുന്നത് ചേച്ചി സംസാരം നിർത്തി..
” അർജുൻ ചേട്ടാ ,..ഒന്നിങ്ങു വാ ,,, ”
”എന്താടി ? ”
”ചേട്ടനിങ്ങു വാ ”
” എന്താടാ പെണ്ണിനൊരു ഇളക്കം ,”
”എയ് ,അവളുടെ സ്വഭാവം ചേച്ചിക്കറിയില്ലേ …..”
”ആ.. ശരി ,എന്നാ ഞാനപ്പുറത്തേക്ക് പോവുകയായ ,”
”ഈ കുട്ടി ….?
”കുറച്ചു കഴിഞ്ഞു ഞാൻ കൊണ്ടാക്കിക്കൊള്ളാം ,ഇവളുടെ അമ്മയ്ക്കുള്ള ഫുഡും കൊടുക്കേണ്ടേ ,”
”ചേച്ചി ”
”കൂൾ… ഞാൻ നോക്കിക്കൊള്ളാം ”
പുതിയ ആളുകളും സ്ഥലവും ആയതു കൊണ്ടാകും ശ്രുതിയുടെ കണ്ണുകളിൽ അകെ പേടിച്ചരണ്ട ഭാവമാണ് ,എന്നെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി അവൾ ചേച്ചിക്കൊപ്പം നടന്നു …പാവം ആരുമില്ലാത്ത അവസ്ഥയിൽ ഈ പ്രായത്തിൽ ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥ ചിന്തിക്കാവുന്നതേയുള്ളു .
ചെറിയമ്മായിയും വന്നിട്ടുണ്ടെന്ന് കേട്ടു ,മുത്തശ്ശി പോയി കൂട്ടിക്കൊണ്ടു വന്നതാത്രേ ,അത് കൊണ്ടാകും നേരത്തെ കാണുമ്പോൾ വല്യമ്മയുടെ മുഖമൊക്കെ ആകെ ഇരുണ്ടിരുന്നത് .ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ വിചാരിച്ചാൽ വല്യമ്മയുടെ പിണക്കം മാറ്റിയെടുക്കാൻ കഴിയും ..പക്ഷെ അതിനു പോയി സമയം കളഞ്ഞാൽ പ്ലാൻ ചെയ്ത കാര്യങ്ങൾ പാളുമെന്നുറപ്പാണ് ..ചെറിയമ്മായിയുടെ അടുത്ത് പെട്ടാൽ പിന്നെ പറയേണ്ട ,കൺവെട്ടത്തു നിന്ന് മാറാൻ വിടില്ല ,
പാചകത്തിന്റെയൊക്കെ തിരക്ക് കഴിഞ്ഞെന്നു തോന്നുന്നു ,ആ ഭാഗത്തിപ്പോൾ മൂന്നാലു പെണ്ണുങ്ങൾ മാത്രമേയുള്ളു ,അമ്മയും,വല്യമ്മയുമൊക്കെയാകും ,മറ്റുള്ളവരെല്ലാം ഹാളിൽ ഒത്തു കൂടി തിരുവാതിരകളിക്ക് ഒരുക്കം കൂട്ടുകയാണ് …കത്തിച്ചു വച്ച തിരികൾ ഓരോന്നായി അണഞ്ഞതോടെ ഞാൻ നിൽക്കുന്ന ആൽത്തറയൊക്കെ ഇരുട്ടിൽ മുങ്ങി ..ഊട്ടുപുരയിലും ഹാളിലുമേ ഇപ്പോൾ വെളിച്ചമുള്ളു .. ഇരുട്ടത്തായതു കൊണ്ട് എനിക്കവിടെ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നുണ്ട് ..
”ഹായ് … ”
പെട്ടെന്നായതു കൊണ്ട് ഞെട്ടി പോയി ,മാളുവാണു ,ഈ പെണ്ണിതുവരെ പോയില്ലേ ..
”ആരെയാ നോക്കുന്നത് ?”