എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് രണ്ടു നിമിഷമിരുന്നു …ഭയവും പരിഭ്രാന്തിയും കാരണം മേല് കിലു കില വിറയ്ക്കുകയാണ് …ഒന്ന് രണ്ടു നിമിഷങ്ങൾ ഭിത്തിയിലേക്ക് ചാരിയിരുന്നു …എന്തെങ്കിലും ചെയ്തേ പറ്റു …കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ ,,ആകെ മനസ്സിൽ തെളിഞ്ഞത് അഞ്ജു ചേച്ചിയുടെ മുഖമാണ് പക്ഷെ പെണ്ണിനെ ഈ അവസ്ഥയിൽ കണ്ടാൽ ,സാരമില്ല എന്റെ എല്ലാ കാര്യങ്ങളും അറിയുന്നത് ചേച്ചിക്കാണ് ,കൂടി വന്നാൽ രണ്ടു തല്ലു കിട്ടും ,പക്ഷെ ഇങ്ങനെ കിടന്നു പെണ്ണിന് എന്തെങ്കിലും സംഭവിച്ചാൽ …..കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ഫോണെടുത്തു വേഗം ചേച്ചിയെ വിളിച്ചു ..
”ഡാ നീയെവിടേക്കാ മുങ്ങിയത് ? , സ്മിതയ്ക്ക് ഫുഡ് കൊടുത്തു വന്നിട്ട് ഞാൻ മൊത്തം നോക്കി ,നിനക്കൊന്നും കഴിക്കേണ്ടേ ..”
”ഞാൻ ….ഞാൻ കുറച്ചു മാറി ഉണ്ട് …ചേച്ചി കുറച്ചു കുടിക്കാൻ വെള്ളമെടുത്തു വരാമോ ? ആരുമറിയരുത് .”
”എന്താടാ വെള്ളമടിക്കാനുള്ള പരിപാടിയാണോ ? അല്ല നിന്റെ ശബ്ദമെന്താ മാറിയിരിക്കുന്നത് ?”
”അതൊക്കെ പറയാം ,ചേച്ചി ആരും കാണാതെ കുറച്ചു വെള്ളമെടുത്തു ഇങ്ങോട്ടു വാ ”
”നീ സ്ഥലം പറ …”
”പഴയ ഊട്ടുപുരയിൽ …”
”എന്റെ ദേവി ,ഈ സമയത്തു നീയവിടെ ..? നിൽക്ക് ഞാൻ വരുന്നു ”
ഒന്ന് കൂടി പെണ്ണിന്റെ കവിളിൽ തട്ടി വിളിച്ചു , …എവിടെ…. ചെറിയ ഞെരക്കം മാത്രം . എഴുന്നേറ്റു ചേച്ചി വരുന്നതും നോക്കി പുറത്തേക്ക് നടന്നു …മൂത്രപ്പുരയുടെ അടുത്ത് അനക്കമൊന്നുമില്ല …ഈ ചേച്ചി ഇതെവിടെ പോയി ….സെക്കന്റ്റുകൾക്ക് പോലും മണിക്കൂറുകളുടെ ദൈർഘ്യമാണോ എന്ന് തോന്നി പോയി ,കൈകൾ കൂട്ടിത്തിരുമ്മി വെപ്രാളത്തോടെ നടക്കുമ്പോൾ റോഡ് വഴി ഒരു ടു വീലറിന്റെ വെളിച്ചം ….
”ഡാ… മോനെ എന്തെങ്കിലും കണ്ടു പേടിച്ചോ നീ ”
”ചേച്ചി വേഗം സ്‌കൂട്ടർ ഓഫാക്കി വാ …..പറയാം ”
കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് ഓട്ടമായിരുന്നു ..
”കൃഷ്ണാ …….മാളുവല്ലേ ഇത് ,,,യ്യോ ന്റെ കുട്ടിക്കെന്തു പറ്റി ….മോളെ ….മോളെ ..”
കയ്യിലിരുന്ന കുപ്പിയിൽ നിന്ന് മാളുവിന്റെ മുഖത്തേക്ക് വെള്ളം കുടഞ്ഞു ചേച്ചിയവളെ കുലുക്കി വിളിച്ചു ..
”നോക്കി നിൽക്കാതെ താങ്ങിപ്പിടിക്കെടാ …..”
ദഹിച്ചു പോകുമെന്ന് തോന്നി ആ നോട്ടം കണ്ടപ്പോൾ ,ഞാൻ വേഗം താഴെയിരുന്നു മാളുവിനെ താങ്ങി പിടിച്ചു ,…ചേച്ചി വേഗം കുപ്പിയിൽ നിന്ന് വെള്ളം അവളുടെ വാ തുറന്നു ഒഴിച്ച് കൊടുത്തു …